ഗൂഗിൾ പ്ലേ സ്റ്റോറിന് പകരക്കാരനെ ഉണ്ടാക്കാൻ ഹുവാവേ, ഷവോമി, വിവോ, ഓപ്പോ കൂട്ട്കെട്ട്

|

സ്മാർട്ട്ഫോൺ രംഗത്ത് ഒഴിച്ച് നിർത്താനാകാത്ത വിധം സ്വാധീനമുള്ള സ്ഥാപനമാണ് ഗൂഗിൾ. ഗൂഗിൾ പിക്സൽ ഫോണുകളിലൂടെ മാത്രമല്ല ഗൂഗിൾ സ്മാർട്ട്ഫോൺ വിപണിയിലെ അതികായനാകുന്നത്. മിക്ക മുൻനിര സ്മാർട്ട്ഫോൺ ബ്രാന്റുകളും ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഒഎസ് ഗൂഗിളിന്റേതാണ്. ഇത് കൂടാതെ ആൻഡ്രോയിഡ് ആപ്പുകളുടെ സ്റ്റോറായ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ഒഴികെയുള്ള സ്മാർട്ട്ഫോൺ ബ്രാന്റുകൾ ഉപയോഗിക്കുന്നു.

 

സ്മാർട്ട്ഫോൺ വിപണി

സ്മാർട്ട്ഫോൺ വിപണിയിൽ ഗൂഗിളിന്റെ സ്വാധീനത്തിലല്ലാതെ പ്രവർത്തിക്കുന്ന ഏക കമ്പനി ആപ്പിൾ മാത്രമായിരിക്കും. മറ്റെല്ലാവർക്കും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഗൂഗിളിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഈ അവസ്ഥയെ ആദ്യം വെല്ലുവിളിച്ചത് ചൈനിസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കാളായ ഹുവാവേയാണ്. ഗൂഗിളുമായി അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങൾ കാരണം പ്ലേസ്റ്റോറിനൊരു പകരക്കാരനെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഹുവാവേ.

ഗൂഗിൾ

കഴിഞ്ഞ വർഷമാണ് ചൈനീസ് ബ്രാൻഡായ ഹുവാവേയുമായുള്ള ചില ബിസിനസ്സ് പ്രവർത്തനങ്ങൾ ഗൂഗിൾ താൽക്കാലികമായി നിർത്തിവച്ചത്. ഇതിന്റെ ഭാഗമായി ഗൂഗിൾ സേവനങ്ങളും പ്ലേ സ്റ്റോറും ഉപയോഗിക്കുന്നതിന് ഹുവാവേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കൻ കമ്പനികളുമായി ബിസിനസ്സ് നടത്തുന്നതിന് 90 ദിവസത്തെ ലൈസൻസ് എക്സ്റ്റൻഷൻ ഹുവാവേയ്ക്ക് ലഭിച്ചു.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറുംകൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറും

പ്ലേ സ്റ്റോറിന് ബദൽ ഒരുങ്ങുന്നു
 

പ്ലേ സ്റ്റോറിന് ബദൽ ഒരുങ്ങുന്നു

ഗൂഗിളുമായുള്ള പ്രശ്നം ശക്തമായതിന് ശേഷം ഹുവാവേ സ്വന്തമായൊരു ആപ്പ് സ്റ്റോർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഷവോമി, ഓപ്പോ, വിവോ എന്നീ ചൈനീസ് കമ്പനികളെ കൂടി ഹുവാവേ ഒപ്പം ചേർക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്ലേ സ്റ്റോറിന് പകരക്കാരൻ എന്ന ആശയം തന്നെ ഗൂഗിളിനെ സംബന്ധിച്ച് തലവേദനയാണ്. ലോകത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ നാല് ചൈനിസ് കമ്പനികൾ പ്ലേ സ്റ്റോറിനെതിരെ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജിഡിഎസ്എ

ജിഡിഎസ്എ (ഗ്ലോബൽ ഡവലപ്പർ സർവീസ് അലയൻസ്) എന്ന് വിളിക്കപ്പെടുന്ന ഒരു പ്ലേ സ്റ്റോർ ബദൽ സംവിധാനത്തിനായി നാല് ചൈനീസ് മൊബൈൽ ഭീമന്മാർ ചേർന്ന് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈനയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലെ ഡവലപ്പർമാർക്ക് അവരുടെ എല്ലാ അപ്ലിക്കേഷനുകളും പുതിയ ആപ്ലിക്കേഷൻ സ്റ്റോറിൽ അപ്‌ലോഡുചെയ്യാൻ അനുവദിക്കുന്ന വിധത്തിലാണ് പുതിയ സ്റ്റോർ ഉണ്ടാക്കുന്നത്.

