യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

|

യൂട്യൂബിലെ പരസ്യങ്ങൾ വീഡിയോ ആസ്വദിക്കാൻ പലപ്പോഴും തടസ്സമാവാറുണ്ട്. ഇതിന് പരിഹാരം എന്ന നിലയിൽ വന്ന യൂട്യൂബ് പ്രീമിയം സബ്ക്രിപ്ഷൻ പണം കൊടുത്താൽ പരസ്യങ്ങളുടെ ശല്യമില്ലാതെ തന്നെ വീഡിയോകൾ ആസ്വദിക്കാൻ സാധിക്കുന്ന സംവിധാനമാണ്. യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ ആസ്വദിക്കുന്നവർക്കായും പരസ്യങ്ങളുടെ ശല്യമൊഴുവാക്കാൻ കമ്പനി പ്രീമിയം സൌകര്യം ഒരുക്കിയിട്ടുണ്ട്. പ്രീമിയം സബ്ക്രിപ്ഷനുകൾക്കുള്ള പുതിയ പ്ലാനുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു.

ഒരു മാസം, മൂന്ന് മാസം

ഒരു മാസം, മൂന്ന് മാസം എന്ന കാലയളവിലേക്ക് പ്രീമിയം സബ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ നിലവിലുള്ള പ്ലാനുകളിൽ നിന്ന് പുതിയ പ്ലാനുകളെ വ്യത്യസ്തമാക്കുന്നത് ഇതൊരു പ്രീപെയ്ഡ് സ്വഭാവമുള്ള പ്ലാനാണ് എന്നതാണ്. സബ്ക്രിപ്ഷൻ കാലാവധി കഴിഞ്ഞാൽ പ്രീമിയം സേവനം നിർത്തിവയ്ക്കുന്ന രീതിയാണ് പുതിയ പ്ലാനിലുള്ളത്.

സബ്ക്രിപ്ഷൻ

പഴയ പ്ലാനുകളിൽ സബ്ക്രിപ്ഷൻ സമയം കഴിയുമ്പോൾ വീണ്ടും പണം ഈടാക്കി സേവനം തുടരുന്ന രീതിയാണ് ഉള്ളത്. പല ഉപയോക്താക്കൾക്കും ഈ രീതി വലീയ തലവേദനയായി മാറാറുണ്ട്. പ്രീമിയം സബ്ക്രിപ്ഷൻ അവസാനിപ്പിക്കാൻ മറന്നുപോകുന്നവർക്ക് പണം നഷ്ടപ്പെടുന്നത് പതിവായിരുന്നു. പുതിയ പ്ലാൻ ആൻഡ്രോയിഡ് ഡിവൈസുകളിലും വെബിലും യൂട്യൂബ് ആക്സസ് ചെയ്യുന്നവർക്കാണ് ലഭിക്കുക. iOSൽ ഇപ്പോഴും ഇത് ലഭ്യമല്ല.

കൂടുതൽ വായിക്കുക: Ghost-Pranksters Arrested: പ്രാങ്ക് വീഡിയോ പണിയായി, പ്രേതവേഷം കെട്ടിയ യൂട്യൂബർമാർ പൊലീസ് പിടിയിൽകൂടുതൽ വായിക്കുക: Ghost-Pranksters Arrested: പ്രാങ്ക് വീഡിയോ പണിയായി, പ്രേതവേഷം കെട്ടിയ യൂട്യൂബർമാർ പൊലീസ് പിടിയിൽ

പ്രീപെയ്ഡ് പ്ലാൻ‌

പ്രീപെയ്ഡ് പ്ലാൻ‌ പർച്ചേസ് ചെയ്ത് കഴിഞ്ഞാൽ ഉപയോക്താക്കൾ‌ക്ക് അവരുടെ മെമ്പർഷിപ്പിലേക്ക് അധിക ടോപ്പ്-അപ്പുകൾ‌ ചെയ്ത്കൊണ്ട് ഒരു മാസമോ മൂന്ന്‌ മാസമോ പ്രീമിയം സബ്ക്രിപ്ഷൻ നേടാൻ സാധിക്കും. പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് യൂട്യൂബ് മ്യൂസിക് പ്രീമിയം മെമ്പർഷിപ്പിൽ നിന്ന് യൂട്യൂബ് പ്രീമിയം മെമ്പർഷിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

