എംഐ ഇനി ഇല്ല, ഷവോമി തങ്ങളുടെ പ്രൊഡക്ടുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കുന്നു

|

ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ബ്രാന്റായി മാറിയ ഷവോമി എല്ലാ രാജ്യങ്ങളിലെയും വിപണിക്ക് അനുസരിച്ചുള്ള ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. ഈ ചൈനീസ് കമ്പനിയുടെ സ്മാർട്ട്ഫോണുകൾ മികച്ച സവിശേഷതകൾ കുറഞ്ഞ വിലയിൽ നൽകുന്നതിനൊപ്പം ക്വാളിറ്റിയും ഉറപ്പാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയടക്കമുള്ള വിപണികളിൽ മറ്റ് കമ്പനികളെ പിന്തള്ളി ദീർഘകാലമായി ഷവോമി ഒന്നാം സ്ഥാനത്ത് തുടരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഷവോമി തങ്ങളുടെ ഡിവൈസുകളിലെ എംഐ ബ്രാന്റിങ് ഒഴിവാക്കാൻ പോവുകയാണ്.

ഷവോമി

ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നത് റെഡ്മി, എംഐ, പോക്കോ എന്നീ ബ്രാന്റിങുകളിൽ ആയിരുന്നു. പിന്നീട് പോക്കോയെ കമ്പനി സ്വതന്ത്രബ്രാന്റായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഷവോമി തങ്ങളുടെ ഡിവൈസുകളിൽ നിന്നും എംഐ ബ്രാന്റിങ് കൂടി ഒഴിവാക്കാൻ ഒരുങ്ങുകയാണ്. ഷവോമിയുടെ മിക്ക ഉത്പന്നങ്ങളിലും എംഐ ബ്രാന്റിങ് ഉണ്ട്. അത് സ്മാർട്ട്ഫോണുകളിൽ മാത്രമല്ല, സ്മാർട്ട് ടിവികൾ, ഫിറ്റ്നസ് ബാൻഡുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഐഒടി ഉൽപ്പന്നങ്ങൾ എന്നിവയിലും എംഐ ബ്രാന്റിങ് ഉണ്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിയെ മാറ്റിമറിക്കാൻ ജിയോഫോൺ നെക്സ്റ്റ്

ഷവോമി

എക്സ്ഡിഎ ഡെവലപ്പേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഷവോമി ഇനി മുതൽ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളിൽ എംഐ ബ്രാൻഡിങ് ഉപയോഗിക്കില്ല. ഈ മാറ്റത്തിന് തുടക്കമിട്ടത് അണ്ടർ ഡിസ്പ്ലെ ക്യാമറയുമായി പുറത്തിറങ്ങിയ ഷവോമിയുടെ ആദ്യത്തെ സ്മാർട്ട്ഫോണായ മിക്സ്4 മുതലാണ്. ഈ സീരിസിലെ മുൻപ് പുറത്തിറങ്ങിയ ഡിവൈസുകൾക്കെല്ലാം എംഐ മിക്സ് എന്ന് തുടങ്ങുന്ന പേരായിരുന്നു കമ്പനി നൽകിയിരുന്നത്. എന്നാൽ എംഐ മിക്സ് 4ൽ എത്തുമ്പോൾ എംഐ എന്ന ബ്രാന്റിങ് ഒഴിവാക്കുകയും പകരം ഷവോമി മിക്സ്4 എന്ന പേര് നൽകുകയും ചെയ്തിട്ടുണ്ട്.

എംഐ

ഷവോമിയുടെ പ്രൊഡക്ട് പോർട്ട്‌ഫോളിയോയിൽ മുഴുവൻ എംഐ എന്ന പേര് ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. എംഐ ബ്രാന്റിങ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് ഷവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എംഐ ബ്രാന്റിങ് ഇല്ലാതെ തന്നെ ചൈനയിൽ ഷവോമി ഉപകരണങ്ങൾ വിൽക്കുന്നതിനാൽ തന്നെ ഷവോമി എന്ന ബ്രാന്റിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിലുള്ള ഒരു മാർഗമായിട്ടാണ് എംഐ ബ്രാന്റിങ് ഒഴിവാക്കുന്നത് എന്നാണ് സൂചനകൾ. റെഡ്മി എന്ന ഷവോമിയുടെ സബ് ബ്രാന്റിന് കീഴിൽ പുറത്തിറങ്ങുന്ന ഡിവൈസുകളുടെ പേരിൽ മാറ്റങ്ങൾ വരുത്തില്ല.

വിവോ വൈ33എസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 17,990 രൂപവിവോ വൈ33എസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 17,990 രൂപ

സ്മാർട്ട്‌ഫോൺ

സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറിയിരുന്നു. ഇന്ത്യയിൽ വർഷങ്ങളായി ഷവോമിയുടെ ആധിപത്യം തന്നെയാണ് ഉള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചിരുന്ന സാംസങിനെ പിന്തള്ളിയാണ് ഷവോമി ഒന്നാം സ്ഥാനം നേടിയത്. ഒരിക്കൽ ഒന്നാം സ്ഥാനം നേടിയതിന് ശേഷം ഷവോമിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികളും ഇന്ത്യയിൽ ശക്തരാണ്.

ഷവോമിയുടെ വിജയത്തിന് പിന്നിലെ രഹസ്യം

എല്ലാ വില വിഭാഗങ്ങളിലും ഡിവൈസുകൾ പുറത്തിറക്കാനും എതിരാളികൾ പുറത്തിറക്കുന്ന ഡിവൈസുകൾക്ക് സമാനമായി അതിനേക്കാൾ വില കുറച്ചോ സവിശേഷതകൾ വർധിപ്പിച്ചോ സ്മാർട്ട്ഫോണുകൾ നൽകാനും സാധിക്കുന്നു എന്നതാണ് ഷവോമിയുടെ വിജയത്തിന് പിന്നിലെ രഹസ്യം. എൻട്രിലെവൽ മുതൽ പ്രീമിയം വരെയുള്ള സെഗ്മെന്റുകളിൽ കരുത്തോടെ ഷവോമിയുടെ സ്മാർട്ട്ഫോണുകൾ നിൽക്കുന്നതിന് കാരണവും ഇത് തന്നെയാണ്. എംഐ ബ്രാന്റിങ് ഒഴിവാക്കിയത് ഷവോമിയുടെ ലോക വിപണിയിലെ പ്രകടനത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വരും മാസങ്ങളിൽ വ്യക്തമാകും.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi, which has become one of the best smartphone brands in the world, No longer use Mi branding for its products. Upcoming products will no longer have Mi branding.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X