Zomato Acquires Uber Eats: ഇന്ത്യയിലെ ഊബർ ഈറ്റ്സിനെ 2485 കോടി രൂപയ്ക്ക് സ്വന്തമാക്കി സൊമാറ്റോ

|

ഊബറിൽ നിന്നുള്ള ഓൺലൈൻ ഭക്ഷണ വിതരണ സേവനമായ ഊബർ ഈറ്റ്സ് ഇനി ഇന്ത്യയിലില്ല. ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് സൊമാറ്റോ സ്വന്തമാക്കി. മൾട്ടിനാഷണൽ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബറിന്റെ ഇന്ത്യയിലെ ഭക്ഷണ വിതരണ ബിസിനസ് ഇനി മുതൽ സൊമാറ്റോയുടെ ഭാഗമാണ്. സൊമാറ്റോ ഊബർ ഈറ്റ്സ് ഇന്ത്യ ബിസിനസ്സ് സ്വന്തമാക്കിയത് 350 മില്യൺ ഡോളറിനാണ്, അതായത് ഏകദേശം 2,485 കോടി രൂപയ്ക്ക്. ഇത് ഒരു ഓഹരി സ്റ്റോക്ക് ഇടപാടാണ്, അതായത് സൊമാറ്റോയുടെ മൊത്തം 10 ശതമാനം ഷെയർ ഇപ്പോൾ ഊബർ ഈറ്റ്സിന്റേതാണ് നേരിട്ടുള്ള പണ കൈമാറ്റം നടത്തിയല്ല കച്ചവടം നടന്നത്.

 

ഫണ്ടിങ്

ആന്റ് ഫിനേഷ്യൽ അടുത്തിടെ 150 മില്യൺ ഡോളർ ഫണ്ടിങ് നൽകിയതിന് ശേഷം, നിലവിൽ 3 ബില്യൺ ഡോളറാണ് സോമാറ്റോയുടെ മൂല്യം. ഇന്ത്യയിലെ ഊബർ ഈറ്റ്സ് ബിസിനസ് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും എല്ലാ മാസവും 20 മില്യൺ ഡോളർ വരെ ചിലവഴിക്കുകയും വളരെ കുറച്ച് വരുമാനം മാത്രം തിരികെ ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം 2,197 കോടി രൂപയുടെ നഷ്ടമാണ് ഉബർ ഈറ്റ്സിന് ഉണ്ടായത്.

ഊബർ ഈറ്റ്സ്

ഇന്ന് മുതൽ ഊബർ ഈറ്റ്സ് അതിന്റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തും. ഇനിമുതൽ ഊബർ ഈറ്റ്സ് സർവ്വീസിനായി തിരയുന്നവരെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും. ഊബർ ഈറ്റ്സിൽ ജോലി ചെയ്യുന്ന 100ലധികം എക്സിക്യൂട്ടീവുകളെ സോമാറ്റോ സ്വീകരിക്കില്ല. ചിലപ്പോൾ സോമാറ്റോയിൽ മറ്റ് പോസ്റ്റുകളിൽ അവരെ നിയമിച്ചേക്കാം അതല്ലെങ്കിൽ വരും ദിവസങ്ങളിൽ കമ്പനി അവരെ പുറത്താക്കാനും സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുകകൂടുതൽ വായിക്കുക: പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക

സൊമാറ്റോ
 

ഊബർ ഈറ്റ്സിനെ സ്വന്തമാക്കിയത് സൊമാറ്റോയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. കാരണം ഇപ്പോൾ 50 മുതൽ 55 ശതമാനം വരെ വിപണി വിഹിതം സൊമാറ്റോയുടെ പക്കൽ എത്തിക്കഴിഞ്ഞു. ഊബർ ഈറ്റ്സിന സ്വന്തമാക്കിയതോടെ സൊമാറ്റോ ഭക്ഷ്യ വിതരണ സേവന വിപണിയിലെ മാർക്കറ്റ് ലീഡറായി മാറി. 90 ശതമാനം ഊബർ ഈറ്റ്സ് ഇടപാടുകളും സൊമാറ്റോയിലേക്ക് മാറുമെന്നാണ് നിലവിൽ കമ്പനി പ്രതീക്ഷിക്കുന്നത്.

ഭക്ഷണ ഓർഡറിങ്

ഊബർ ഈറ്റ്സിനെ സ്വന്തമാക്കിയ ഇടപാടിലൂടെ മധ്യപ്രദേശ്, കേരളം, തമിഴ്‌നാട് തുടങ്ങിയ വിപണികളിൽ സൊമാറ്റോയ്ക്ക് ശക്തമായ സാന്നിധ്യമായി മാറാൻ സാധിക്കും. മേൽപ്പറഞ്ഞ ഇടങ്ങളിൽ ഊബർ ഈറ്റ്സിന് ശക്തമായ ഉപയോക്തൃ അടിത്തറ ഉണ്ടായിരുന്നു. കേരളത്തിൽ ഊബർ ഈറ്റ്സിന്റെ സ്വാധീനം വളരെ കൂടുതലാണ്. കമ്പനി നൽകിയിരുന്ന ഓഫറുകളിലൂടെയാണ് കേരളത്തിലെ പലയിടത്തും ഓൺലൈൺ ഭക്ഷണ ഓർഡറിങ് എന്ന ശീലം തന്നെ തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

ഇനി സ്വിഗിയും സൊമാറ്റോയും മാത്രം

ഉപയോക്താക്കൾ ഇനി മുതൽ ഊബർ ഈറ്റ്സിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിച്ചാൽ ഓട്ടോമാറ്റക്കായി ഇപ്പോൾ സോമാറ്റോയിലേക്ക് റീഡയറക്‌ടുചെയ്യും. സ്ഥിരം ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം സ്മാർട്ട്‌ഫോണിൽ അപ്ലിക്കേഷൻ കുറഞ്ഞു എന്ന് മാത്രം. സൊമാറ്റോയോട് ശക്തമായ മത്സരവുമായി സ്വിഗിയും വിപണിയിൽ സജീവമാണ്. ഇനി ഇരു കമ്പനികളും തമ്മിലുള്ള മത്സരമായിരിക്കും ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിൽ നാം കാണുന്നത്. അതേ സമയം ഇരു പ്ലാറ്റ്ഫോമുകളും ഒന്നിച്ച് വിലകൾ ഉയർത്താനോ കുറയ്ക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കൂടുതൽ വായിക്കുക: അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?കൂടുതൽ വായിക്കുക: അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?

Best Mobiles in India

Read more about:
English summary
Uber Eats the food delivery service from Uber -- a multinational ride-hailing company is now a part of Zomato. Zomato buys Uber Eats India business for ~ $350miilion or Rs. 2,485 crores. Do note that, this is an all-stock transaction, which means a total of 10 percent Zomato share now belongs to Uber Eats and no hard cash exchange.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X