ഷവോമി നിർമ്മിക്കാൻ പോകുന്നത് വർഷത്തിൽ 3 ലക്ഷം ഇലക്ട്രിക്ക് കാറുകൾ

|

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവായ ഷവോമി മറ്റ് പല മേഖലകളിലെക്കും കടക്കുന്നുണ്ട്. മൊബൈൽ നിർമ്മാണ വിപണിയിൽ ആധിപത്യം നില നിർത്തുന്നതിനൊപ്പം കമ്പനി ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്ന മറ്റൊരു മേഖലയാണ് ഇലക്ട്രിക്ക് കാറുകൾ. ഇലക്ട്രിക്ക് വാഹനങ്ങൾ ഉണ്ടാക്കാനായി ഷവോമി ചൈനയിൽ നിർമ്മിക്കുന്ന കാർ പ്ലാന്റിറെ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഷവോമിയുടെ ഓപ്പൺ കാർ പ്ലാന്റിന് ഒരു വർഷം മൂന്ന് ലക്ഷം കാറുകൾ ഉത്പാദിപ്പിക്കാൻ സാധിക്കും. രണ്ട് ഘട്ടങ്ങളായിട്ടാണ് ഈ കാർ പ്ലാന്റിന്റെ നിർമ്മാണം നടക്കുന്നത്.

ഷവോമി

ഷവോമി തങ്ങളുടെ ഓപ്പൺ കാർ പ്ലാന്റിനൊപ്പം ഓട്ടോ യൂണിറ്റിന്റെ ആസ്ഥാനവും വിൽപ്പന, ഗവേഷണ ഓഫീസുകൾ എന്നിവയും നിർമ്മിക്കും. ബീജിങിലെ സാമ്പത്തിക സാങ്കേതിക വികസന മേഖലയിലായിരിക്കും ഈ കാർ പ്ലാന്റും മറ്റും നിർമ്മിക്കുക എന്ന് സർക്കാർ പിന്തുണയുള്ള സാമ്പത്തിക വികസന ഏജൻസിയായ ബീജിംഗ് ഇ-ടൗൺ അതിന്റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ട് വഴി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർമ്മാണ യൂണിറ്റ് കമ്പനിയുടെ ഇവി മേഖലയിലേക്കുള്ള വലിയ നിക്ഷേപം ആയിരിക്കും ഇത്.

ജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളുംജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളും

ഇവി

ഷവോമി ഈ വർഷം ആദ്യമാണ് ഇവി വിഭാഗത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. കമ്പനിയുടെ സമീപകാല സാമ്പത്തിക റിപ്പോർട്ട് കാർ നിർമ്മാതാവാകുക എന്ന ലക്ഷ്യത്തിലേക്ക് ഷവോമി എത്തിചേരും എന്നുള്ള സൂചന നൽകുന്നതായിരുന്നു. ഷവോമിയുടെ പ്ലാന്റ് 2024-ൽ വൻതോതിൽ ഉൽപ്പാദനത്തിൽ എത്തുമെന്ന് ബീജിംഗ് ഇ-ടൗൺ സ്ഥിരീകരിച്ചു. ഷവോമിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ലി ജുൻ ഇത് ഒക്ടോബറിൽ വെളിപ്പെടുത്തിയിരുന്നു.

11,000 കോടി രൂപ നിക്ഷേപം

10 ബില്യൺ യുവാൻ അല്ലെങ്കിൽ 11,000 കോടി രൂപ മൂലധനവുമായിട്ടാണ് ആഗസ്റ്റിൽ ഷവോമി അതിന്റെ പുതിയ ഇവി കമ്പനി രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ നിയമ പ്രതിനിധിയായി ലെയ് ജുൻ രജിസ്ട്രേഷനിൽ ഒപ്പുവച്ചു. പുതിയ സ്മാർട്ട് ഇലക്ട്രിക് വാഹന ബിസിനസിന്റെ സിഇഒ ആയും ജുൻ പ്രവർത്തിക്കും. നിലവിൽ കമ്പനിയിൽ ആകെ 10,000 പേർ റിസെർച്ചിലും ഡെവലപ്പ്മെന്റിലും ജോലി ചെയ്യുന്നുണ്ടെന്ന് ജുൻ പറഞ്ഞു. പുതിയ ആശയം പ്രവർത്തനക്ഷമമാക്കാൻ കമ്പനി 5,000 പേരെ കൂടി ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രംആദ്യം ലൈസൻസ്, എന്നിട്ടാകാം സർവീസ്, ഇലോൺ മസ്കിനോട് കേന്ദ്രം

ഇവി പ്രോജക്റ്റ്

ഇവി പ്രോജക്റ്റിൽ പ്രവർത്തിക്കാൻ 300 ഓളം ജീവനക്കാരെ ഷവോമി അടുത്ത കാലത്ത് നിയമിക്കുകയും ചെയ്തിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ തങ്ങളുടെ ഇവി യൂണിറ്റിൽ 10 ബില്യൺ ഡോളർ (ഏകദേശം 73,000 കോടി രൂപ) നിക്ഷേപം നടത്താൻ തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാർച്ചിലെ പ്രഖ്യാപനത്തിന് ശേഷം 2,000-ലധികം ഇന്റർവ്യൂ സർവേകൾ 10-ലധികം വ്യവസായ പാർട്ട്ണർമാരെ സന്ദർശിച്ചതായും ഷവോമി വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി

ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി സ്റ്റാർട്ടപ്പായ ഡീപ്‌മോഷനെ 77 മില്യൺ ഡോളറിന് (ഏകദേശം 562 കോടി രൂപ) കമ്പനി വാങ്ങിയിട്ടുണ്ട്. ഷവോമിയെ അതിന്റെ ഗവേഷണ വികസന ശ്രമങ്ങളിൽ സഹായിക്കാൻ ഡീപ്മോഷന് സാധിക്കും എന്നതിനാലാണ് ഈ ഏറ്റെടുക്കൽ. ഇലക്ട്രിക് കാർ നിർമാണ രംഗത്തേക്ക് എത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവ് ഷവോമിയല്ല. ആപ്പിൾ ഇപ്പോൾ കുറച്ച് കാലമായി ഇതേ ആശയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആപ്പിളിന് ഈ രംഗത്ത് ഒരുപാട് വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്. ഓപ്പോയും ഇവി നിർമ്മാണത്തിലേക്ക് കടക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.

5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ

ആപ്പിൾ ഇലക്ട്രിക് കാറും വരുന്നു

ആപ്പിൾ ഇലക്ട്രിക് കാറും വരുന്നു

വൈകാതെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കി ഇവി സെക്ടറിലേക്കും ചുവട് വെക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ആപ്പിൾ. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള കാലയളവിനുള്ളിൽ ഇലക്ട്രിക്ക് കാർ നിർമ്മിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ മാനേജ്‌മെന്റിലെ സമീപകാല ഷഫിൾ ഇലക്ട്രിക്ക് കാർ നിർമ്മാണത്തിന്റെ വേഗത വർധിപ്പിക്കുമെന്നാണ്. 2025-ൽ തന്നെ ആപ്പിൾ ഇവി പുറത്തിറക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഓട്ടോമോട്ടീവ് വ്യവസായത്തിൽ വലിയ തരംഗം ഉണ്ടാക്കാൻ ആപ്പിളിന് സാധിക്കുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Xiaomi builds a plant in China to make electric vehicles. This plant can produce 3 lakh cars a year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X