വീട്ടിലിരിക്കുന്നവർക്ക് മികച്ച ഓഫറുകളുമായി ബ്രോഡ്ബാന്റ് കമ്പനികൾ

|

കൊറോണ വൈറസ് കാരണം ലോകത്തിലെ പല രാജ്യങ്ങളും ഷഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഷഡൌൺ കാരണം പല കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നൽകിയിട്ടുണ്ട്. വിട്ടിലിരിക്കുമ്പോൾ ജോലി ചെയ്യാനും വിനോദത്തിനുമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളാണ് മിക്കവാറും പേരും. അതുകൊണ്ട് തന്നെ ബ്രോഡ്ബാന്റ് സേവന ദാതാക്കൾ മികച്ച ചില പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ
 

അടുത്ത 21 ദിവസത്തേക്ക് പൂർണ്ണമായ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ബ്രോഡ്ബാന്റ് സേവന ദാതാക്കൾ മികച്ച ഓഫറുകളാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ഫൈബർ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്, ഡൽഹി മുംബൈ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കായി എംടിഎൻഎൽ, എസിടി ഫൈബർ എന്നിവയാണ് മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്

ജിയോയുടെ ബ്രോഡ്ബാന്റ് ഓഫർ

ജിയോയുടെ ബ്രോഡ്ബാന്റ് ഓഫർ

വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കായി റിലയൻസ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചു. ഇതിൽ അടിസ്ഥാന പ്ലാനിനൊപ്പം 10 എംബിപിഎസ് വേഗതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ കണക്ഷനുകളിൽ കമ്പനി സർവ്വീസ് ചാർജായി പണമൊന്നും ഈടാക്കുന്നില്ല. നേരത്തെ, ഉപയോക്താക്കൾ 2,500 നൽകേണ്ടിയിരുന്നു. (റൂട്ടറിന് 1500 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റായി 1,000 രൂപയും). എന്നാൽ ഇപ്പോൾ കമ്പനി ഈ സേവനം 1,000 രൂപയ്ക്ക് നൽകുന്നു. ഇതിനുപുറമെ കമ്പനി 51 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 251 പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ടെലിക്കോം കമ്പനികൾ നൽകുന്ന വർക്ക് ഫ്രം ഹോം, 4ജി പ്ലാനുകൾ

ബിഎസ്എൻഎൽ സൌജന്യ സേവനം

ബിഎസ്എൻഎൽ സൌജന്യ സേവനം

ലാൻഡ്‌ലൈൻ ഉപയോക്താക്കൾക്ക് പ്രതിദിനം 5 ജിബി ഡാറ്റ നൽകുമെന്ന് പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ അറിയിച്ചു. ഈ വർക്ക് ഫ്രം ഹോം പ്ലാനിലൂടെ കമ്പനി അതിന്റെ ഉപയോക്താക്കൾക്ക് 10 Mbps വേഗത വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ പൂർണ്ണമായും സൌജന്യമാണ്. യാതൊരു വിധത്തിലുള്ള ചാർജ്ജുകളും ബിഎസ്എൻഎൽ ഈ ആനുകൂല്യങ്ങൾക്കായി ഈടാക്കുന്നില്ല.

എംടിഎൻഎൽ നൽകുന്ന ഓഫർ
 

എംടിഎൻഎൽ നൽകുന്ന ഓഫർ

പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎൽ ഡൽഹിയിലും മുംബൈയിലും ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കമ്പനി ഇതുപോലൊന്ന് പ്രഖ്യാപിക്കുന്നത്. ഓപ്പറേറ്റർ ഈ സർക്കിളുകളിലെ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 6 എം‌ബി‌പി‌എസ് മുതൽ 100 എം‌ബി‌പി‌എസ് വരെ വേഗതയുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായാണ് ഈ പ്ലാൻ.

എസിടി ഫൈബർനെറ്റ് ഓഫറുകൾ

എസിടി ഫൈബർനെറ്റ് ഓഫറുകൾ

ഉപയോക്താക്കൾക്ക് വർക്ക് ഫ്രം ഹോം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ആദ്യത്തെ കമ്പനികളിലൊന്നാണ് എസിടി ഫൈബർ നെറ്റ്. അധിക ചാർജ് ഈടാക്കാതെ 300 എംബിപിഎസ് വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും വിനോദത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും മികച്ച വേഗതയുള്ള ഇന്റനെറ്റാണ് എസിടി ഫൈബർ പുതിയ ഓഫറിലൂടെ നൽകുന്നത്.

കൂടുതൽ വായിക്കുക: ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും

Most Read Articles
Best Mobiles in India

English summary
The Coronavirus has actually forced people to stay at home. In fact, the government has already announced that there will be a complete lockdown for the next 21 days. But still, some people are working from home to avoid social gatherings, and that's the reason broadband providers are launching plans for their customers. In that case, we are going to list the broadband plans that companies are offering.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X