ആ യൂട്യൂബ് ഇനി ഉണ്ടാകില്ല; നിർണ്ണായക തീരുമാനം പങ്കുവച്ച് യൂട്യൂബ്
ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിൽ പുതിയതായി എത്തുന്നത് ഇരുപതോളം അപ്ഡേറ്റുകൾ. ഉപഭോക്താക്കളുടെ യൂട്യൂബ് ആസ്വാദനം മെച്ചപ്പെടുത്താനാണ് പ്ലാറ്റ്ഫോമിന്റെ പുതിയ മാറ്റം. വളരെ എളുപ്പത്തിൽ വീഡിയോകൾ കണ്ടെത്താനും മികച്ച ആസ്വാദനം ലഭിക്കാനും ഈ മാറ്റങ്ങൾ സഹായിക്കും എന്നാണ് പ്ലാറ്റ്ഫോം പ്രതീക്ഷിക്കുന്നത്. അനിമേഷൻ ആണ് പുതിയ മാറ്റത്തിലെ പ്രമുഖ ആകർഷണം
അടുത്ത ആഴ്ച മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. എന്തെല്ലാമായിരിക്കും ഈ പുതിയ മാറ്റങ്ങൾ എന്ന് വിശദമായി പരിശോധിക്കാം. കാഴ്ചക്കാരുടെ ശ്രവണസുഖത്തിനായി വീഡിയോയിൽ ഉടനീളമായി സ്ഥിരമായ ശബ്ദം നിലനിൽക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചർ പുതിയ മാറ്റങ്ങളുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റൊരു മാറ്റം എന്നത് വീഡിയോയുടെ പ്ലേബാക്ക് വേഗത 2x ആക്കി മാറ്റാം എന്നതാണ്.

ഫുൾ സ്‌ക്രീനിലോ പോർട്രെയിറ്റ് മോഡിലോ ഒള്ള വീഡിയോകൾ ആയിരിക്കും ഇത്തരത്തിൽ 2x വേഗതയിൽ കാണാൻ സാധിക്കുക. വെബ്, ടാബ്ലെറ്റ്, മൊബൈൽ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ വീഡിയോകൾ കണ്ടെത്താനും തിരിച്ച് പോകാനുമുള്ള ഒരു ഫീച്ചറും യൂട്യൂബ് പുതിയതായി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പറമെ ലോക്ക് സ്ക്രീൻ എന്ന പേരിൽ മറ്റൊരു ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചേക്കും.
ഇതുവഴി യൂട്യൂബിൽ വീഡിയോ കാണുമ്പോൾ സ്ക്രീൻ ലോക്ക് ചെയ്ത് മറ്റ് അനാവശ്യ തടസങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ എല്ലാ യുട്യൂബ് പ്രവർത്തനവും ഒരു സ്ഥലത്ത് ലഭ്യമാകാൻ യൂടാബ് എന്ന ഒരു ഫീച്ചറും യൂട്യൂബ് കൊണ്ടുവന്നേക്കാം. നിങ്ങൾ മുമ്പ് കണ്ട വീഡിയോകൾ, നിങ്ങൾ ഡൗൺലോഡ് ചെയ്ത വീഡിയോകൾ, ലൈബ്രറി ടാബ്, അക്കൗണ്ട് പേജ്, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂടാബിൽ ലഭ്യമാകുന്നതാണ്.

MOST READ: സൂക്ഷിക്കുക, ഫെയ്സ്ബുക്കിൽ പുതിയ മെസേജ് വരും; തുറന്ന് കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ട് കാലിയാകും
ടൈപ്പ് ചെയ്ത് സർച്ച് ചെയ്യുന്നതിന് പകരം വോയിസ് നിർദേശങ്ങൾ വഴി വീഡിയോ, പാട്ട് എന്നിവ സർച്ച് ചെയ്യാനുള്ള ഓപ്ഷനും യൂട്യൂബ് അവതരിപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു പാട്ടിന്റെ വരി അറിയില്ല എന്ന് വിചാരിക്കുക. ഈ പാട്ട് കണ്ടെത്താനായി ഈ ഓപ്ഷൻ ഓണാക്കിയതിന് ശേഷം ഈ പാട്ടിന്റെ ഈണത്തിൽ മൂളിയാൽ മാത്രം മതിയാകും. ഇതിന്റെ റിസൾട്ട് യൂട്യൂബ് നിങ്ങൾക്ക് നൽകുന്നതായിരിക്കും. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
നിലവിൽ ചില ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്. അടുത്ത ആഴ്ച മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോം അവതരിപ്പിക്കുന്ന മറ്റൊരു പുതിയ ഫീച്ചറായിരിക്കും ആനിമേഷനുകൾ. വീഡിയോയിൽ തന്നെ ക്രിയേറ്റർമാർ വീഡിയോ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ആവിശ്യപ്പെട്ട് ബട്ടണുകൾ പ്രദർശിപ്പിക്കും ഇതിൽ നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ ഇതിൽ അനിമേഷൻ കാണാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
മാത്രമല്ല വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളിൽ പ്രമുഖ കമന്റുകൾക്ക് പ്രത്യേകം ഇഫക്ട് നൽകും ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് ഇത്തരം കമന്റുകൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുന്നത് ആയിരിക്കും. പുതിയ വീഡിയോ അപ്ലോഡ് ചെയ്തതിന് ശേഷം ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ലൈക്കുകളും വ്യൂസുകളും ആനിമേഷൻ ഇഫക്ട് കാണാൻ സാധിക്കുമെന്നും ഇവർ പറയുന്നു. സ്മാർട്ട് ടീവികളിൽ യൂട്യൂബ് കാണുമ്പോൾ ഉണ്ടാകുന്ന അനുഭവം മെച്ചപ്പെടുത്തുന്നതായിരിക്കും അടുത്ത പുതിയ മാറ്റം.
ഇതിനായി പ്രത്യേകം വേർട്ടിക്കൽ രീതിയിൽ മെനു തയ്യാറാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് കൂടുതൽ സൗകര്യപ്രദവും ആസ്വദകരവും ആയിരിക്കും. പുതിയ മെനുവിൽ വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉണ്ടായിരിക്കും. പുതിയ മെനു ആക്‌സസ് ചെയ്യാനും വളരെ എളുപ്പം ആയിരിക്കും. ഇവയെല്ലാമാണ് യൂട്യൂബ് പുതിയതായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന പുതിയ മാറ്റങ്ങൾ. ഇതിന് പുറമെ ഡിസൈനുകളിലും ചില മാറ്റങ്ങൾ വന്നേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








