ഇപ്പോൾ ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുത്താൽ 500 രൂപ ലാഭിക്കാം

|

ഇത് വിലക്കയറ്റത്തിന്റെ കാലമാണ്, പച്ചക്കറികൾക്ക് മുതൽ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫുകൾ വരെ ഉയരുന്ന വർത്തയാണ് നമ്മൾ കാണുന്നത്. ആമസോൺ പ്രൈം മെമ്പർഷിപ്പിനും വില കൂടുകയാണ്. അടുത്ത മാസത്തോടെ ആമസോൺ പ്രൈമിന്റെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വിലക്കിഴിവ് ഒഴിവാക്കി നമുക്ക് പഴയ നിരക്കിൽ തന്നെ ആമസോൺ പ്രൈം മെമ്പർഷിപ്പ് നേടാൻ സാധിക്കും.

 

ആമസോൺ

ദേസിഡൈം ഡിസ്കഷൻ ഫോറംസിൽ ഒരു മെമ്പർ ഷെയർ ചെയ്ത ആമസോൺ ആപ്പിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് അനുസരിച്ച് പുതിയ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ പായ്ക്കുകൾ ഡിസംബർ 14 മുതൽ നിലവിൽ വരും. പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നിലവിലെ കുറഞ്ഞ നിരക്കിൽ തന്നെ വേണമെന്നുള്ള ആളുകൾക്ക് ഡിസംബർ 13 വരെ ഇത് സബ്‌സ്‌ക്രൈബുചെയ്യാവുന്നതാണ്. 2021 ഡിസംബർ 14 മുതൽ കൂടുതൽ തുക നൽകിയാൽ മാത്രമേ ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ലഭ്യമാവുകയുള്ളു.

ജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെ

ആമസോൺ പ്രൈം മെമ്പർഷിപ്പ്

ആമസോൺ പ്രൈം മെമ്പർഷിപ്പിന്റെ വില വർധിപ്പിക്കുന്നുണ്ട് എങ്കിലും ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുന്നില്ല. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിൽ ഷോപ്പിങ് നടത്തുമ്പോൾ മിനിമം ഓർഡർ വാല്യു, പ്രൈം വീഡിയോ, പ്രൈം മ്യൂസിക് ആക്‌സസ്, 5 ശതമാനം വരെ അൺലിമിറ്റഡ് റിവാർഡ് പോയിന്റുകൾ എന്നീ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും. ഇത് കൂടാതെ ഒന്ന് മുതൽ രണ്ട് ദിവസം വരെയുള്ള സമയത്ത് ഓർഡർ ചെയ്യുന്ന സാധനങ്ങൾ സൗജന്യ ഡെലിവറി നൽകും. പ്രൈം ഗെയിമിലൂടെ ഉപയോക്താക്കൾക്ക് സൗജന്യ ഇൻ-ഗെയിം കണ്ടന്റും പ്രൈം റീഡിങിൽ ഉള്ള പുസ്തകങ്ങളും തിരഞ്ഞെടുക്കാൻ സാധിക്കും.

പ്രൈം ഡേ സെയിൽ
 

ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ലഭിക്കുന്ന മറ്റൊരു ശ്രദ്ധേയമായ ആനുകൂല്യം, ഇതിലൂടെ പ്രൈം ഡേ സെയിലിലേക്കുള്ള ആദ്യകാല ആക്‌സസ് ലഭിക്കുന്നു എന്നതാണ്. പ്രൈം അംഗങ്ങൾക്ക് മാത്രമേ മെഗാ സെയിൽ ഇവന്റിലേക്ക് ആക്സസ് ലഭിക്കുകയുള്ളു. ഈ സെയിലിലൂടെ എല്ലാ വിഭാഗത്തിലുമുള്ള ഉൽപ്പന്നങ്ങൾക്ക് വൻ കിഴിവുകളാണ് ആമസോൺ നൽകാറുള്ളത്. ആമസോൺ പ്രൈം മെമ്പർഷിപ്പ് എല്ലാവർക്കും മികച്ചൊരു ചോയിസ് തന്നെയാണ്. ദീർഘകാലത്തിന് ശേഷമാണ് പ്രൈം മെമ്പർഷിപ്പ് തുക വർധിപ്പിക്കാൻ ആമസോം തീരുമാനിച്ചത്.

