നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ആക്സസുകൾ നൽകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് നൽകുന്ന അതേ പരിഗണന പോസ്റ്റ്പെയ്ഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ജിയോയ്ക്ക് ഉള്ളത്. ടെലിക്കോം കമ്പനികളെ സംബന്ധിച്ച് കൂടുതൽ എആർപിയു (ഓരോ ഉപയോക്താക്കളിൽ നിന്നുമുള്ള വരുമാനം) ലഭിക്കുന്നത് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ നിന്നാണ്.

 

പോസ്റ്റ്പെയ്ഡ്

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളെ നഷ്ടപ്പെടുത്താതിരിക്കാൻ എല്ലാ ടെലിക്കോം കമ്പനികളും പരിശ്രമിക്കുന്നുണ്ട്. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ മികച്ച ഒടിടി ആനുകൂല്യങ്ങൾ നൽകാൻ ടെലിക്കോം കമ്പനികൾ മത്സരിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയവയിലേക്ക് ആക്സസ് നൽകുന്നവയാണ്. മറ്റ് നിരവധി ഒടിടി ആക്സസുകളും ജിയോ പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ നോക്കാം.

ജിയോയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപ വിലയുള്ള ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ കമ്പനി നൽകുന്ന ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 30 ദിവസത്തെ കണക്ക് എടുത്താൽ തന്നെ ദിവസവും 2 ജിബി ഡാറ്റയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നതിനെക്കാൾ കൂടുതൽ ഡാറ്റ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
 

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. നെറ്റ്ഫ്ലിക്‌സിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു. 399 രൂപയുടെ പ്ലാൻ നെറ്റ്ഫ്ലിക്സിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. കൂടാതെ ആമസോൺ പ്രൈം ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ നൽകുന്ന രണ്ടാമത്തെ വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപയാണ് വലി വരുന്നത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവായ ഒരു ബില്ലിങ് സൈക്കിൾ അഥവാ 30 ദിവസത്തേക്ക് 100 ജിബി ഡാറ്റ ലഭിക്കുന്നു. ഇത് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളെക്കാൾ കൂടുതൽ ഡാറ്റയാണ്. ഈ ഡാറ്റയ്ക്ക് പ്രതിദിന ലിമിറ്റ് ഇല്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ് മറ്റൊരു ഗുണം.

അൺലിമിറ്റഡ് കോളിങ്

599 രൂപയുടെ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 599 രൂപ പ്ലാൻ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് സൗജന്യ ആക്സസും നൽകുന്നുണ്ട്. ഈ മൂന്ന് ഒടിടി പ്ലാറ്റ്ഫോമിലേക്കും ആക്സസ് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾപറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

ജിയോയുടെ 799 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 799 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

799 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടുതൽ ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ മൊത്തം ബില്ലിങ് സൈക്കിളായ ഒരു മാസത്തേക്ക് 150 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. യാതൊരു പ്രതിദിന ഡാറ്റ ലിമിറ്റും ഇല്ലാതെ ഉപയോഗിക്കാവുന്ന ഡാറ്റയാണ് ഇത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും.

100 എസ്എംഎസുകൾ

799 രൂപ വിലയുള്ള ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 100 എസ്എംഎസുകൾ സൌജന്യമായി ലഭിക്കും. ഈ പ്ലാൻ 200 ജിബി ഡാറ്റ റോൾഓവർ സൌകര്യം നൽകുന്നുണ്ട്. ഇതൊരു ഫാമിലി പ്ലാനാണ്. ഇതിലൂടെ 2 അധിക സിം കാർഡുകളിലേക്കുള്ള ആനുകൂല്യങ്ങളും ലഭ്യമാകും. കോളിങ്, ഇന്റർനെറ്റ് ആനുകൂല്യങ്ങൾ ഈ സിം കാർഡുകളിലും ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് സൗജന്യ ആക്സസും ഈ പ്ലാൻ നൽകുന്നു.

ജിയോയുടെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

കൂടുതൽ ഡാറ്റ വേണ്ടവർക്കായി ജിയോ അവതരിപ്പിച്ച കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 999 രൂപയുടേത്. ഈ പ്ലാനിലൂടെ 200 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ ഫാമിലി പ്ലാനിനൊപ്പം 3 സിം കാർഡുകളിലേക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ദിവസവും രണ്ട് ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാനുകൾദിവസവും രണ്ട് ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും നൽകുന്ന ജിയോ പ്ലാനുകൾ

500 ജിബി ഡാറ്റ റോൾഓവർ

999 രൂപയുടെ പ്ലാനിലൂടെ 500 ജിബി ഡാറ്റ റോൾഓവറും ലഭ്യമാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള സൗജന്യ ആക്സസും 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ജിയോയുടെ 1499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 1499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോയുടെ 1499 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഈ വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും വില കൂടിയ പ്ലാനാണ്. ഈ പ്ലാനിലൂടെ 300 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എസ്എംഎസുകളും സൌജന്യമായി നൽകുന്നു.

അൺലിമിറ്റഡ് ഡാറ്റയും വോയിസും

യുഎഇയിലും യുഎസിലും ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും വോയിസും നൽകുന്നു. 500 ജിബി ഡാറ്റ റോൾഓവറും ഈ പ്ലാനിലൂടെ ലഭിക്കും. 1499 രൂപയുടെ പ്ലാൻ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് സൗജന്യ ആക്സസ് നൽകുന്നു. ഈ പ്ലാൻ നെറ്റ്ഫ്ലിക്സിലേക്കും സൗജന്യ ആക്സസ് നൽകുന്നുണ്ട്.

മെട്രോ സ്റ്റേഷനിൽ കണ്ണഞ്ചിപ്പിക്കുന്ന 5ജി ഡൌൺലോഡ് വേഗം; നമ്മ മെട്രോയുമായി കൈകോർത്ത് ജിയോമെട്രോ സ്റ്റേഷനിൽ കണ്ണഞ്ചിപ്പിക്കുന്ന 5ജി ഡൌൺലോഡ് വേഗം; നമ്മ മെട്രോയുമായി കൈകോർത്ത് ജിയോ

Best Mobiles in India

English summary
Amazon Prime and Netflix subscriptions come free with Jio's postpaid plans. This benefit is available in plans ranging from Rs 399 to Rs 1499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X