എംഐ പ്രൊഡക്ടുകൾ വൻ ഓഫറിൽ സ്വന്തമാക്കാനുള്ള അവസരം നാളെ വരെ മാത്രം
എംഐ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, സ്മാർട്ട് ബാൻഡുകൾ എന്നിവയടക്കമുള്ള പ്രൊഡക്ടുകൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ഷവോമി എംഐ 1 ഫാൻ സെയിൽ തുടരുകയാണ്. എംഐ 1 ഫാൻ സെയിലിലൂടെ ഷവോമിയുടെ കിഴിലുള്ള എംഐ, റെഡ്മി പ്രൊഡക്ടുകൾക്കാണ് ഓഫറുകൾ നൽകുന്നത്. ഈ സെയിൽ നാളെ വരെ മാത്രമേ ലഭിക്കുകയുള്ളു. ഡിസംബർ 18നാണ് സെയിൽ ആരംഭിച്ചത്.

ഷവോമി പ്രൊഡക്ടുകൾക്ക് മികച്ച ഓഫറുകൾ ലഭിക്കുന്ന എംഐ 1 ഫാൻ സെയിൽ എംഐ.കോം എന്ന ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണ് ലഭിക്കുന്നത്. എംഐയുടെ പ്രൊഡക്ടുകൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രീതിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഷവോമി ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിനും തങ്ങളുടെ പ്രൊഡക്ടുകളുടെ ജനപ്രീതി വർധിപ്പിക്കുന്നതിനും വിൽപ്പന വൻതോതിൽ ഉയർത്തുന്നതിനും ഇത്തരം സെയിലുകൾ സഹായിക്കുന്നു.

സ്മാർട്ട്‌ഫോണുകൾക്ക് 8,000 രൂപ വരെ കിഴിവ്
എംഐ 1 ഫാൻ സെയിൽ സമയത്ത് ഷവോമി , റെഡ്മി സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കുറവാണ് ലഭിക്കുന്നത്. ഈ ഡിവൈസുകളിൽ ചില സ്മാർട്ട്ഫോണുകൾക്ക് 8,000 രൂപ വരെ വിലക്കിഴിവാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്ന ബ്രാന്റുകളിലൊന്നാണ് ഷവോമി. എംഐ, റെഡ്മി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

എംഐ ടിവികൾക്ക് 4,000 രൂപ വരെ കിഴിവ്
നൽകുന്ന പണത്തിന് അനുസരിച്ച് ആകർഷകമായ സവിശേഷതകളുമായി ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിൽ ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന ഷവോമി എംഐ ടിവികൾക്കും എംഐ 1 ഫാൻ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. തിരഞ്ഞെടുത്ത എംഐ സ്മാർട്ട് ടിവി സീരിസുകൾക്ക് 4,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. ടിവി മാറ്റാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്.

സ്മാർട്ട് ബാൻഡുകൾക്ക് 4,000 രൂപ വരെ കിഴിവ്
ഷവോമി ഇന്ത്യൻ വിപണിയിൽ നിരവധി സ്മാർട്ട് ബാൻഡുകൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ എംഐ സ്മാർട്ട് ബാൻഡുകൾക്കും സ്മാർട്ട് വാച്ചുകൾക്കും എംഐ 1 ഫാൻ സെയിലിലൂടെ ആകർഷകമായ ഓഫറുകളാണ് ഷവോമി നൽകുന്നത്. ഷവോമിയുടെ ചില സ്മാർട്ട് ബാൻഡുകൾക്ക് ഇപ്പോൾ 4,000 രൂപ വരെ കിഴിവ് ലഭിക്കും. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പ്രൊഡക്ടുകളാണ് ഫിറ്റ്നസ് ബാൻഡുകൾ.

ലാപ്ടോപ്പുകൾക്ക് 9,000 രൂപ വരെ കിഴിവ്
പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്ടോപ്പുകളാണ് എംഐയുടേത്. ഇപ്പോൾ നടക്കുന്ന ഫാൻ 1 സെയിലിലൂടെ എംഐ ലാപ്‌ടോപ്പുകൾക്ക് കിഴിവുകൾ ലഭിക്കും. കരുത്തും മികച്ച ഡിസൈനുമുള്ള എംഐ ലാപ്ടോപ്പുകൾ പ്രീമിയം ലാപ്ടോപ്പുകളോട് മത്സരിക്കാൻ പോന്നവയാണ്. 9,000 രൂപ വരെ കിഴിവാണ് ലാപ്ടോപ്പുകൾക്ക് ഷവോമി നൽകുന്നത്.


Click it and Unblock the Notifications








