ഈ ഉത്സവ സീസണിൽ ഷവോമി രാജ്യത്ത് വിറ്റഴിച്ചത് 13 ദശലക്ഷം ഡിവൈസുകൾ

|

ഉത്സവ സീസണിൽ 13 ദശലക്ഷത്തിലധികം ഡിവൈസുകൾ ഇന്ത്യയിൽ വിറ്റതായി ഷവോമി അറിയിച്ചു. ഉത്സവ സീസണിന്റെ ഭാഗമായി കഴിഞ്ഞ മാസം ആമസോണും ഫ്ലിപ്പ്കാർട്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ എന്നിവ നടത്തിയിരുന്നു. ഇത് കൂടാതെ ഷവോമി എംഐ ഫെസ്റ്റിവൽ സെയിലും നടത്തി. ഈ സെയിലുകളിലൂടെയെല്ലാം ആകർഷകമായ കിഴിവുകളിൽ കമ്പനി തങ്ങളുടെ ഡിവൈസുകൾ വിറ്റഴിച്ചു. മികച്ച ഓഫറുകളിൽ ഡിവൈസുകൾ വിൽപ്പനയ്ക്ക് എത്തിച്ചത് കൊണ്ട് തന്നെയാണ് ഷവോമിക്ക് 13 മില്ല്യൺ ഡിവൈസുകൾ വിറ്റഴിക്കാൻ സാധിച്ചത്.

എംഐ

എംഐ 10ടി പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി 9 പ്രൈം റെഡ്മി 9, റെഡ്മി 9എ തുടങ്ങിയ ഫോണുകൾ ഉൾപ്പെടെ 9 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകളാണ് ഷവോമി രാജ്യത്ത് വിറ്റത്. ഉത്സവ സീസൺ സെയിലിലൂടെ ഇക്കോ സിസ്റ്റം പ്രൊഡക്ടുകൾക്ക് വലിയ ഡിമാൻഡുണ്ടായിരുന്നുവെന്നും ടിവികൾ, സ്ട്രീമിംഗ് ഡിവൈസുകൾ, ട്രിമ്മറുകൾ, സ്മാർട്ട് ബാൻഡുകൾ, ഓഡിയോ ഡിവൈസുകൾ, പവർ ബാങ്കുകൾ തുടങ്ങിയ വിഭാഗങ്ങളിൽ 4 ദശലക്ഷത്തിലധികം ഡിവൈസുകൾ കമ്പനി വിറ്റഴിച്ചതായും ഷവോമി അറിയിച്ചു.

കൂടുതൽ വായിക്കുക: നവംബർ 24ന് ലോഞ്ച് ചെയ്യാനിരിക്കെ പോക്കോ എം3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്കൂടുതൽ വായിക്കുക: നവംബർ 24ന് ലോഞ്ച് ചെയ്യാനിരിക്കെ പോക്കോ എം3 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പുറത്ത്

ദീപാവലി

ദീപാവലി വേളയിൽ 450,000 എംഐ ടിവികളും ഹോം എന്റർടൈൻമെന്റ് പ്രൊഡക്ടുകളും വിറ്റതായി കമ്പനി അറിയിച്ചു. വലിയ സ്‌ക്രീൻ വലുപ്പമുള്ള 50, 55 ഇഞ്ച് ടിവികളുടെ വിൽപ്പന 50 ശതമാനം വർധിച്ചു. എംഐ വാച്ച് റിവോൾവ്, എംഐ സ്മാർട്ട് സ്പീക്കർ എന്നിവ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട പ്രൊഡക്ടുകളാണ് എന്നും ഷവോമി വ്യക്തമാക്കി. എംഐ ബോക്സ് 4കെ, എംഐ ടിവി സ്റ്റിക്ക് എന്നിവ ആമസോണിലും ഫ്ലിപ്കാർട്ടിലും ഏറ്റവും കൂടുതൽ വിറ്റഴിച്ച സ്ട്രീമിംഗ് ഡിവൈസുകളാണ്. ഈ ഫെസ്റ്റിവൽ സീസണിൽ 10 ദശലക്ഷം എംഐ പവർ ബാങ്കുകൾ വിറ്റതായും എംഐ എയർ പ്യൂരിഫയേഴ്സിന്റെ വിൽപ്പന 100 ശതമാനം വർധിച്ചതായും ഷവോമി വെളിപ്പെടുത്തി.

ഡിവൈസുകൾ

ഈ ഉത്സവ സീസണിൽ സ്മാർട്ട്‌ഫോണുകൾ അടക്കമുള്ള പ്രൊഡക്ടുകളുടെ വിഭാഗത്തിൽ 13 ദശലക്ഷം ഡിവൈസുകൾ വിറ്റഴിച്ച് ഷവോമി ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വിൽപ്പന നടത്തിയെന്നും കമ്പനി ഉപയോക്താക്കൾക്ക് മികച്ച ഡിവൈസുകൾ നൽകുന്നതിനൊപ്പം തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ നൽകുന്നുവെന്നും എംഐ ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ രഘു റെഡ്ഡി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ‌ നിറവേറ്റുന്ന വിധത്തിൽ എംഐ സ്മാർട്ട് അപ്‌ഗ്രേഡ് പോലുള്ളവ കമ്പനി അവതരിപ്പിക്കുന്നുവെന്നും ഉപയോക്താക്കളുടെ ബ്രാന്റിലുള്ള വിശ്വാസമാണ് പുതിയ വിൽപ്പനയുടെ കണക്കുകൾ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നുകൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുള്ള ചിപ്പ്സെറ്റുമായി റെഡ്മി നോട്ട് 9ടി സ്മാർട്ട്ഫോൺ വരുന്നു

ഷവോമി

ഈ വർഷത്തിന്റെ നാലാം പാദത്തിൽ ഷവോമി പ്രൊഡക്ടുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഘു റെഡ്ഡി പറഞ്ഞു. വർഷം അവസാനിക്കുന്നത് വലിയ നേട്ടത്തിൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഐ ആരാധകരിൽ നിന്നും ഉപയോക്താക്കളിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ കമ്പനി സന്തുഷ്ടരാണ് എന്നും ഉപഭോക്താക്കൾക്ക് പ്രധാന്യം കൊടുക്കുന്ന ബ്രാൻഡായതിനാൽ ഉയർന്ന നിലവാരമുള്ള പ്രൊഡക്ടുകൾ കുറഞ്ഞ വിലയിൽ എത്തിക്കുന്ന ഷവോമിയുടെ രീതി ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Best Mobiles in India

English summary
Xiaomi said it has sold more than 13 million devices in India during the festive season. As part of the festive season, Amazon and Flipkart hosted the Great Indian Festival Sale and Big Billion Days Sale last month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X