2500 എംഐ സ്റ്റോറുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ നെറ്റ്വർക്ക് എന്ന പദവി സ്വന്തമാക്കി ഷവോമി

|

ഒരു ഓൺലൈൻ എക്സ്ക്ലൂസീവ് ബ്രാൻഡായിട്ടാണ് ഷവോമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ കമ്പനി ഓൺ‌ലൈനിൽ മാത്രം ലഭ്യമാകുന്ന മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറി. പിന്നീടാണ് ഓഫ്‌ലൈൻ വിൽ‌പനയിലും തങ്ങളുടെ ബ്രാൻറ് ലഭ്യമാക്കാനായി കമ്പനി സ്വന്തമായി ഓഫ്ലൈൻ സ്റ്റോറുകൾ സ്ഥാപിക്കാൻ ആരംഭിച്ചു. എംഐ സ്റ്റോറുകളിലും ഔദ്യോഗിക വിൽപ്പന സൈറ്റായ Mi.comലും കമ്പനി മികച്ച സെയിലാണ് നടത്തുന്നത്.

2,500 എക്സ്ക്ലൂസീവ് എംഐ സ്റ്റോറുകൾ

ഷവോമിക്ക് ഇപ്പോൾ രാജ്യത്തുടനീളം 2,500 എക്സ്ക്ലൂസീവ് എംഐ സ്റ്റോറുകൾ ഉണ്ടെന്ന് ഷവോമി ഇന്ത്യ എംഡി മനു കുമാർ ജെയിൻ ട്വീറ്ററീലൂടെ വെളിപ്പെടുത്തി. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്ക്ലൂസീവ് റീട്ടെയിൽ ശൃംഖലയാണ്. ഷവോമി ഇന്ത്യ പങ്കിട്ട ഡാറ്റ പ്രകാരം കമ്പനിയുടെ ഓഫ്‌ലൈൻ സാന്നിധ്യം ബാറ്റയുടേതിനേക്കാൾ 117 ശതമാനം വലുതും ഡൊമിനോസിനേക്കാൾ 108 ശതമാനം വലുതും കഫെ കോഫി ഡേയേക്കാൾ 48 ശതമാനം വലുതും സാംസങിനേക്കാൾ 44 ശതമാനം വലുതുമാണ്.

സ്മാർട്ട്‌ഫോൺ കയറ്റുമതി

സ്മാർട്ട്‌ഫോൺ കയറ്റുമതിയുടെ കാര്യത്തിൽ നിലവിൽ ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് ഷവോമി. ഓഫ്‌ലൈൻ സ്റ്റോറുകൾ സ്ഥാപിച്ചത് ഈ നേട്ടം കൈവരിക്കാൻ തീർച്ചയായും സഹായിച്ചു. ദീപാവലി വിൽപ്പനയുമായി ബന്ധപ്പെട്ട ചില കണക്കുകൾ കമ്പനി കുറച്ച് ദിവസം മുമ്പ് പുറത്ത് വിട്ടിരുന്നു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 29 വരെ 8.5 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ, 6 ലക്ഷം എംഐ ടെലിവിഷൻ, 3 ദശലക്ഷത്തിലധികം ഇക്കോസിസ്റ്റം ഉൽപ്പന്നങ്ങൾ എന്നിവ വിറ്റഴിച്ചതായി കമ്പനി അവകാശപ്പെടുന്നു.

കൂടുതൽ വായിക്കുക : ഷവോമി മി നോട്ട് 10 അവതരണ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക : ഷവോമി മി നോട്ട് 10 അവതരണ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

റെഡ്മി നോട്ട് 8 സീരിസ്

കമ്പനി അടുത്തിടെ പുറത്തിറക്കിയ ശ്രദ്ധേയമായ സ്മാർട്ട്ഫോൺ മോഡലാണ് ക്വാഡ് ക്യാമറ റെഡ്മി സ്മാർട്ട്‌ഫോണുകളായ റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ. ആദ്യത്തെ 64 എംപി റെഡ്മി സ്മാർട്ട്‌ഫോണാണ് റെഡ്മി നോട്ട് 8 പ്രോ. കൂടാതെ, 6/8 ജിബി റാമും 64/128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഹെലിയോ ജി 90 ടി ചിപ്‌സെറ്റിനൊപ്പം പുറത്തിറക്കുന്ന ആദ്യ ഫോൺ കൂടിയാണിത്.

ഒപ്റ്റിമൈസ് ചെയ്ത MIUI സോഫ്റ്റ്വെയർ

ഈ സവിശേഷതകൾക്കൊപ്പം ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഒപ്റ്റിമൈസ് ചെയ്ത MIUI സോഫ്റ്റ്വെയർ എന്നിവയും മറ്റ് ഇന്ത്യൻ മാർക്കറ്റ് അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും കമ്പനി അവതരിപ്പിച്ചു. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴി 18W ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 8 പ്രോയിലുള്ളത്. ഇതിൻറെ റീട്ടെയിൽ പാക്കേജിൽ ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്മി 8

ഷവോമി തങ്ങളുടെ റെഡ്മി 8 എ പുറത്തിറക്കി അധികം വൈകാതെ തന്നെ റെഡ്മി 8 ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. റെഡ്മി 8 എയുടെ ഓൺലൈൻ ഇവൻറിൽ വച്ച് റെഡ്മി 8ൻറെ ഇന്ത്യയിലെ ലോഞ്ചിങ് ഉടനെയുണ്ടാകുമെന്ന് സൂചന കമ്പനി നൽകിയിരുന്നു. ഇന്ത്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഷവോമിയുടെ സ്മാർട്ട് ഫോൺ വിഭാഗമാണ് റെഡ്മി.

കൂടുതൽ വായിക്കുക : ഷവോമി മി നോട്ട് 10 നവംബർ 14 ന് അവതരിപ്പിക്കുംകൂടുതൽ വായിക്കുക : ഷവോമി മി നോട്ട് 10 നവംബർ 14 ന് അവതരിപ്പിക്കും

മികച്ച ബാറ്ററി ബാക്ക് അപ്പ് സ്മാർട്ട്ഫോൺ

പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം റെഡ്മി 8 സ്മാർട്ട്‌ഫോണിൽ 1520 × 720 പിക്‌സൽ റെസല്യൂഷനുള്ള 6.26 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 10W ചാർജറിനൊപ്പം 5,000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് സ്മാർട്ട്ഫോൺ എന്ന നിലയിൽ കൂടിയായിരിക്കും ഷവോമി ഈ മോഡൽ വിപണിയിലിറക്കുന്നത്.

Best Mobiles in India

English summary
ഒരു ഓൺലൈൻ എക്സ്ക്ലൂസീവ് ബ്രാൻഡായിട്ടാണ് ഷവോമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ കമ്പനി ഓൺ‌ലൈനിൽ മാത്രം ലഭ്യമാകുന്ന മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറി. പിന്നീടാണ് ഓഫ്‌ലൈൻ വിൽ‌പനയിലും തങ്ങളുടെ ബ്രാൻറ് ലഭ്യമാക്കാനായി കമ്പനി സ്വന്തമായി ഓഫ്ലൈൻ സ്റ്റോറുകൾ സ്ഥാപിക്കാൻ ആരംഭിച്ചു. എംഐ സ്റ്റോറുകളിലും ഔദ്യോഗിക വിൽപ്പന സൈറ്റായ Mi.comലും കമ്പനി മികച്ച സെയിലാണ് നടത്തുന്നത്.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X