WWDC 2021: ആപ്പിളിന്റെ ഐഒഎസ് 15, വാച്ച്ഒഎസ് 8, മാക്ഒഎസ് മോന്ററേയ്, ഐപാഡ്ഒഎസ് 15 എന്നിവ പുറത്തിറങ്ങി

|

ആപ്പിളിന്റെ ഡബ്ല്യുഡബ്ല്യുഡിസി (വേൾഡ് വൈഡ് ഡവലപ്പർ കോൺഫറൻസ്) 2021ൽ വച്ച് പുതിയ ഒഎസുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെ കൊറോണ വൈറസ് പാൻഡെമിക് കാരണം ഇവന്റ് വെർച്യലായിട്ടാണ് നടന്നത്. ഡബ്ല്യുഡബ്ല്യുഡിസി ആപ്പിളിന്റെ വാർഷിക ഡവലപ്പർ ബേസ്ഡ് ഇവന്റാണ്. ഇതിൽ വച്ചാണ് ആപ്പിൽ അവരുടെ സോഫ്റ്റ്വെയറുകളും സേവനങ്ങളും അവതരിപ്പിക്കുന്നത്. ഇത്തവണ കോൺഫറൻസിൽ വച്ച് ഐഫോൺ, ഐപാഡ്, വാച്ച്, ടിവി, മാക് മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പുതിയ തലമുറ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ.

ഡബ്ല്യുഡബ്ല്യുഡിസി 2021

ആപ്പിൾ സിഇഒ ടിം കുക്കിന്റെ മുഖ്യ പ്രഭാഷണത്തോടെ ആരംഭിച്ച ഡബ്ല്യുഡബ്ല്യുഡിസി 2021ൽ വച്ച് ആപ്പിളിന്റെ മാക്, ഐഫോൺ, ആപ്പിൾവാച്ച്, ഐപാഡ് എന്നിവയ്കക്കുള്ള ഒഎസുകളാണ് പ്രധാനമായും അവതരിപ്പിച്ചത്. ഐഒഎസ് 15, മാക്ഒഎസ് മോന്ററേയ്, വാച്ച്ഒഎസ് 8, ഐപാഡ് ഒഎസ് 15 എന്നിവയാണ് ഈ ഇവന്റിൽ വച്ച് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒഎസുകളുടെ സവിശേഷതകൾ വിശദമായി പരിശോധിക്കാം.

മാക്ഒഎസ് മോന്ററേയ് : പ്രധാന സവിശേഷതകൾ

മാക്ഒഎസ് മോന്ററേയ് : പ്രധാന സവിശേഷതകൾ

• യൂണിവേഴ്സൽ കൺട്രോൾ - വ്യത്യസ്ത ഉപകരണങ്ങളിൽ സ്ക്രീൻ നിയന്ത്രിക്കുന്നതിനും ഡിവൈസുകൾക്കിടയിൽ ഫയലുകൾ വലിച്ചിടുന്നതിനും ഒരു മൌസ്

• മാക് ടു എയർപ്ലേ - വലിയ സ്ക്രീനിൽ സ്ക്രീൻ ഷെയർ ചെയ്യാം

• ഷോർട്ട് കട്ട്സ് - വേർഡ്സ് പൂർത്തിയാക്കുന്നതിന് മുൻകൂട്ടി നിർമ്മിച്ച കുറുക്കുവഴികൾ

• സഫാരി - പുതിയ ടാബുകളുടെ രൂപകൽപ്പന, ടാബ് ഗ്രൂപ്പുകൾ, ഇൻസ്റ്റന്റ് സിങ്കിങ്, റീ ഡിസൈൻ ചെയ്ത സൈഡ്‌ബാർ

• എക്സ്റ്റൻഷൻസ്- വെബ് എക്സ്റ്റൻഷൻസ്

വാച്ച് ഒഎസ് 8: പ്രധാന സവിശേഷതകൾ

വാച്ച് ഒഎസ് 8: പ്രധാന സവിശേഷതകൾ

• ഹെൽത്ത് - പുതിയ ആനിമേഷൻ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ബ്രീത്ത് ആപ്പ്, മാനസികമായ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കാനും സഹായിക്കുന്നു, സ്ലീപ്പ് മോണിറ്റർ സവിശേഷതയിലൂടെ ശ്വസന നിരക്ക് അറിയാം.

