ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഇമെയിലുകൾ അയക്കാം, പുതിയ സംവിധാനവുമായി ഗൂഗിൾ

|

ഗൂഗിൾ ജിമെയിലുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ അവതരിപ്പിച്ചു. ജിമെയിൽ ഓഫ്‌ലൈൻ എന്ന വളരെ ഉപയോഗപ്രദമായ ഫീച്ചറാണ് അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത അവസരങ്ങളിൽ പോലും ജിമെയിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് ഇത്. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ ഇമെയിലുകൾ വായിക്കാനും മെയിലുകൾ സെർച്ച് ചെയ്യാനും റിപ്ലെ കൊടുക്കാനുമെല്ലാം പുതിയ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. ജിമെയിൽ ഓഫ്‌ലൈനായി ഉപയോഗിക്കാൻ ഗൂഗിൾ ക്രോമിൽ മെൻഷൻ ചെയ്ത ലിങ്ക് ബുക്ക്‌മാർക്ക് ചെയ്യണം എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

 

ജിമെയിൽ ഓഫ്‌ലൈനായി ഉപയോഗിക്കുന്നത് എങ്ങനെ

ജിമെയിൽ ഓഫ്‌ലൈനായി ഉപയോഗിക്കുന്നത് എങ്ങനെ

നിങ്ങൾക്ക് ആക്ടീവ് ആയ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽപ്പോലും ഇമെയിലുകൾ പരിശോധിക്കാൻ കഴിയും എന്നതാണ് ജിമെയിൽ ഓഫ്ലൈൻ ഫീച്ചറിന്റെ ഏറ്റവും വലിയ ഗുണം. യാത്രയിലും മറ്റും ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ നമുക്ക് ജോലി സംബന്ധമായ മെയിലുകൾ കാണാൻ കഴിയില്ലെന്ന പ്രശ്നം പരിഹരിക്കാൻ പുതിയ ഫീച്ചറിന് സാധിക്കും. ജിമെയിൽ ഓഫ്‌ലൈനായി ഉപയോഗിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

ലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻ

ചെയ്യേണ്ടത് ഇത്ര മാത്രം

• ആദ്യം നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ ഗൂഗിൾ ക്രോം ഡൗൺലോഡ് ചെയ്യുക.

• ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ 'mail.google.com' എന്നതിലേക്ക് പോവുക

• ഇനി ജിമെയിൽ ഓഫ്ലൈൻ സെറ്റിങ്സിലേക്ക് പോവുക.

• 'ഓഫ്‌ലൈൻ മെയിൽ എനേബിൾ' എന്ന ഓപ്‌ഷൻ പരിശോധിക്കുക.

• സെറ്റിങ്സിൽ നിന്ന് എത്ര ദിവസത്തെ മെസേജുകൾ ഓഫ്‌ലൈനായി സിങ്ക് ചെയ്യണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

• ഇതിൽ 7, 30, 90 ദിവസങ്ങളിലേക്കുള്ള ഓപ്ഷനാണ് ഉള്ളത്. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.

• 'സേവ് ചേഞ്ചസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ജിമെയിൽ ഓഫ്‌ലൈൻ ഫീച്ചർ
 

ഇത്രയും കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ജിമെയിൽ ഓഫ്‌ലൈൻ ഫീച്ചർ ഓണാകും, ഈ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ മെസേജുകൾ വായിക്കാനും സെർച്ച് ചെയ്യാനും റിപ്ലെ നൽകാനും സാധിക്കും. 90 ദിവസം വരെ ഓഫ്ലൈൻ ആയി ഉപയോഗിക്കാനുള്ള ഓപ്ഷനാണ് ഇപ്പോൾ ജിമെയിൽ നൽകുന്നത്. ഇത് അടുത്ത അപ്ഡേറ്റുകളിൽ കൂടുതൽ ദിവസങ്ങളിലേക്ക് കൂടി ലഭ്യമാക്കിയേക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇത് വളരെ അത്യാവശ്യമുള്ള മെയിലുകൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ ലഭിക്കാതിരിക്കുന്നത് ഒഴിവാക്കുന്നു.

നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോനെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ

ഐഫോണിലെ ക്രോമിൽ കൂടുതൽ ഫീച്ചറുകൾ

ഐഫോണിലെ ക്രോമിൽ കൂടുതൽ ഫീച്ചറുകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് iOSനുള്ള ക്രോമിൽ ഗൂഗിൾ പുതിയ ചില ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് സുരക്ഷിതമായും വേഗത്തിലും പാസ്‌വേഡുകൾ ഫിൽ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഏതെങ്കിലും വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ പാസ്വേഡ് സേവ് ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാക്കാൻ ഇത് സഹായിക്കുന്നു. ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഇത് മറ്റ് പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു.

ഐഒഎസ്

ഐഒഎസ് ഉപയോക്താക്കൾക്ക് മാൽവെയർ, ഫിഷിങ്, മറ്റ് വെബ് ബേസ്ഡ് തട്ടിപ്പുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനാണ് പുതിയ ക്രോം അപ്ഡേറ്റ് ശ്രമിക്കുന്നത്. iOS ഡിവൈസുകളിൽ 'എൻഹാൻസ്ഡ് സേഫ് ബ്രൌസിങ് ' ഫീച്ചർ ഓണാക്കിയാൽ അവർ സന്ദർശിക്കുന്ന വെബ്‌പേജുകളിൽ അപകടകരമാണെങ്കിൽ മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകുന്നു. വെബ്‌സൈറ്റ് വിവരങ്ങൾ ഗൂഗിൾ സേഫ് ബ്രൌസിങിലേക്ക് അയച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

അറിയാമോ ഈ അടിപൊളി വെബ്സൈറ്റുകളെക്കുറിച്ച്?അറിയാമോ ഈ അടിപൊളി വെബ്സൈറ്റുകളെക്കുറിച്ച്?

ക്രോം അപ്ഡേറ്റ്

ഐഫോണിലും ഐപാഡിലുമായി വന്ന ക്രോം അപ്ഡേറ്റിലെ മറ്റൊരു ഫീച്ചർ ഉപയോക്താക്കൾക്ക് വെബ്‌സൈറ്റുകൾ വേഗത്തിൽ ട്രാൻസലേറ്റ് ചെയ്ത് ലഭിക്കും എന്നതാണ്. വെബ്‌സൈറ്റ് വിവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കാനുമായി ഡിവൈസിൽ മെഷീൻ ലേണിങ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. നിങ്ങൾ സ്ഥിരമായി കയറുന്ന പേജിന്റെ ഭാഷ കൃത്യമായി കണ്ടുപിടിക്കുന്നതിനും നിങ്ങളുടെ പ്രിഫറൻസുമായി പൊരുത്തപ്പെടുന്ന രീതിയിൽ അത് വിവർത്തനം ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കാനും അപ്‌ഡേറ്റ് ചെയ്‌ത ഭാഷാ ഐഡന്റിഫിക്കേഷൻ മോഡൽ ഉപയോഗിക്കുന്നു.

Best Mobiles in India

English summary
Google has introduced a new feature related to Gmail. This is a very useful feature called Gmail Offline. This feature allows you to use Gmail without an internet connection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X