ലോക ഫോട്ടോഗ്രാഫി ദിനം 2020: ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യേണ്ട മികച്ച ഫോട്ടോഗ്രാഫർമാർ

|

ഓഗസ്റ്റ് 19 ലോകമെമ്പാടും ഫോട്ടോഗ്രാഫി ദിനമായി ആഘോഷിക്കുന്നു. സാങ്കേതിക മികവും കലാപരമായ കഴിവും ഒത്തുചേരുന്ന ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ച നിരവധി ആളുകളുണ്ട്. ഫോട്ടോഗ്രാഫിയെ തന്നെ പല മേഖലകളായി തരംതിരിക്കാം. വെഡിങ് ഫോട്ടോഗ്രാഫി മുതൽ ട്രാവൽ, ഫുഡ്, വൈൽഡ് ലൈഫ്, പ്രസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഫോട്ടോഗ്രാഫിയിൽ ഉണ്ട്. മിക്ക ഫോട്ടോഗ്രാഫർമാരും ഒരു വിഭാഗം ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും.

ഡിജിറ്റൽ ഫോട്ടോഗ്രാഫി

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ വികാസവും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ സജീവമായതും ഫോട്ടോഗ്രാഫി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. തങ്ങൾ പകർത്തിയ ചിത്രങ്ങൾ എക്സിബിഷനുകളിലൂടെയോ പത്രങ്ങളിലൂടെയോ ആളുകളിൽ എത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വഴി ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പങ്കുവച്ചു തുടങ്ങി. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ ഏതാനും ചില ഫോട്ടോഗ്രാഫർമാരെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഷാസ് ജംഗ്

ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് ഷാസ് ജംഗ്. ഇദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പശ്ചിമഘട്ടത്തിൽ നിന്നുള്ള മികച്ച ചില ഫോട്ടോകളും ഉണ്ട്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്ക് ഫോളോ ചെയ്യാവുന്നവരിൽ ഒരാളാണ് ഷാസ് ജംഗ്.

രവി ചൗധരി

ഇന്ത്യയിലെ പ്രസ് ഫോട്ടോഗ്രാഫറായ രവി ചൗധരി തന്റെ ഫോട്ടോഗ്രാഫുകളിലൂടെ രാജ്യത്തെ വിവിധ വിഷയങ്ങളെ സൂക്ഷ്മമായി സ്പർഷിക്കുന്നു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പിടിഐയിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. സമകാലിക ഇന്ത്യൻ പ്രസ് ഫോട്ടോഗ്രാഫിയിൽ ഏറ്റവും ശ്രദ്ധേയനായ ഫോട്ടോഗ്രാഫർ കൂടിയാണ് ഇദ്ദേഹം.

കങ്കണ സക്‌സേന

ഫുഡ് ഫോട്ടോഗ്രാഫി തന്റെ മേഖലയായി തിരഞ്ഞെടുത്ത കങ്കണ സക്സേന വളരെയേറെ ഫോളോവേഴ്സ് ഉള്ള ഫോട്ടോഗ്രാഫറാണ്. കങ്കണയുടെ ഇൻസ്റ്റാഗ്രാം പേജിൽ രുചികരമായ വിഭവങ്ങളുടെ നിരവധി ഫോട്ടോസ് കാണാൻ സാധിക്കും. അധികം ആളുകൾ ശ്രദ്ധകേന്ദ്രീകരിക്കാത്ത മേഖലയാണ് ഫുഡ് ഫോട്ടോഗ്രാഫി. ഈ മേഖലയിൽ താല്പര്യമുള്ള ആളുകൾക്ക് ഫോളോ ചെയ്യാവുന്ന പേജാണ് കങ്കണയുടേത്.

സിമോൺ ബ്രമന്റെ

ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രഫി എന്ന ഫോട്ടോഗ്രാഫി മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറാണ് സിമോൺ ബ്രമാന്റെ. മറ്റ് ഫോട്ടോഗ്രാഫി മേഖലയെ പോലെ വ്യത്യസ്തമായ സൌന്ദര്യ ബോധവും കഴിവും ആവശ്യമായ മേഖലയാണ് ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫി. ഈ മേഖലയിൽ താല്പര്യമുള്ളവർ തീർച്ചയായും ഫോളോ ചെയ്തിരിക്കേണ്ട പ്രൊഫൈലുകളിൽ ഒന്നാണ് സിമോണിന്റേത്.

ജെയ്ൻ സാമുവൽസ്

ആളുകൾ അധികം പോകാത്ത സ്ഥലങ്ങളെയും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളെയുമെല്ലാം തന്റെ ചിത്രങ്ങളിലൂടെ മനോഹരമായി ആവിഷ്കരിക്കുന്ന ഫോട്ടോഗ്രാഫറാണ് ജെയിൻ സാമുവൽസ്. ഇത്തരം ഫോട്ടോസിനോട് താല്പര്യമുള്ള ആളുകൾക്ക് ഈ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറുടെ പേജ് ഫോളോ ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
Today is world photography day. Photography Day aims to inspire photographers across the planet to share a single photo with a simple purpose of sharing their world with the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X