പണം നൽകാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, പേ ലേറ്റർ സംവിധാനവുമായി ഐആർ‌സി‌ടി‌സി

|

ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർ‌സി‌ടി‌സി) ഉപയോക്താക്കൾക്കായുല്ല തങ്ങളുടെ ഓൺലൈൻ സേവനങ്ങളിൽ നിരവധി പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ട്. ഇപ്പോഴിതാ പണം നൽകാതെ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഐആർടിസി ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ നിങ്ങൾക്ക് ആദ്യം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പിന്നീട് പണമടയ്ക്കാനും കഴിയും. പുതിയ 'ബുക്ക് നൌ, പേ ലേറ്റർ സേവനമാണ് ഉപയോക്താക്കളെ സഹായിക്കാനായി തയ്യാറാക്കിയിരിക്കുന്നത്.

ഇ-പേ

ഇ-പേ പിന്നീടുള്ള ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഐആർസിടിസി വെബ്സൈറ്റ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം. റിസർവ്ഡ്, തത്കാൽ ടിക്കറ്റുകളിൽ ഇത് ബാധകമാണെന്ന് ഐആർസിടിസി അവകാശപ്പെടുന്നു. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ടിക്കറ്റിന് ആവശ്യമായ പണമില്ലാത്തവരെ സഹായിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും, ഇ-ടിക്കറ്റിന്റെ ഈ സൌകര്യം പിന്നീട് പണമടയ്ക്കാൻ ഉപയോക്താക്കൾക്ക് ഓപ്ഷൻ നൽകുന്നു.

കൂടുതൽ വായിക്കുക: ട്വിറ്ററിൽ സുരക്ഷാ പിഴവ്; ആൻഡ്രോയിഡ് ഉപയോക്താക്കൾ അപകടത്തിൽകൂടുതൽ വായിക്കുക: ട്വിറ്ററിൽ സുരക്ഷാ പിഴവ്; ആൻഡ്രോയിഡ് ഉപയോക്താക്കൾ അപകടത്തിൽ

ഇ-പേ ലേറ്റർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം

ഇ-പേ ലേറ്റർ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം

പണം കൊടുക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യം നിങ്ങൾ ഐആർ‌സി‌ടി‌സി അക്കൌണ്ടിലേക്ക് ലോഗ് ഇൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ യാത്രാ വിശദാംശങ്ങൾ പൂരിപ്പിക്കുക. എല്ലാ വിവരങ്ങളും നൽകിയ ശേഷം നിങ്ങൾ പേയ്‌മെന്റ് പേജിൽ എത്തിക്കഴിഞ്ഞാൽ പേ ലേറ്റർ ഓപ്ഷൻ ഉണ്ടാകും. നിങ്ങൾ ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അത് ഇ-പേ ലേറ്റർ എന്ന ഓപ്ഷനിലേക്ക് റീഡയറക്‌ടുചെയ്യും.

മൊബൈൽ നമ്പർ

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഇ-പേ ലേറ്റർ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും. അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ഒടിപി ഉപയോഗിച്ച് ഓതന്റിക്കേഷൻ നൽകേണ്ടതുണ്ട്. ലോഗിൻ സക്സസ് ആയി കഴിഞ്ഞാൽ ടിക്കറ്റ് കൺഫോം ചെയ്യാനായി നിങ്ങൾ ബുക്കിംഗ് തുക കൺഫോം ചെയ്യേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നു

14 ദിവസം

തുക അടയ്ക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മുതൽ 14 ദിവസത്തെ ഗ്രേസ് പിരീഡ് ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ഇപേ ലേറ്റർ വെബ്‌സൈറ്റ് പറയുന്നു. നിശ്ചിത സമയപരിധിയായ 14 ദിവസത്തിനുള്ളിൽ തുക അടയ്ക്കാൻ ഉപയോക്താവിന് സാധിച്ചിട്ടില്ലെങ്കിൽ നികുതി ഉൾപ്പെടെ 3.5% പലിശ നിരക്കും നൽകേണ്ടിവരുമെന്നും വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

 ബാങ്കിംഗ് ഡീറ്റൈൽസ്

ബുക്കിംഗ് സമയത്ത് ബാങ്കിംഗ് ഡീറ്റൈൽസിൽ കീ നൽകുന്നതിന് പകരം ഉപയോക്താക്കൾക്ക് പേ ലേറ്റർ എന്ന ഓപ്ഷൻ നൽകുന്നത് വളരെ ഉപകാരപ്രദവും ഉപയോക്തൃ സൗഹൃദവുമായ കാര്യമാണ്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യത്തിന് പണമില്ലാത്തവർക്ക് ഇത് തീർച്ചയായും ഒരു മികച്ച ഓപ്ഷനായിരിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നു

Best Mobiles in India

Read more about:
English summary
Indian Railway Catering and Tourism Corporation (IRCTC) is coming up with many new features for the convenience of its users. Now, it lets users book train tickets without paying a single penny. Well, you read it right! You can book for the tickets and pay for the same later. This is possible with the new 'Book Now, Pay Later' service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X