യൂട്യൂബ് നിങ്ങളെ ബ്ലോക്ക് ചെയ്തേക്കാം; വീഡിയോകൾ കാണാൻ ചെയ്യേണ്ടത് രണ്ട് കാര്യങ്ങൾ മാത്രം
ആഡ് ബ്ലോക്കുകൾ ഉപയോഗിച്ച് യൂട്യൂബ് ആസ്വദിക്കുന്ന ഉപഭോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പദ്ധതി തയ്യാറാക്കി യൂട്യൂബ്. ഇത്തരത്തിലുള്ള ഉപയോഗം തടയാനായി നിരവധി തലണ ഉപഭോക്താക്കൾക്ക് യൂട്യൂബ് സന്ദേശം അയയ്ക്കും. ഇവ ഫലം കണ്ടില്ലെങ്കിൽ ഇത്തരം ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ വീഡിയോകൾ കാണുന്ന സോഫ്‌റ്റ്‌വെയർ പ്രവർത്തനരഹിതമാക്കിയേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വ്യാപകമായി ഉപഭോക്താക്കൾ ആഡ് ബ്ലോക്കുകൾ ഉപയോഗിക്കുന്നതിനാലാണ് പുതിയ നയം നടപ്പിലാക്കാൻ യൂട്യൂബ് തയ്യാറെടുക്കുന്നത്. ഇത്തരത്തിൽ നിരവധി പരാതികൾ ഈ വീഡിയോ പ്ലാറ്റ്ഫോമിന് ലഭിച്ചു. ആദ്യം ചില അറിയിപ്പുകൾ ഇത്തരത്തിലുള്ള ഉപഭോക്താക്കൾക്ക് നൽകയിതിന് ശേഷം മാത്രമായിരിക്കും മറ്റ് കടുത്ത നടപടികളിലേക്ക് പ്ലാറ്റ്ഫോം നീങ്ങുകയുള്ളു. ഇനി ആഡ് ബ്ലോക്കുകൾ ഉപയോഗിച്ചാൽ വെറും മൂന്ന് വീഡിയോകൾ മാത്രം കാണാൻ ആയിരിക്കും യൂട്യൂബ് അനുവാദം നൽകു. ഇതിന് ശേഷം ഇവർക്ക് യൂട്യൂബിലേക്കുള്ള ആക്സസ് നഷ്ടമാകുന്നതായിരിക്കും.

എന്നാൽ ഇത് സ്ഥിരമായിട്ടുള്ള ഒരു നിരോധനം ആയിരിക്കില്ല. ഇത്തരത്തിൽ ബ്ലോക്ക് ആകുന്ന ഉപഭോക്താക്കൾക്ക് യൂട്യൂബിന്റെ പ്രീമിയം സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ സാധാരണ ഗതിയിൽ വീണ്ടും യൂട്യൂബ് സേവനങ്ങൾ ആസ്വദിക്കാവുന്നതായിരിക്കും. ഇല്ലാത്ത പക്ഷം ഇവർ ആഡ് ബ്ലോക്കുകൾ പ്രവർത്തന രഹിതമാക്കണം എന്നും യൂട്യൂബ് അറിയിക്കുന്നു. നിലവിൽ യൂട്യൂബ് ഇത്തരത്തിലുള്ള നിയന്ത്രണം ചില രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവിടങ്ങളിൽ ആഡ് ബ്ലോക്കുകൾ പ്രവർത്തനരഹിതമാക്കിയതിന് ശേഷവും ചില ഉപഭോക്താക്കൾക്ക് യൂട്യൂബ് ആസ്വദിക്കാൻ സാധിക്കുന്നില്ലെന്ന് ചില പരാതികൾ ഉയർന്നിട്ടുണ്ട്. ഇവർ യൂട്യൂബ് തുറക്കുമ്പോൾ ആഡ് ബ്ലോക്കറുകൾ നീക്കം ചെയ്യണം എന്ന സ്ക്രീൻ ആണ് കാണിക്കുന്നത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേരത്തെയും ഇത്തരത്തിൽ ആഡ് ബ്ലോക്കുകൾക്ക് എതിരെ യൂട്യൂബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഒരു നടപടി സ്വീകരിക്കുന്നത് ഇത് ആദ്യമായാണ്.