സ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കുംസ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കും

ഓൺലൈൻ റീട്ടെയിലർ

ഓൺലൈൻ റീട്ടെയിലർ ഭീമനായ ആമസോൺ തങ്ങളുടെ പ്രൈം മെമ്പർഷിപ്പ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. പുതുക്കിയ വില അനുസരിച്ച് സർവ്വീസിന്റെ വാർഷിക മെമ്പർഷിപ്പിൽ 500 രൂപ വർദ്ധിക്കും. വാർഷിക പ്രൈം അംഗത്വ പ്ലാനിന് ഇപ്പോൾ വില 999 രൂപയാണ്. വില വർധിപ്പിക്കുന്നതോടെ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പിനായി ഉപയോക്താക്കൾ 1,499 രൂപ നൽകേണ്ടി വരുമെന്നാണ് സൂചനകൾ.

പ്ലാനുകൾ

ആമസോൺ മൂന്ന് മാസത്തേക്കുള്ള പ്രൈം മെമ്പർഷിപ്പ് പ്ലാനും നൽകുന്നുണ്ട്. ഈ പ്ലാനിന് നിലവിൽ 329 രൂപയാണ് വില വരുന്നത്. വില വർധന പ്രാബല്യത്തിൽ വരുന്നതോടെ ഈ ത്രൈമാസ പ്ലാനിന്റെ വില 459 രൂപയായി വർധിക്കും. നിലവിൽ ഒരു മാസത്തേക്കുള്ള പ്രൈം മെമ്പർഷിപ്പിനുള്ള ചിലവ് 129 രൂപയാണ്. എന്നാൽ ഡിസംബർ മുതൽ ഇതിനായി 179 രൂപ നൽകേണ്ടി വരും. വിലയിലെ മാറ്റം നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. എന്നാൽ നിലവിലുള്ള മെമ്പർഷിപ്പ് കാലാവധി അവസാനിച്ച് കഴിഞ്ഞാൽ അടുത്ത തവണ പുതിയ നിരക്കുകളിൽ മാത്രമേ പ്ലാൻ ലഭിക്കുകയുള്ളു.

ചാറ്റുകൾ ചോർന്നേക്കാം! ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിയേണ്ട കാര്യങ്ങൾചാറ്റുകൾ ചോർന്നേക്കാം! ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിയേണ്ട കാര്യങ്ങൾ

യൂത്ത് മെമ്പർഷിപ്പ് പ്ലാനുകൾ

യൂത്ത് മെമ്പർഷിപ്പ് പ്ലാനുകളുടെ കാര്യത്തിൽ വില വർധിക്കുകയല്ല കുറയുകയാണ് ചെയ്യുന്നത്. 18 നും 24 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കാണ് യൂത്ത് മെമ്പർഷിപ്പ് പ്ലാനുകൾ ലഭിക്കുന്നത്. ഈ പ്ലാനിന് 200 രൂപയോളം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ മെമ്പർഷിപ്പ് പ്ലാനിന് ഒരു വർഷത്തേക്ക് 749 രൂപയാണ് വില വരുന്നത്. ഇനി മുതൽ 499യിൽ താഴെയായിരിക്കും ഇതിന്റെ വില. യുവാക്കൾക്കുള്ള ത്രൈമാസ, പ്രതിമാസ പ്രൈം മെമ്പർഷിപ്പ് സബ്‌സ്‌ക്രിപ്‌ഷൻ 164 രൂപയായി കുറയും. ഇതിന് നിലവിൽ 299 രൂപയാണ് വില. ഒരു മാസത്തേക്കുള്ള പ്ലാനിന് ഇപ്പോൾ 89 രൂപ വിലയുണ്ട്. ഇത് 64 രൂപയായി കുറയും.

Most Read Articles
Best Mobiles in India

English summary
Amazon Prime's renewed subscription packs are expected to be available from December 14th. Those who want to subscribe at the current low rates can opt for it till December 13.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X