ഷവോമി എംഐ ടിവി 4X വിൽപ്പന നാളെ മുതൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കും; വിലയും സവിശേഷതകളും

|

ഷവോമി എംഐ ടിവി 4X നാളെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് വഴി സ്മാർട്ട് ടിവി സ്വന്തമാക്കാം. ഷിയോമിയുടെ 43 ഇഞ്ച് സ്മാർട്ട് ടിവി ഇന്ത്യയിൽ 24,999 രൂപയ്ക്കാണ് ലഭ്യമാകുക. എച്ച്എസ്ബിസി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകൾക്കും ഫ്ലിപ്പ്കാർട്ട് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫറും ഇഎംഐ ഓപ്ഷനും ലഭിക്കും.

ഷവോമി എംഐ ടിവി 4X സവിശേഷതകൾ
 

ഷവോമി എംഐ ടിവി 4X സവിശേഷതകൾ

43 ഇഞ്ച് ഷിയോമി എംഐ ടിവി 4 എക്സ് 20W സ്പീക്കറുകളുമായാണ് വരുന്നത്. സ്മാർട്ട് ടിവി ഡോൾബി + ഡിടിഎസ്-എച്ച്ഡി ഓഡിയോ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു. ടിവി ആൻഡ്രോയിഡ് പൈ ഉപയോഗിച്ച് പാച്ച് വാൾ യുഐയിൽ പ്രവർത്തിക്കുന്നു. കമ്പനി ഡാറ്റ സേവർ എന്ന പുതിയ സവിശേഷത ടിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്റർഫേസിന്റെ ഭാഗമായി 7,00,000+ മണിക്കൂർ കണ്ടന്റും ഷവോമി ക്ലെയിം ചെയ്യുന്നു.

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ, യൂട്യൂബ് എന്നിവയടക്കമുള്ള അപ്ലിക്കേഷനുകൾ ഈ ആൻഡ്രോയിഡ് ടിവി സപ്പോർട്ട് ചെയ്യുന്നുണ്ട്.ഇൻബിൽറ്റ് ഡാറ്റ കൌണ്ടർ ഉപയോഗിച്ച് ഓരോ അപ്ലിക്കേഷനും ഡാറ്റ ഉപയോഗം കാണാൻ കമ്പനി ഉപയോക്താക്കളെ അനുവദിക്കും. ഇതൊരു മികച്ച ഫീച്ചറാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ പുറത്തിറങ്ങുന്നതിന് മുമ്പ് സവിശേഷതകൾ ചോർന്നു

4 കെ യുഎച്ച്ഡി

സ്മാർട്ട് ടിവിയിൽ 4 കെ യുഎച്ച്ഡി (3840 x 2160 പിക്സൽ) പാനലും ഉണ്ട്. ആൻഡ്രോയിഡ് പൈ 9.0, ഗൂഗിൾ പ്ലേ സ്റ്റോർ, ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ, പ്ലേ മൂവീസ്, ഗൂഗിൾ അസിസ്റ്റന്റ്, ഫയൽ മാനേജർ, മീഡിയ പ്ലെയർ, ടിവി മാനേജർ, ടിവി ഗൈഡ് ആപ്പ്, ലൈവ് ടിവി ആപ്പ്, വിപി 9 പ്രൊഫൈൽ 2, എച്ച് .265, എച്ച് 264 എന്നിവ ഈ എൽഇഡി ടിവി സപ്പോർട്ട് ചെയ്യുന്നു.

ഷവോമി റെഡ്മി നോട്ട് 8
 

ഷവോമി റെഡ്മി നോട്ട് 8

സ്മാർട്ട് ടിവി പുറത്തിറക്കുന്നകിനൊപ്പം ഷവോമി റെഡ്മി നോട്ട് 8ഉം ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് ഷവോമി ഈ ഫോൺ ലോഞ്ച് ചെയ്തത്. 48 മെഗാപിക്സലിന്റെ പ്രധാന സെൻസറും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും 4,000 എംഎഎച്ച് ബാറ്ററിയും ഉള്ള ബജറ്റ് സ്മാർട്ട്‌ഫോണാണ് ഇത്. ഡിവൈസിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ് സ്നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റാണ്.

നോട്ട് 8

റെഡ്മി നോട്ട് 8 ആമസോൺ ഇന്ത്യ, Mi.com എന്നിവ വഴി ലഭ്യമാകും. അടിസ്ഥാന വേരിയന്റായ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 9,999 രൂപയാണ് വില. വിൽപ്പന സമയത്ത് റെഡ്മി നോട്ട് 8 ന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ 12,999 രൂപയ്ക്ക് ലഭ്യമാകും. 4 ജിബി / 6 ജിബി റാമിലും 64 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഷവോമി ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ F15 ന്റെ വില വെട്ടികുറച്ചു

Most Read Articles
Best Mobiles in India

Read more about:
English summary
The Xiaomi Mi TV 4X will go on sale in India tomorrow, and interested buyers can purchase the smart TV via Flipkart. Xiaomi will be selling its 43-inch smart TV with a price label of Rs 24,999 in India. Flipkart is giving a 10 percent instant discount on HSBC credit and debit cards and Bank Of Baroda credit cards. There is also a 5 percent cashback offer on Flipkart Axis Bank credit card and an EMI option too.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X