ടിഷർട്ടും സ്മാർട്ട് ആയി, 5ജി കണക്ടിവിറ്റിയുള്ള പുതിയ സ്മാർട്ട് ടിഷർട്ടുമായി ഇസെഡ്ടിഇ

|

ഫോണും ടിവിയും വീടുമെല്ലാം സ്മാർട്ട് ആയ കാലത്താണ് നമ്മൾ ജീവിക്കുന്നത്, ഇനി നമ്മൾ ധരിക്കുന്ന ടിഷർട്ടും സ്മാർട്ട് ആകാൻ പോവുകയാണ്. ഇസെഡ്ടിഇ ആണ് സ്മാർട്ട് ടിഷർട്ടുമായി ടെക് ലോകത്തെ അതിശയിപ്പിച്ചിരിക്കുന്നത്.
ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സ് 2021ൽ പാർട്ട്ണർമാർക്കൊപ്പം ഇസെഡ്ടിഇ 5ജി കണക്റ്റുചെയ്‌ത ഒരു സ്മാർട്ട് ടി-ഷർട്ട് പുറത്തിറക്കി. ഈ വസ്ത്രം തുണിയിൽ ഉൾച്ചേർത്ത പോളിമർ സെൻസറുകൾ ഉപയോഗിച്ച് ഒരു വെയറബിൾ ഡിവൈസ് പോലെ പ്രവർത്തിക്കുന്നു.

ഇസെഡ്ടിഇ സ്മാർട്ട് ടിഷർട്ട്

ലോഹ ഘടകങ്ങളില്ലാതെ കഴുകാവുന്ന വസ്തുക്കൾ കൊണ്ടാണ് ഇസെഡ്ടിഇ സ്മാർട്ട് ടിഷർട്ട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ ടി-ഷർട്ട് പോലെ ധരിക്കാം. ഹൃദയമിടിപ്പ്, ശ്വസനം, വിയർപ്പ്, പേശികളുടെ പ്രയത്നം, ശരീര താപനില എന്നിവ പോലുള്ള സുപ്രധാന കാര്യങ്ങൾ നിരീക്ഷിക്കാൻ ഈ ടിഷർട്ടിന് സാധിക്കും. ഇറ്റലിയിൽ നിർമ്മിച്ച ഈ സ്മാർട്ട് വസ്ത്രം ശേഖരിക്കുന്ന ഡാറ്റ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണിലേക്കും അയക്കും. ഇതിനായി 5ജി നെറ്റ്‌വർക്കുള്ള ഒരു സ്മാർട്ട് ടാഗും ടിഷർട്ടിൽ നൽകിയിട്ടുണ്ട്.

ഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാംഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാം

സ്മാർട്ട് ടിഷർട്ട്

ഇറ്റാലിയൻ റെഡ് ക്രോസ് പ്രസിഡന്റും ഇന്റർനാഷണൽ റെഡ്ക്രോസ് ഫെഡറേഷന്റെ പ്രസിഡന്റുമായ ഫ്രാൻസെസ്കോ റോക്ക പുതിയ സ്മാർട്ട് ടിഷർട്ടിനെ കുറിച്ച് പറഞ്ഞത് ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്കും ഏറെ സഹായകരമാവുന്ന ഒരു കണ്ടുപിടുത്തമാണ് ഇസെഡ്ടിഇ നടത്തിയിരിക്കുന്നത് എന്നാണ്. ആരോഗ്യമേഖലയിൽ ഏറെ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു കണ്ടുപിടുത്തമാണ് ഇത് എന്ന കാര്യത്തിൽ സംശയം ഇല്ല. ടെക്നോളജിയുടെ ആരോഗ്യമേഖലയിലേക്കുള്ള സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും ഇത്.

