Home
News

ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം ബ്രോഡ്ബാന്റ് പ്ലാനുകൾ

കൊവിഡ്-19ന്റെ രണ്ടാം തരംഗം രാജ്യത്ത് അപകടകരമാം വിധം വ്യാപിക്കുകയാണ്. നിരവധി സ്ഥലങ്ങൾ ഭാഗികമായ ലോക്ക്ഡൌണിലേക്ക് മാറുന്നുണ്ട്. കേരളത്തിലെ സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്ന് ഇതിനകം തന്നെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം രീതിയിലെ ഏറ്റവും വലിയ പ്രശ്നം മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റിയാണ്. മൊബൈൽ ഡാറ്റ ഉപയോഗിച്ചാൽ ആവശ്യത്തിനുള്ള വേഗത ലഭിക്കണമെന്നില്ല. ഇതിനായി ബ്രോഡ്ബാന്റ് പ്ലാനുകളെ തന്നെ ആശ്രയിക്കേണ്ടതുണ്ട്.

പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ, ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം എന്നിവ ആകർഷകമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 800 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് ജോലെ ചെയ്യാൻ ആവശ്യമായ മികച്ച വേഗതയും ഡാറ്റയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഈ മൂന്ന് പ്രധാന ബ്രോഡ്ബാന്റ് സേവനദാതാക്കളും 800 രൂപയിൽ താഴെ മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. ഈ വിഭാഗത്തിയ വരുന്ന രണ്ട് വീതം പ്ലാനുളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ

എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ

800 രൂപയിൽ താഴെ വിലയുള്ള രണ്ട് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. 499 രൂപ, 799 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. ആദ്യ പ്ലാൻ 40 എം‌ബി‌പി‌എസ് വേഗത, 3,300 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാൻ എക്സ്സ്ട്രീം ഡിടിഎച്ച് ബോക്സ്, ഹംഗാമ പ്ലേ, വൂട്ട് ബേസിക്, അൾട്രാ, ഇറോസ് നൗ എന്നിവയിലേക്ക് ആക്സസും നൽകുന്നുണ്ട്. 799 രൂപയുടെ പ്ലാൻ 100 Mbps വേഗത, അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഷാ അക്കാദമി കോഴ്സ്, എയർടെൽ എക്സ്സ്ട്രീം ആപ്പ്, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 449 രൂപ പ്ലാൻ 30 എംബിപിഎസ് വേഗത, 3300 ജിബി ഡാറ്റ, രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് എന്നിവ നൽകുന്നു. ഈ പ്ലാൻ ആദ്യത്തെ 6 മാസം വരെ മാത്രമേ ലഭിക്കുകയുള്ളു പിന്നീട് 599 രൂപ പ്ലാൻ തിരഞ്ഞെടുക്കണം. ഇത് 3300 ജിബി ഡാറ്റയും 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും നൽകുന്നു. 799 രൂപ പ്ലാൻ 100 എംബിപിഎസ് വേഗതയും 3,300 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്.

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

800 രൂപയിൽ താഴെ വിലയുള്ള രണ്ട് പായ്ക്കുകൾ ജിയോ ഫൈബർ നൽകുന്നു. ഈ പായ്ക്കുകൾക്ക് 399 രൂപ, 699 രൂപ എന്നിങ്ങനെയാണ് വില. 399 രൂപ പ്ലാൻ ഒരു മാസത്തേക്ക് 30 എംബിപിഎസ് വേഗത, അൺലിമിറ്റഡ് കോളിങ്, 3,300 ജിബി ഡാറ്റ എന്നിവയാണ് നൽകുന്നത്. ഈ പ്ലാൻ‌ ഒ‌ടി‌ടി ആപ്പ് ആക്സസുകൾ ഒന്നും തന്നെ നൽകുന്നില്ല. 699 രൂപയുടെ പ്ലാൻ 100 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് കോളിങും 30 ദിവസത്തേക്ക് നൽകുന്നു. മൊത്തം 3,300 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL Bharat Fiber, Jio Fiber and Airtel Xtrem offer customers the best work from home plans priced below Rs 800.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X