Xiaomi, Realme Clash Of Words: ഷവോമിയും റിയൽമിയും തമ്മിൽ വാക്പോര് ശക്തമാകുന്നു

|

വിപണിയിലെ മത്സരത്തിന് പുറമേ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും റിയൽമിയും തമ്മിലൊരു ശീതയുദ്ധം നടക്കുന്നുണ്ട്. ഇരു കമ്പനികളുടെയും മേധാവികൾ തമ്മിലുള്ള വാക്പോര് ശക്തമാവുകയാണ്. ഷവോമി ഇന്ത്യയുടെ സിഇഒ റിയൽമിയെ കോപ്പിക്യാറ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചതോടെയാണ് ഈ വാക്പോരിന് തുടക്കമായത്. ഇതിന് മറുപടിയായി റിയൽമി സിഇഒ മാധവ ഷെത്ത് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.

റിയൽമി സിഇഒ
 

യഥാർത്ഥ മാർക്കറ്റ് ലീഡറായ ഒരു നൂതന ബ്രാന്റ് ഇങ്ങനെ പെരുമാറില്ല, എതിരാളിയുടെ വളർച്ചയിൽ നിങ്ങൾ എത്രമാത്രം സുരക്ഷിതരല്ലെന്ന് വന്നാലും അടിസ്ഥാപരമായ അന്തസും ധാർമികതയും കാത്തുസൂക്ഷിക്കണം എന്നാണ് റിയൽമി സിഇഒ മാധവ ഷെത്ത് ട്വീറ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ഇരുകമ്പനികളും തമ്മിലുള്ള ഈ വാക്പോരിന് തുടക്കമായത്. തമാശ, ഒരു കോപ്പിക്യാറ്റ് ബ്രാന്റ് ഞങ്ങളെ കളിയാക്കുന്ന രീതിയിൽ അനുകരിക്കുന്നു, അത് കഴിഞ്ഞ് ഈ ബ്രാന്റ് പരസ്യങ്ങളിലൂടെ ഷവോമിയെ കളിയാക്കുന്നു എന്നായിരുന്നു ഷവോമി സിഇഒയുടെ ട്വീറ്റ്.

കൂടുതൽ വായിക്കുക: റിയൽമി പ്രോയുടെ വില വെട്ടികുറച്ചു, ഇപ്പോൾ വില 12,999 രൂപ മുതൽ

ഷവോമി സിഇഒ

ഷവോമി സിഇഒയുടെ പ്രസ്താവനയിൽ റിയൽമി സിഇഒ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോർപ്പറേറ്റ് ധാർമ്മികത കുറയ്ക്കുന്നതും എതിരാളികളായ ബ്രാന്റുകളെ കുറിച്ച് ഇത്തരം അഭിപ്രായങ്ങൾ പറയുന്നതും ശരിയല്ലെന്നും ഇത് വ്യവസായത്തെ മുഴുവനായി ബാധിക്കുമെന്നും റിയൽമി സിഇഒ മാധവ ഷെത്ത് ഒരു വാർത്താ എജൻസിയോട് പറഞ്ഞു. ഇരു ബ്രാന്റുകളും ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം നടക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു പ്രസ്താവന വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

ബ്രാൻഡുകൾ

ബ്രാൻഡുകൾ അവരുടെ കോർപ്പറേറ്റ് ധാർമ്മികത കുറയ്ക്കുന്ന രീതിയിൽ പെരുമാറുന്നതും സോഷ്യൽ മീഡിയയിൽ ചെളിവാരിയെറിയുന്നതും ശരിയല്ല. കാരണം ഇത് മൊത്തത്തിലുള്ള വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നു. തങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച അനുഭവങ്ങൾ നൽകാനാണ് റിയൽമി പ്രവത്തിക്കുന്നത് അത് തുടരുകയും ചെയ്യും എന്ന് ഷെത്ത് പറഞ്ഞതായി ഐ‌എ‌എൻ‌എസ് വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ഷവോമി എംഐ എ3 ഇപ്പോൾ വിലക്കുറവിൽ സ്വന്തമാക്കാം

റെഡ്മി നോട്ട് 7
 

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയിൽ ഉപയോഗിക്കുന്ന പ്രോസസറനെക്കാൾ പഴയ പ്രോസസറാണ് ചില പുതിയ ഫോണുകളിൽ ഉൾപ്പെടുത്തുന്നതെന്ന് റിയൽമി 3 പ്രോയെ ലക്ഷ്യമാക്കി കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഷവോമി സിഇഒ ട്വിറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി റിയൽമി സിഇഒ രംഗത്തെത്തിയിരുന്നു. രാജ്യത്തെ വിപണിയിൽ റിയൽമി നേടുന്ന വിജയത്തെ കുറിച്ചോർക്കുമ്പോൾ ഷവോമിക്ക് സുരക്ഷിതത്വം നഷ്ടപ്പെടുന്നു, ആരോ ഭയപ്പെടുന്നു എന്നായിരുന്നു ഷെത്തിന്റെ മറുപടി പോസ്റ്റ്. 2019ൽ ഷവോമിക്ക് 28 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ 10 ശതമാനം വിപണി വിഹിതവുമായി റിയൽമി 255 ശതമാനം വളർച്ച നേടിയിരുന്നു.

സ്ക്രാച്ച് ടെസ്റ്റ്

റിയൽമിയെ 2020ലെ ഏറ്റവും മികച്ച ബ്രാന്റാക്കി മാറ്റാനാണ് തങ്ങൾ പരിശ്രമിക്കുന്നത്. ബാക്കിയെല്ലാം മറ്റുള്ളവരുടെ ചോയിസാണ്. ഞങ്ങളത് കാര്യമാക്കുന്നില്ല എന്ന് ഷെത്ത് ട്വീറ്റ് ചെയ്തു. അടുത്തിടെ ഷവോമി സിഇഒ മനു കുമാർ ജെയിൽ ഷവോമി സ്മാർട്ട്ഫോണിൽ ഒരു സ്ക്രാച്ച് ടെസ്റ്റ് നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഫോണിന്റെ ഡ്യൂറബിലിറ്റി കാണിക്കാൻ താരതമ്യത്തിന് അദ്ദേഹം ഉപയോഗിച്ചത് റിയൽമി സ്മാർട്ട്ഫോണായിരുന്നു.

കൂടുതൽ വായിക്കുക: പോക്കോയുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ പോക്കോ എക്സ്2 ഫെബ്രുവരി 4ന് പുറത്തിറങ്ങും

Most Read Articles
Best Mobiles in India

English summary
Recently, Xiaomi CEO Mau Kumar Jain has made a statement on Twitter by calling Realme a 'copy-cat brand' of the Indian smartphone market. Replying to this, Realme CEO Madhva Sheth posted a tweet saying "A real innovative brand and market leader won't behave like that. Basic dignity and ethics should be maintained no matter how insecure you are of your competitor's growth".

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X