വിവോ, ഓപ്പോ, ഷവോമി, ഹുവാവേ

വിവോ, ഓപ്പോ, ഷവോമി, ഹുവാവേ എന്നിവയുടെ സ്മാർട്ട്ഫോണുകൾക്ക് ആവശ്യമായ എല്ലാ ആപ്ലിക്കേഷനുകളും ലഭ്യമാക്കുന്ന ഓൾ ഇൻ വൺ സ്റ്റോറായിട്ടാണ് പുതിയ ജിഡിഎസ്എ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും നാല് പ്രമുഖ ബ്രാന്റ് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ തന്നെ ആപ്പുകൾ നൽകാൻ ഡവലപ്പർമാരും തയ്യാറാവുമെന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ വായിക്കുക: ഹോട്ട്സ്റ്റാർ ഇനി ഡിസ്നി+ ഹോട്ട്സ്റ്റാർ; ലോഞ്ച് മാർച്ച് 29ന്കൂടുതൽ വായിക്കുക: ഹോട്ട്സ്റ്റാർ ഇനി ഡിസ്നി+ ഹോട്ട്സ്റ്റാർ; ലോഞ്ച് മാർച്ച് 29ന്

ഡെവലപ്പർമാർ

എല്ലാ രാജ്യങ്ങളിലെയും ഡെവലപ്പർമാർക്ക് അവരുടെ അപ്ലിക്കേഷനുകൾ മറ്റ് രാജ്യങ്ങളുടെ വിപണിയിൽ എളുപ്പത്തിൽ വിപണനം ചെയ്യാൻ പുതിയ സ്റ്റോർ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനകം തന്നെ ഒരു പ്രോട്ടോടൈപ്പ് വെബ്‌സൈറ്റ് കമ്പനികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്.

ആപ്പ് സ്റ്റോർ

ജിഡിഎസ്എയുടെ പുതിയ സേവനത്തിൽ ഇന്ത്യ, റഷ്യ, ഇന്തോനേഷ്യ, എന്നിവ കൂടാതെ ഒൻപത് രാജ്യങ്ങൾ കൂടി ഉൾപ്പെടുന്നുണ്ട്. മാർച്ചോടെ പുതിയ ആപ്പ് സ്റ്റോർ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ ചൈനയിൽ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട സാഹചര്യത്തിൽ ഈ തിയ്യതിയിൽ മാറ്റം ഉണ്ടായേക്കും. അധികം വൈകാതെ തന്നെ സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് ഭീമന്മാർ

ഹുവാവേ, ഷവോമി, ഓപ്പോ, വിവോ എന്നീ ചൈനീസ് ഭീമന്മാർ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന അപ്ലിക്കേഷനുകൾക്കായുള്ള പുതിയ പ്ലാറ്റ്ഫോം ഗൂഗിൾ പ്ലേ സ്റ്റോറിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ഗൂഗിൾ പ്ലേ സ്റ്റോർ പോലെ പുതിയ പ്ലാറ്റ്ഫോമിലും ഉപയോക്താക്കൾക്ക് വിപുലമായ അപ്ലിക്കേഷനുകൾ ആക്‌സസ്സുചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ ഫയലുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ ഫയലുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഷവോമി

പുതിയ ആപ്പ് സ്റ്റോറിനെ സംബന്ധിച്ചുള്ള റിപ്പോർട്ടുകളിൽ ഹുവാവേയുമായി ചേർന്ന് പ്രവർത്തിക്കുന്ന എന്ന കാര്യം ഷവോമി നിഷേധിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ ഹുവാവേ, ഓപ്പോ, വിവോ എന്നിവ ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്തായാലും ആപ്പുകൾക്കായുള്ള പുതിയ പ്ലാറ്റ്ഫോം ഡവലപ്പർമാർക്കും ഉപോക്താക്കൾക്കും ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Last year, Google suspended some business operations with the Chinese brand Huawei. One of the operations that were banned includes using Google Services and Play Store. Later, Huawei got a 90-day license extension to carry out business with American firms and reports suggested that it is working on alternatives.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X