യൂട്യൂബ് മ്യൂസിക് പ്രീമിയം

യൂട്യൂബ് പ്രീമിയത്തിനായുള്ള പ്രീപെയ്ഡ് പ്ലാൻ ഒരു മാസത്തേക്ക് 139 രൂപയും. മൂന്ന് മാസത്തേക്ക് 399 രൂപയുമാണ്. യൂട്യൂബ് മ്യൂസിക് പ്രീമിയം പ്രീപെയ്ഡ് പ്ലാൻ ഒരു മാസത്തേക്ക് 109 രൂപയും മൂന്ന് മാസത്തേക്ക് 309 രൂപയുമാണ്. എന്നാൽ ആദ്യമേ നിലവിലുണ്ടായിരുന്ന പ്ലാൻ അനുസരിച്ച് യൂട്യൂബ് പ്രീമിയം സബ്ക്രിപ്ഷന് ഒരു മാസം 129 രൂപയും യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്ക്രിപ്ഷന് ഒരു മാസം 99 രൂപയുമാണ് ഈടാക്കുന്നത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ വാങ്ങുന്ന ഉപയോക്താക്കൾക്കായി യൂട്യൂബ് ഒരുമാസത്തെ ട്രയലും സൌജന്യമായി നൽകുന്നുണ്ട്.

ഓഫേഴ്സ്

പ്രീപെയ്ഡ് പ്ലാനുകൾക്കായി സൈൻ അപ്പ് ചെയ്യാൻ യൂട്യൂബ് പ്രീമിയത്തിലോ യൂട്യൂബ് മ്യൂസിക്ക് പ്രീമിയത്തിലോ കയറി അതിലെ ഓഫേഴ്സ് എന്ന സെക്ഷൻ തിരഞ്ഞെടുക്കണം. വിസ, മാസ്റ്റർ കാർഡുകളായ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാനുള്ള ഓപ്ഷൻ അതിൽ നൽകിയിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് നേരിട്ട് പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. നേരത്തെ തന്നെ യൂട്യൂബ് പ്രീമിയം/ യൂട്യൂബ് മ്യൂസിക്ക് പ്രീമിയം സബ്ക്രിപ്ഷൻ ഉള്ള ഉപയോക്താക്കൾക്ക് പുതിയ പ്രീപെയ്ഡ് പ്ലാനിലേക്ക് മാറാനുള്ള സൌകര്യവും കമ്പനി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: യൂട്യൂബ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് ഹാക്കുകൾ

തുക കൂടുതൽ

കഴിഞ്ഞ മാർച്ചിൽ യൂട്യൂബ് ഇന്ത്യയിൽ അവതരിപ്പിച്ച സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് നൽകേണ്ട തുക കൂടുതലാണ്. എന്നാലും സബ്ക്രിപ്ഷൻ തലവേദനയായി തോന്നുന്ന ഉപയോക്താക്കൾക്ക് പ്രത്യേക കാലയളവിലേക്ക് മാത്രമായി ഉപയോഗിക്കാൻ പ്രീപെയ്ഡ് പ്ലാൻ മികച്ച ഓപ്ഷനാണ്. ഒരു മാസമോ മൂന്ന് മാസമോ ഉപയോഗിക്കാനും അത് കഴിഞ്ഞ് ആവശ്യമുള്ളപ്പോൾ വീണ്ടും പണം നൽകി പ്ലാൻ ആക്ടിവേറ്റ് ചെയ്യാനുമുള്ള ഓപ്ഷനാണ് യൂട്യൂബ് ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്കായി പ്രത്യേക പ്ലാനുകൾ

ഗൂഗിളിൻറെ ഉടമസ്ഥതയിലുള്ള യൂട്യൂബ് മെയ് മാസത്തിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. യോഗ്യരായ വിദ്യാർത്ഥികൾക്ക് 59 രൂപയ്ക്ക് യൂട്യൂബ് മ്യൂസിക്ക് പ്രീമിയവും 79 രൂപയ്ക്ക് യൂട്യൂബ് പ്രീമിയവും കമ്പനി പ്രഖ്യാപിച്ചു. ഇത് കൂടാതെ അടുത്തിടെ വിദ്യാർത്ഥികൾക്ക് മൂന്ന് മാസത്തെ സൌജന്യ ട്രയലും യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു.

Best Mobiles in India

Read more about:
English summary
YouTube Premium and YouTube Music Premium have added prepaid plans in India to let users receive ad-free experiences at a non-recurring charge. YouTube has brought the prepaid plans for one and three months. However, these are unlike the existing "subscription" plans under which users will be charged on a monthly recurring basis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X