ഫ്രാൻസെസ്കോ റോക്ക
 

2018 മുതൽ സ്മാർട്ട് ടിഷർട്ട് പ്രോജക്റ്റിൽ പ്രവർത്തിക്കുന്നുവെന്നും കോവിഡിറെ ഏറ്റവും പ്രയാസകരമായ അവസരത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഈ ടീഷർട്ടിന്റെ ഇതുവരെ ഉണ്ടായ പുരോഗതിയിൽ അഭിമാനമുണ്ടെന്നും ഫ്രാൻസെസ്കോ റോക്ക വ്യക്തമാക്കി. റെഡ് ക്രോസ് നെറ്റ്‌വർക്കിന്റെ പ്രതിബദ്ധത, കഴിവ്, അർപ്പണബോധം, വ്യക്തിയുടെയും സമൂഹത്തിന്റെയും സേവനത്തിൽ ഉപയോഗിക്കാവുന്ന പുതിയ സാങ്കേതികവിദ്യകളുടെ വ്യാപനത്തിലും പ്രകടമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാംഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാം

ലെറ്റ്സ് വെബ്-ഇയറബിൾ സൊല്യൂഷൻസ്

ഇസെഡ്ടിഇ, ലെറ്റ്സ് വെബ്-ഇയറബിൾ സൊല്യൂഷൻസ് (സ്മാർട്ട് ടി-ഷർട്ട് സെൻസറിന്റെ ക്രിയേറ്റർ), ബിഎസ്പി-മെഡിക്കൽ (ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രഡിക്ടീവ് അൽഗോരിതങ്ങളുടെ ചുമതലയുള്ള ഇസ്രായേലി കമ്പനി) തുടങ്ങിയവയുമായി ചേർന്ന് ആക്യൂറേറ്റ് ഗ്രൂപ്പാണ് സ്മാർട്ട് ടി-ഷർട്ട് വികസിപ്പിച്ചിരിക്കുന്നത്. പുതിയ റിമോട്ട് ആരോഗ്യ നിരീക്ഷണ സേവനമായ യൂകെയറിന്റെ അവിഭാജ്യഘടകമാണ് ഇത്. ഇറ്റലിയിലെ ലെഅക്വിലയിലെ ഇസെഡ്ടിഇയുടെ 5ജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്ററിൽ വച്ച് ഈ ടീഷർട്ട് പരീക്ഷിക്കുമെന്ന് ഇസെഡ്ടിഇ ഇറ്റാലിയൻ സിഇഒ ആയ ഹു കുൻ പറഞ്ഞു.

ഹൃദയ സംബന്ധമായ തകരാറുകൾ കണ്ടെത്തുന്ന അൽ‌ഗോരിതം

തുടക്കം മുതൽ തന്നെ തികച്ചും വിപ്ലവകരമായി തോന്നിയ ഐഡിയ ആയതിനാൽ ഇതിൽ വിശ്വസിക്കുകയും നിക്ഷേപം നടത്തുകയും ചെയ്തുവെന്നും ഇന്ന് ഇത് യാഥാർത്ഥ്യമായിരിക്കുന്നുവെന്നും സ്റ്റാർട്ട്-അപ്പ് ലെറ്റ്സ് വെബ്-ഇയറബിൾ സൊല്യൂഷൻസിന്റെ കീഴിലുള്ള പ്രൊജർ സ്പാ ഗ്രൂപ്പിന്റെ സിഇഒ ഉംബെർട്ടോ സ്ഗാംപതി പറഞ്ഞു. ഇത് ഒരു മെഡിക്കൽ ഉപകരണമായി സെർട്ടിഫൈ ചെയ്തിട്ടുണ്ട്. ഇത് ബി‌എസ്‌പി-മെഡിക്കൽസിന്റെ ഹൃദയ സംബന്ധമായ തകരാറുകൾ കണ്ടെത്തുന്ന അൽ‌ഗോരിതം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കുംഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കും

Best Mobiles in India

English summary
The t-shirt we wear is also going to be smart. ZTE has surprised the tech world with its smart t-shirt. This t-shirt comes with 5G connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X