ടെലിക്കോം കമ്പനികൾ നൽകുന്ന വർക്ക് ഫ്രം ഹോം, 4ജി പ്ലാനുകൾ

|

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പല കമ്പനികളും വർക്ക് ഫ്രം ഹോം എന്ന സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. മികച്ച ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് മാത്രമേ വീട്ടിൽ നിന്നുള്ള ജോലി എന്ന ആശയം സാധ്യമാകുകയുള്ളു എന്നതിനാൽ, ഉയർന്ന വേഗതയും ആവശ്യത്തിന് ഡാറ്റയും ലഭ്യമാകുന്ന പ്ലാനുകൾ തിരയുകയാണ് പലരും.

നിലവിൽ

നിലവിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകളെല്ലാം മികച്ച ഇന്റർനെറ്റ് സേവനം ആവശ്യപ്പെടുന്നുണ്ട്. ഇത് മനസിലാക്കി എല്ലാ കമ്പനികളും മികച്ച വർക്ക് ഫ്രം ഹോ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ബിഎസ്എൻഎൽ എസിടി ഫൈബർ എന്നീ ബ്രോഡ്ബാന്റ് സേവനദാതാക്കൾ തങ്ങളുടെ ഉപയോതാക്കൾക്കായി വർക്ക് ഫ്രം ഹോം പ്ലാനുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനിലൂടെ പ്രതിദിനം 5 ജിബി ഡാറ്റയാണ് ലഭിക്കുക. ഇത് ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കു. 2020 മാർച്ച് 31 വരെ 300Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ എസിടി ഫൈബർനെറ്റ് അവതരിപ്പിച്ചു. ഇതിന് പിന്നാലെ ജിയോയും വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് കമ്പനികൾ പ്രത്യേകം പ്ലാനുകൾ അവതരിപ്പിച്ചിട്ടില്ലെങ്കിലും നിലവിലുള്ള ചില പ്ലാനുകൾ ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നവയാണ്.

കൂടുതൽ വായിക്കുക: ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ വെറും 251 രൂപയ്ക്ക് സ്വന്തമാക്കാംകൂടുതൽ വായിക്കുക: ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ വെറും 251 രൂപയ്ക്ക് സ്വന്തമാക്കാം

ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാൻ
 

ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാൻ

റിലയൻസ് ജിയോ അവതരിപ്പിച്ച വർക്ക് ഫ്രം ഹോം പായ്ക്കിന് 251 രൂപയാണ് വില വരുന്നത്. ഇത് പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. 51 ദിവസം വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലുമായി 102 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാൻ‌ ഡാറ്റാ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ എസ്എംഎസ് ആനുകൂല്യങ്ങളോ വോയിസ് കോളിങ് ആനുകൂല്യങ്ങളോ നൽകുന്നില്ല. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ വേഗത 64kbps ആയി കുറയും.

വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം പ്ലാൻ കൂടാതെ ഇന്റർനെറ്റ് ആനുകൂല്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്ന റിലയൻസ് ജിയോ 4 ജി പ്ലാനുകളും ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ജിയോയുടെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 444 പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റി കാലയളവിൽ 2 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 249 പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ 28 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു.

എയർടെൽ 4 ജി പ്ലാനുകൾ

എയർടെൽ 4 ജി പ്ലാനുകൾ

എയർടെൽ അതിന്റെ വരിക്കാർക്കായി വർക്ക് ഫ്രം ഹോം പ്ലാനുകളൊന്നും അവതരിപ്പിച്ചിട്ടില്ല. പക്ഷേ നേരത്തെ തന്നെ നിലവിലുള്ള 4 ജി ഡാറ്റ പ്ലാനുകൾ ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. എയർടെല്ലിൽ നിന്നുള്ള 298 പ്രീപെയ്ഡ് പ്ലാൻ അതിന്റെ വാലിഡിറ്റി കാലയളവിൽ 28 ദിവസം പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ താങ്ക്സ് ആപ്പിലേക്കുള്ള ആക്സസ് എന്നിവയും ആ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ വെല്ലാൻ ആളില്ല; ഫെബ്രുവരിയിലും ഇന്റർനെറ്റ് വേഗതയിൽ ജിയോ ഒന്നാമത്കൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ വെല്ലാൻ ആളില്ല; ഫെബ്രുവരിയിലും ഇന്റർനെറ്റ് വേഗതയിൽ ജിയോ ഒന്നാമത്

4ജി ഡാറ്റ

എയർടെല്ലിന്റ മറ്റൊരു പ്രധാനപ്പെട്ട 4ജി ഡാറ്റ പ്ലാൻ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇത് പ്രതിദിനം 2 ജിബി ഡാറ്റയ്ക്കൊപ്പം എഫ്‌യുപി ഇല്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നതിനൊപ്പം പ്രതിദിനം 100 എസ്എംഎസും നൽകുന്നുണ്ട്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും എയർടെൽ ഉപയോക്താക്കൾക്കായി നൽകുന്നു.

വോഡഫോൺ 4ജി പ്ലാനുകൾ

വോഡഫോൺ 4ജി പ്ലാനുകൾ

എയർടെലിനെപ്പോലെ വോഡഫോൺ ഐഡിയയും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി പ്രത്യേക റീചാർജ് പ്ലാനുകളൊന്നും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നിരുന്നാലും കമ്പനി ഇതിനകം 4 ജി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. വോഡാഫോണിന്റെ 299 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ലഭിക്കും.

398 രൂപ

398 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റയും 28 ദിവസത്തേക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും നൽകുന്നു. 449 രൂപ 4 ജി പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 558 രൂപയുടെ റീചാർജ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ഇതിൽ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നു. 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയുടോ നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

Best Mobiles in India

English summary
Due to the outbreak of coronavirus, many companies have ordered their employees to work from home. Given that the idea of work from home can be highly productive only with a reliable internet connection, it is important to have one that offers impressive benefits such as ample data at high speeds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X