• ഫിറ്റ്‌നെസ് - പുതിയ വർക്ക് ഔട്ട് മോഡുകൾ, ഫിറ്റ്‌നെസ് പ്ലസ് കണ്ടന്റ്, ആർട്ടിസ്റ്റ് സ്‌പോട്ട്‌ലൈറ്റ് സീരീസ്

• യുഐ - പോർട്രെയിറ്റ് വാച്ച് ഫെയ്സ്, റീഡിസൈൻ ചെയ്ത ഫോട്ടോ ആപ്പ്, മെസേജിലൂടെയോ മെയിലിലൂടെയോ ഫോട്ടോകൾ ഷെയർ ചെയ്യാം, ജിഫ് സപ്പോർട്ട്

ഐപാഡ് ഒഎസ് 15: സവിശേഷതകൾ

ഐപാഡ് ഒഎസ് 15: സവിശേഷതകൾ

സ്വകാര്യത

• മെയിൽ - ഐപി അഡ്രസ്, ലൊക്കേഷൻ എന്നിവ ഹൈഡ് ചെയ്യാൻ മെയിൽ പ്രൈവസി പ്രോട്ടക്ഷൻ

• സഫാരി - ട്രാക്കറുകളിൽ നിന്ന് ഐപി വിലാസം മറയ്ക്കുന്നു

• ആപ്പ് പ്രൈവസി റിപ്പോർട്ട് - സ്വകാര്യത വിശദാംശങ്ങളിലേക്ക് ആക്‌സസ്സുള്ള ആപ്പുകൾ കാണാനുള്ള ഒരു പുതിയ ക്രമീകരണം

• സിരി - ഉപയോക്തൃ സ്വകാര്യതയിലും ഉപകരണ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിന് ഡിവൈസിൽ സിരി സപ്പോർട്ട്

പുതിയ ഫീച്ചറുകൾ

പുതിയ ഫീച്ചറുകൾ

• വിഡ്ജറ്റുകൾ - വലിയ ഫോർമാറ്റ് വിജറ്റുകൾ, വിഡ്ജറ്റ് സ്പേസ്, വലിയ വലുപ്പമുള്ള ഫോട്ടോ വിജറ്റുകൾ
ആപ്പ് ലൈബ്രറി ഐപാഡിൽ വരുന്നു - ഡോക്കിൽ ലഭ്യമാണ്

• മൾട്ടിടാസ്കിംഗ് - സ്‌പ്ലിറ്റ്വ്യൂ, മിനിമൈസ്ഡ് ആപ്പുകളുടെ ഷെൽഫ് വ്യൂ

• കീബോർഡ് ഷോർട്ട് കട്ട്സ്

• നോട്ട്സ് - ഇൻസ്റ്റന്റ് നോട്ട് എടുക്കാം, @മെൻഷൻ, # ടാഗുകൾ, ക്വിക്ക് നോട്ട്സ് എന്നിവ സപ്പോർട്ട് ചെയ്യുന്നു

• ട്രാൻസലേറ്റ് ഐപാഡിലേക്കും - ഓട്ടോ ട്രാൻസലേറ്റ്, സിസ്റ്റം-വൈഡ് ട്രാൻസലേറ്റ്, ലൈവ് ടെക്സ്റ്റ്
സ്വിഫ്റ്റ് പ്ലേഗ്രൌണ്ട് - കോഡ് ചെയ്യാനും ആപ്പുകൾ നിർമ്മിക്കാനും ആപ്പ് സ്റ്റോറിൽ സമർപ്പിക്കാനും പഠിക്കാം.

