മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ മകൻ സെയ്ൻ നാദെല്ല അന്തരിച്ചു

|

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ മകൻ സെയ്ൻ നാദെല്ല അന്തരിച്ചു. സെറിബ്രൽ പാൾസി ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു സെയിൻ. 26 വയസ്സുള്ള സെയ്ൻ നാദെല്ലെയുടെ മരണ വാർത്ത മൈക്രോസോഫ്റ്റ് തന്നെയാണ് പുറത്ത് വിട്ടത്. സെയ്ൻ അന്തരിച്ചുവെന്ന് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ഒരു ഇമെയിലിലൂടെയാണ് മൈക്രോസോഫ്റ്റ് അറിയിച്ചതെന്ന് ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു. നദെല്ല കുടുംബത്തിന്റെ നഷ്ടത്തിൽ പങ്ക് ചേരാനും ചിന്തയിലും പ്രാർത്ഥനയിലും കുടുംബത്തെ ഓർക്കാനും കമ്പനി തങ്ങളുടെ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ മകൻ സെയ്ൻ നാദെല്ല അന്തരിച്ചു

ബിൽ ഗേറ്റ്സിനും സ്റ്റീവ് ബാൽമറിനും ശേഷം 2014ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ചുമതലയേറ്റ സത്യ നാദെല്ല തന്റെ പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടി. വികലാംഗരായ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി തന്റെ മകനായ സെയിനിനെ വളർത്തിയെടുക്കുന്നതിൽ നിന്നും പിന്തുണച്ചതിൽ നിന്നുമുള്ള പഠനങ്ങൾ താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, സെയ്‌നിന് ഏറ്റവും കൂടുതൽ കാലം ചികിത്സ ലഭിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ആശുപത്രിയിൽ ഇന്റഗ്രേറ്റീവ് ബ്രെയിൻ റിസർച്ച് സെന്ററിന്റെ ഭാഗമായി പീഡിയാട്രിക് ന്യൂറോ സയൻസസിൽ "സെയിൻ നാദെല്ല എൻഡോവ്ഡ് ചെയർ" സ്ഥാപിച്ചിട്ടുണ്ട്.

സംഗീതത്തിലുള്ള സെയിൻ നാദെല്ലയുടെ അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും അദ്ദേഹം നൽകിയ സന്തോഷം എന്നിവയിലൂടെ തന്നെ സെയ്‌ൻ ഓർമ്മിക്കപ്പെടുമെന്ന് ചിൽഡ്രൻസ് ഹോസ്പിറ്റൽ സിഇഒ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. 1996 ഓഗസ്റ്റിലാണ് സെയിൻ നാദെല്ല ജനിച്ചത്. ജന്മനാ സെറബ്രഷൽ പാൾസി രോഗിയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങൾ സത്യ നാദെല്ല തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2017ൽ സത്യ നാദെല്ല പബ്ലിഷ് ചെയ്ത ഒരു ബ്ലോഗ് പോസ്റ്റിലാണ് മകനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചത്. സെയ്ൻ 1996 ഓഗസ്റ്റിൽ സെറിബ്രൽ പാൾസിയോടെയാണ് ജനിച്ചതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഈ ബ്ലോഗ് പോസ്റ്റിൽ, സെയ്‌നിന്റെ അവസ്ഥയെക്കുറിച്ചും മകന്റെ അവസ്ഥ അവനെയും ഭാര്യ അനു നാദെല്ലയെയും എങ്ങനെ ബാധിച്ചുവെന്നും നദെല്ല വിശദമാക്കിയിരുന്നു. സെയിൻ നാദെല്ലയുടെ മരണത്തിൽ ടെക് ലോകത്തെ പ്രമുഖർ അനുശോചനം അറിയിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Zain Nadella, son of Microsoft CEO Satya Nadella, has died. Zaine had been undergoing treatment for cerebral palsy for a long time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X