നിലവിൽ ദി വെർജിൻ എന്ന മാധ്യമം വഴിയാണ് യൂട്യൂബ് തങ്ങളുടെ പുതിയ തീരുമാനം ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഉപഭോക്താക്കൾക്ക് ഇമെയിൽ വഴി സന്ദേശങ്ങൾ നൽകിയതിന് ശേഷം മാത്രമായിരിക്കും ഇവർക്ക് സേവനം നിക്ഷേധിക്കുകയുള്ളു. പ്ലേബാക്ക് പ്രവർത്തനരഹിതമാക്കുന്നത് ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന തരത്തിലാണ് ഈ സന്ദേശം ആരംഭിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ ആവർത്തിച്ച് അവഗണിച്ചാൽ മാത്രമെ നിങ്ങൾ യൂട്യൂബിൽ നിന്ന് ബ്ലോക്ക് ആകുകയുള്ളു.
പിന്നീട് യൂട്യൂബ് സേവനം ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് മുന്നിൽ രണ്ട് വഴിയാണ് ഉള്ളത്. ഒന്ന് നിങ്ങളുടെ ആഡ് ബ്ലോക്കുകൾ പ്രവർത്തന രഹിതമാക്കുക. രണ്ട് യൂട്യൂബിന്റെ പ്രീമിയം സബ്സ്ക്രൈബ് ചെയ്യുക. 129 രൂപ മുതൽ പ്രതിമാസം നൽകി നിങ്ങൾക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാനാകുന്നതാണ്. ഇതിന് പുറമെ അഞ്ച് അംഗങ്ങൾക്ക് പ്രീമിയം ആസ്വദിക്കാനുള്ള 179 മുതലുള്ള പ്ലാനുകളും യൂട്യൂബ് അവതരിപ്പിച്ചുണ്ട്. ഇത്തരത്തിൽ പ്രീമിയം എടുത്തു കഴിഞ്ഞാൽ പിന്നെ പരസ്യങ്ങളുടെ ശല്യം നിങ്ങൾക്ക് ഉണ്ടാകില്ല.
യൂട്യൂബിന് വലിയ തീരിതിൽ വരുമാനം ലഭിക്കുന്നത് ഇത്തരത്തിലുള്ള പരസ്യങ്ങളിൽ നിന്നാണ്. ഉപഭോക്താക്കൾ ആഡ് ബ്ലോക്കുകൾ ഉപയോഗിക്കുമ്പോൾ യൂട്യൂബിന് വരുമാനം ലഭിക്കാനുള്ള സാധ്യതകൾ കുറയുകയാണ്. ഇത് ഇവരുടെ ഉപഭോക്താക്കളെയും കണ്ടന്റ് ക്രിയേറ്റേഴ്സിനേയും കാര്യമായി ബാധിക്കുന്നത് മൂലമാണ് ഇത്തരത്തിൽ നീങ്ങാൻ പ്ലാറ്റ്ഫോം നിർബന്ധിതരാകുന്നത്. അതേ സമയം യൂട്യൂബ് വലിയ രീതീയിലുള്ള മാറ്റങ്ങൾ അടുത്തിടെ അവതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇരുപതോളം അപ്ഡേറ്റുകളാണ് പുതിയതായി വരുന്നത്.
കാഴ്ചക്കാരുടെ ശ്രവണസുഖത്തിനായി വീഡിയോയിൽ ഉടനീളമായി സ്ഥിരമായ ശബ്ദം നിലനിൽക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചർ, വീഡിയോയുടെ പ്ലേബാക്ക് വേഗത 2x ആക്കി മാറ്റാവുന്ന ഫീച്ചർ, ലോക്ക് സ്ക്രീൻ, എല്ലാ യുട്യൂബ് പ്രവർത്തനവും ഒരു സ്ഥലത്ത് ലഭ്യമാകാൻ യൂടാബ് എന്ന ഫീച്ചർ, ടൈപ്പ് ചെയ്ത് സർച്ച് ചെയ്യുന്നതിന് പകരം വോയിസ് നിർദേശങ്ങൾ വഴി വീഡിയോ, പാട്ട് എന്നിവ സർച്ച് ചെയ്യാനുള്ള ഓപ്ഷൻ എന്നിവയെല്ലാമാണ് പുതിയ ഫീച്ചറുകളിൽ ചിലത്.


Click it and Unblock the Notifications