ഐഒഎസ് 15: സവിശേഷതകൾ

ഐഒഎസ് 15: സവിശേഷതകൾ

ലൈവ് ടെക്സ്റ്റ്, സ്പോട്ട് ലൈറ്റ്

ഐഒഎസ് 15 ഉപയോഗിച്ച്, ഒരു ഫോട്ടോയിലെ ടെക്സ്റ്റ് തിരിച്ചറിയാൻ ഐഫോൺ ക്യാമറയ്ക്ക് കഴിയും. ടെക്സ്റ്റ്, ഫോൺ നമ്പറുകൾ, ലിങ്കുകൾ മുതലായവയടങ്ങുന്ന ടെക്സ്റ്റുകൾ ലൈവായി തിരിച്ചറിയും. ഇത് സ്ക്രീൻഷോട്ടുകളിലും ക്വിക്കായും ഏഴ് ഭാഷകളിൽ ലഭ്യാമാകും. ഇത് ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ പ്രവർത്തിക്കും. സ്‌പോട്ട്‌ലൈറ്റ് സെർച്ച് ഇപ്പോൾ ഫോട്ടോസിൽ സപ്പോർട്ട് ചെയ്യുന്നു. ഐഒഎസിലെ യുണിവേഴ്സൽ സെർച്ചാണ് സ്പോട്ട് ലൈറ്റ്.

ഫോട്ടോസ്, നോട്ടിഫിക്കേഷൻ

ഫോട്ടോസ്, നോട്ടിഫിക്കേഷൻ

ഫോട്ടോസിന്റെ മെമ്മറീസ് ഫീച്ചറിലേക്ക് ആപ്പിൾ മെച്ചപ്പെടുത്തലുകൾ ചേർത്തിട്ടുണ്ട്. പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന കൂടുതൽ ഇന്റലിജന്റായ മ്യൂസിക്ക് സജഷൻസ് കൊണ്ട് ഉപയോക്താക്കൾക്ക് മെമ്മറികൾ രസകരമാക്കാം.

മെസേജുകൾ നിങ്ങളെ ശല്യപ്പെടുത്താതിരിക്കാൻ ഒരു പ്രത്യേക മോഡ് തന്നെ ഐഒഎസ് 15 നൽകിയിട്ടുണ്ട്. എമർജൻസി മെസേജുകൾ ഇതിൽ കാണിക്കുകയും ചെയ്യും. ഇതിനായി പുതിയ ഫോക്കസ് മോഡും നൽകിയിട്ടുണ്ട്. ഫോക്കസ് മോഡിലൂടെ ഒരു നിശ്ചിത സമയത്ത് ചില ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷൻസും അലേർട്ടുകളും നിങ്ങൾക്ക് കാണാം. നിങ്ങൾ ഫോക്കസ് വൺ ഡിവൈസ് ഉപയോഗിക്കുമ്പോൾ അത് നിങ്ങളുടെ മറ്റ് ആപ്പിൾ ഡിവൈസുകളഇൽ ഓട്ടോമാറ്റിക്കായി സെറ്റ് ആകും.

ഫേസ്‌ടൈം

ഫേസ്‌ടൈം

• സ്പേഷ്യൽ ഓഡിയോ വരുന്നു

• വോയിസ് ഐസോലേഷൻ

• വൈഡ് സ്പെക്ട്രം

• പോർട്രെയിറ്റ് മോഡ്

• ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള ഫേസ്‌ടൈം ലിങ്ക്

• ആൻഡ്രോയിഡ്, വിൻഡോസ് ഉപയോക്താക്കൾക്ക് ഫേസ്‌ടൈം കോളുകളിൽ ചേരാം (ഫേസ്‌ടൈം ലിങ്ക് വഴി)

Best Mobiles in India

English summary
Apple WWDC (Worldwide Developer Conference) announces new OS in 2021. Introduced iOS 15, Watch OS 8, MacOS Monterey and iPod OS 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X