10 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യുമെന്ന സവിശേഷതയുമായി ഷവോമിയുടെ 200W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി

|

വെറും 10 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഫോൺ പൂർണമായി ചാർജ് ചെയ്യാനുള്ള സൗകര്യം ഉടൻതന്നെ ലഭിച്ചേക്കും. ഇതിനായി 200W ഫാസ്റ്റ് ചാർജിംഗിൽ ഷവോമി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കമ്പനി വരാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചേക്കാമെങ്കിലും അതിൻറെ കൃത്യമായ ഒരു ടൈംലൈൻ വ്യക്തമല്ല. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ വന്ന ഒരു പോസ്റ്റിലൂടെ റിലീസ് ചെയ്യാത്ത ഈ ടെക്നോളജി ഒരു ടിപ്പ്സ്റ്റർ കണ്ടെത്തിയിരുന്നു.

 
10 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യുമെന്ന സവിശേഷതയുമായി ഷവോമി

200W ചാർജിംഗ് സംവിധാനമുള്ള ഈ ഡിവൈസ് ഇപ്പോൾ വികസനഘട്ടത്തിലാണെന്നും ഈ വർഷം തന്നെ അവതരിപ്പിക്കുമെന്നും ലീക്ക്സ്റ്റർ പറയുന്നു. വയർ, വയർലെസ്, വയർലെസ് ചാർജിംഗ് എന്നിവയുടെ സംയോജനത്തിലൂടെ 200W ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 120W വയർഡ് ചാർജിംഗ്, 55W വയർലെസ് ചാർജിംഗ്, 10W വരെ റിവേഴ്സ് ചാർജിംഗ് റേറ്റ് നൽകുന്ന എംഐ 10 എക്‌സ്ട്രീം കോമമാറേറ്റിവ് എഡിഷൻ മുൻപ് എത്തിയിരുന്നു. അതായത് മൊത്തത്തിൽ ഇത് 185W ആയി കുറയുന്നു.

ഹാൻഡ്‌സെറ്റിൻറെ ബോക്സിൽ നിന്നും ചാർജറുകൾ നീക്കം ചെയ്യാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനായി നിരവധി ചർച്ചകൾ നടക്കുന്ന സമയത്താണ് ഈ പുതിയ വാർത്ത വരുന്നത് എന്നതാണ് ശ്രദ്ധേയം. ഷവോമി അടുത്തിടെ അവതരിപ്പിച്ച എംഐ 11 ന് സമാനമായ എന്തെങ്കിലും ചെയ്തുവെങ്കിലും ചിലവില്ലാതെ ചാർജിംഗ് പോഡ് തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. ഫാസ്റ്റ് ചാർജിംഗ് സിസ്റ്റത്തിനുപുറമെ, ഇന്റർനാൽ ഇൻ-ഫോൾഡ് രൂപകൽപ്പനയുള്ള ഫോൾഡബിൾ ഫോണുകളിലും ഷവോമി പ്രവർത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഈ കാര്യങ്ങളൊന്നും കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽ

അതേസമയം, കേബിളുകളുടെയോ വേറൊരു കണക്റ്റിവിറ്റിയുടെയോ ആവശ്യമില്ലാതെ ഒരേസമയം ഒന്നിലധികം ഡിവൈസുകൾ വയർലെസ് ചാർജ് ചെയ്യാൻ കഴിയുന്ന വിദൂര ചാർജിംഗ് സാങ്കേതികവിദ്യയായ എംഐ എയർ ചാർജ് അടുത്തിടെ ഇത് പുറത്തിറക്കിയിരുന്നു. 5W വൈദ്യുതി എത്തിക്കാൻ എയർ ചാർജ് സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്ന് ഷവോമി അവകാശപ്പെടുന്നു. സാങ്കേതികവിദ്യ കാലത്തിനനുസരിച്ച് നവീകരിക്കുന്നതിനാൽ ഇതും മെച്ചപ്പെടും. സാങ്കേതികവിദ്യ ഇപ്പോൾ സ്മാർട്ട്‌ഫോണുകളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെങ്കിലും ഭാവിയിൽ സ്മാർട്ട് വാച്ചുകളെയും മറ്റ് ആക്‌സസറികളെയും സപ്പോർട്ട് ചെയ്യുമെന്ന് അറിയിച്ചു.

Most Read Articles
Best Mobiles in India

English summary
The technology may be incorporated by the company on the upcoming flagship smartphones, but there is no specific timetable for that. A tipster spotted the unreleased technology via a message on the Chinese Weibo website for microblogging.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X