ഷവോമി എംഐ സ്മാർട്ട് ടിവികൾക്ക് ഇന്ത്യയിൽ വില വർധിച്ചു

|

ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിൽ ലീഡ് ചെയ്യുന്ന ബ്രാന്റാണ് ഷവോമി. വിലകുറഞ്ഞതും മികച്ച സവിശേഷതകളുമുള്ള സ്മാർട്ട് ടിവികൾ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളാണ് ഷവോമിയെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്റാക്കി മാറ്റിയത്. രാജ്യത്ത് 5 ദശലക്ഷം സ്മാർട്ട് ടിവികൾ വിറ്റുകൊണ്ട് വലിയ നേട്ടമാണ് ഷവോമി ഉണ്ടാക്കിയത്. 5 ദശലക്ഷം പ്രൊഡക്ടുകൾ വിറ്റഴിച്ചതിന് പിന്നാലെ ഷവോമി തങ്ങളുടെ സ്മാർട്ട് ടിവികൾക്ക് വില വർധിപ്പിച്ചു.

ഷവോമി

ഷവോമി എംഐ ടിവി 4എ, എംഐ ടിവി 4എ പ്രോ, ഹോറിസോൺ എഡിഷൻ എംഐ ടിവി എന്നീ സ്മാർട്ട് ടിവി മോഡലുകളുടെ വിലയാണ് ഇന്ത്യയിൽ വർധിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസുകളിൽ എൻട്രി ലെവൽ മോഡലിന് 32 ഇഞ്ച് ആണ് വലിപ്പം. എൻട്രി ലെവൽ മോഡലുകൾക്ക് 500 രൂപമുതലാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇത് വലിയൊരു വർധനയായി കണക്കാക്കാൻ സാധിക്കില്ല.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലേക്ക് ലാപ്‌ടോപ്പ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി നോക്കിയകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലേക്ക് ലാപ്‌ടോപ്പ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി നോക്കിയ

ഷവോമി സ്മാർട്ട് ടിവികൾക്ക് വിലവർധിച്ചു

ഷവോമി സ്മാർട്ട് ടിവികൾക്ക് വിലവർധിച്ചു

91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച് ടിവി 4എ (40 ഇഞ്ച്), 4എ പ്രോ (32 ഇഞ്ച്), എംഐ ടിവി ഹൊറൈസൺ എഡിഷൻ (32, 43 ഇഞ്ച്) സീരീസ് സ്മാർട്ട്ഫോണുകൾക്കാണ് രാജ്യത്ത് വർദ്ധിച്ചത്. ഡിസംബർ 1 മുതലാണ് ഇന്ത്യയിലെ എല്ലാ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും പുതുക്കിയ വില നിലവിൽ വന്നത്. സ്മാർട്ട്ഫോൺ വിപണിയിൽ എന്നത് പോലെ സ്മാർട്ട് ടിവികളുടെ മാർക്കറ്റിലും കമ്പനി മുൻനിരയിൽ തന്നെ തുടരുന്നുണ്ട്.

ടിവി 4എ

ടിവി 4എ സ്മാർട്ട്ടിവിയുടെ 43 ഇഞ്ച് മോഡലിന്റെ വില അപ്ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എംഐ.കോം ലിസ്റ്റിങിൽ മറ്റ് ടിവികളുടെ വിലയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എംഐ ടിവി 4എ പ്രോ, ഹൊറൈസൺ എഡിഷൻ എന്നിവയുടെ വിലയിൽ 500 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. എംഐ ടിവി 4എ 40 ഇഞ്ച് മോഡലിനും 500 രൂപയുടെ വില വർധനയാണ് ഉണ്ടായിട്ടുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ പുതുക്കിയ വില എംഐ.കോമിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

വിലവർധനവ്

എംഐ സ്മാർട്ട് ടിവികളുടെ വിലവർധനവ് ചർച്ചയാകുമ്പോൾ തന്നെ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, എംഐ ടിവി എക്സ്റ്റെൻഡഡ് വാറന്റി എന്നിവ പോലുള്ള നിരവധി ഓഫറുകളും ഷവോമി നൽകുന്നുണ്ട്. ഈ എക്സ്റ്റന്റഡ് വാറന്റി മോഡലിന് അനുസരിത്ത് 399 രൂപ മുതൽ 699 രൂപ വരെയുള്ള നിരക്കുകളിലാണ് ലഭ്യമാവുക.

Best Mobiles in India

English summary
Xiaomi increased Smart TV models Mi TV 4A, Mi TV 4A Pro and Horizon Edition Mi TV price increased in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X