Mi TV: എംഐ ടിവി 4എ സീരിസിൽ ആൻഡ്രോയിഡ് ടിവി 9.0 അപ്ഡേറ്റ്

|

Mi TV 4A സീരീസിനായുള്ള ആൻഡ്രോയിഡ് പൈ അപ്‌ഡേറ്റ് ഷവോമി ജൂലൈയിലാണ് പരീക്ഷിക്കാൻ തുടങ്ങിയത്. നവംബറിലെത്തുമ്പോഴേക്കും കമ്പനി ഇന്ത്യയിലെ എംഐ ടിവി 4 എ 32 ഇഞ്ച്, എംഐ ടിവി 4 എ 43 ഇഞ്ച് മോഡലുകൾക്കായി സ്റ്റേബിൾ ആൻഡ്രോയിഡ് ടിവി 9.0 അപ്‌ഡേറ്റ് നൽകി തുടങ്ങി. ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായി സ്റ്റേബിൾ ചാനൽ വഴിയാണ് പുറത്തിറക്കുന്നത്.

അപ്ഡേറ്റ്

അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇൻബിൾഡ് ക്രോം കാസ്റ്റ്, ഡാറ്റാ സേവർ, ഗൂഗിൾ പ്ലേ സ്റ്റോർ സപ്പോർട്ട് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളും ലഭ്യമാകും. ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് പൈയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് കൊണ്ട് തന്നെ ഷവോമി ഇതിനെ വിളിക്കുന്നത് ആൻഡ്രോയിഡ് ടിവി 9.0 എന്നാണ്.

എംഐ ടിവി 4

ഇന്ത്യയിലെ എംഐ ടിവി 4 എ 32 ഇഞ്ച്, എംഐ ടിവി 4 എ 43 ഇഞ്ച് മോഡലുകൾക്കായി ആൻഡ്രോയിഡ് ടിവി 9.0 അപ്‌ഡേറ്റിന്റെ റോൾ ഔട്ട് ആരംഭിച്ചതായി ഔദ്യോഗിക ട്വിറ്ററിലൂടെ എഐ അറിയിച്ചു. ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ, ഡാറ്റ സേവർ, യൂട്യൂബ്, പ്ലേ സ്റ്റോർ, പ്ലേ മൂവീസ് എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്ന് ട്വീറ്റിൽ വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന കേന്ദ്രസർക്കാരിൻറെ 15 സൌജന്യ ആപ്പുകൾകൂടുതൽ വായിക്കുക: നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന കേന്ദ്രസർക്കാരിൻറെ 15 സൌജന്യ ആപ്പുകൾ

ഘട്ടം ഘട്ടമായി അപ്ഡേറ്റ്

ആപ്പ് ഘട്ടം ഘട്ടമായാണ് പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ഉപയോക്താക്കൾക്കും അപ്ഡേറ്റ് വേഗത്തിൽ ലഭിക്കില്ലെന്നും എംഐ ടിവി 4എയിൽ ഒടിഎ വരുന്നതുവരെ കാത്തിരിക്കണമെന്നും കമ്പനി അറിയിച്ചു. എംഐ ടിവിയിൽ ആൻഡ്രോയിഡ് ടിവി 9.0 അപ്ഡേറ്റ്ലഭ്യമാകുന്നതോടെ ക്രോം കാസ്റ്റ് സപ്പോർട്ട് ലഭ്യമാകുമെന്ന് ഷവോമി അധികൃതർ അറിയിച്ചതായി ഗാഡ്ജറ്റ് 360 റിപ്പോർട്ട് ചെയ്യുന്നു.

ക്രോം കാസ്റ്റ്

സ്മാർട്ട്ഫോണും ടിവിയും തമ്മിൽ കണക്ട് ചെയ്ത് സ്മാർട്ട്ഫോണിലെ ഫയലുകൾ ടിവിയിൽ പ്ലേ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ക്രോം കാസ്റ്റ്. ഇത് കൂടാതെ എംഐ ടിവി 4എ ടിവിയുമായി ഹോട്ട്സ്പോട്ട് വഴി കണക്ട് ചെയ്ത് കഴിഞ്ഞാൽ 3 ഇരട്ടിവരെ കണ്ടൻറുകൾ സ്ട്രീം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഡാറ്റാ സേവറും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

പുതിയ അപ്‌ഡേറ്റ്

പുതിയ അപ്‌ഡേറ്റിലൂടെ ഗൂഗിൾ പ്ലേ സപ്പോർട്ടും ലഭിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ടിവി പ്ലാറ്റ്‌ഫോമിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പക്ഷേ എംഐ ടിവി 4 എ 32-ഇഞ്ച്, 43 ഇഞ്ച് മോഡലുകൾക്കായുള്ള ആൻഡ്രോയിഡ് ടിവി 9.0 അപ്‌ഡേറ്റ് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവ സപ്പോർട്ട് ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. പ്രത്യേക സർട്ടിഫിക്കേഷൻ ആവശ്യമുള്ള സ്ട്രീമിങ് ആപ്പുകളാണ് ഇവ എന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഉപയോക്താക്കൾ എത്രയും വേഗം ഈ 47 ആപ്പുകൾ നീക്കം ചെയ്യ്തിലെങ്കിൽ പ്രശ്നം ഗുരുതരംകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഉപയോക്താക്കൾ എത്രയും വേഗം ഈ 47 ആപ്പുകൾ നീക്കം ചെയ്യ്തിലെങ്കിൽ പ്രശ്നം ഗുരുതരം

എംഐ ടിവി 4എ

എന്തായാലും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കുന്നതോടെ എംഐ ടിവി 4എ യുടെ മോഡലുകൾ മികച്ച പെർഫോമൻസിലെത്തുമെന്ന് ഉറപ്പാണ്. ബിൾഡ് ഇൻ ക്രോം കാസ്റ്റോടുകൂടി സ്മാർട്ട്ഫോണുകൾ ധാരാളം വിപണിയിൽ എത്തുമ്പോൾ ഇത്തരമൊരു അപ്ഡേറ്റിലൂടെ തങ്ങളുടെ മോഡലിനെ വിപണിയിൽ സജീവമാക്കുകയാണ് ഷവോമി ചെയ്യുന്നത്. ആൻഡ്രോയിഡ് പൈ സ്മാർട്ട്ഫോൺ വിപണിയിൽ കൊണ്ടുവരുന്ന സാധ്യതകളും ഏറെയാണ്. അധികം വൈകാതെ എല്ലാ ഉപയോക്താക്കൾക്കും അപ്ഡേറ്റ് ലഭ്യാക്കുമെന്ന് തന്നെയാണ് റിപ്പോർട്ട്.

Best Mobiles in India

Read more about:
English summary
Xiaomi began testing the Android Pie update for the Mi TV 4A series back in July. Fast forward to November, Xiaomi has now begun the rollout of stable Android TV 9.0 update for the Mi TV 4A 32-inch and Mi TV 4A 43-inch models in India. The update is being rolled out in a phased manner via the stable channel, and brings with it features such as built-in Chromecast, Data Saver, Google Play Store support, and a lot more. Xiaomi is calling it the Android TV 9.0 update as it upgrades the OS version to Android Pie.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X