ഇന്ത്യയിലെ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട്-അപ്പുകൾ

|

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ എന്ന് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും നിക്ഷേപങ്ങളും നടക്കുന്ന ഒരു മേഖലയാണ് എഐ. ബുദ്ധിശക്തിയുള്ള സംവിധാനങ്ങൾ സാധ്യമാക്കുന്ന സാങ്കേതികവിദ്യ, വിവരങ്ങൾ, കഴിവ് എന്നിവയുടെ സമന്വയമാണ് ഇതിന്റെ അടിസ്ഥാനം. ഇന്ത്യയിൽ ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പുകൾ ധാരാളം ഉണ്ട്.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പുകളിൽ വൻതോതിൽ ഉള്ള നിക്ഷേപം വരുന്നുണ്ട്. ഇത് രാജ്യത്തിന് സാമ്പത്തികമായി ഗുണം ചെയ്യുമെന്നതിനപ്പുറം സാങ്കേതികവിദ്യയുടെ കുതിപ്പിൽ രാജ്യം കൂടി ശക്തമായ സ്ഥാനത്ത് എത്തുമെന്നതാണ് പ്രധാനം. ഇന്ത്യയിലെ ഏറ്റവും മികച്ച എഐ സ്റ്റാർച്ച് അപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ലോക്കസ് (Locus)

ലോക്കസ് (Locus)

ഫണ്ടിങ്: 50 മില്ല്യൺ ഡോളർ

സങ്കീർണ്ണമായ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പമാക്കുന്നതിന് മെഷീൻ ലേണിങും പ്രോപ്രൈറ്ററി അൽഗോരിതങ്ങളും ഉപയോഗിക്കുന്ന ഒരു സാങ്കേതിക പ്ലാറ്റ്ഫോമാണ് ലോക്കസ്. അതിന്റെ സ്മാർട്ട് സപ്ലൈ ചെയിൻ സൊല്യൂഷനുകൾ എൻഡ്-ടു-എൻഡ് വിസിബിലിറ്റി നൽകുകയും ചെലവുകൾ നിയന്ത്രിക്കുകയും പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ചെയ്യാൻ സംരംഭങ്ങളെ സഹായിക്കുന്നു. റൂട്ട് ഒപ്റ്റിമൈസേഷൻ, ലൈവ് ട്രാക്കിങ്, അനലിറ്റിക്സ്, സെയിൽസ് ബീറ്റ് ഒപ്റ്റിമൈസേഷൻ, ടെറിറ്ററി പ്ലാനിംഗ്, വെഹിക്കിൾ അലോക്കേഷൻ, നെറ്റ്‌വർക്ക് ഡിസൈൻ എന്നിവ ലോക്കസിന്റെ സോല്യൂഷൻസ് ആണ്.

ലോഗിനെക്സ്റ്റ് (Loginext)
 

ലോഗിനെക്സ്റ്റ് (Loginext)

ഫണ്ടിങ്: 49.6 മില്ല്യൺ ഡോളർ

ലോഗിനെക്സ്റ്റിന്റെ പ്രവർത്തനം ഒരു മാപ്പ് ഇന്റർഫേസിൽ ലൈവായി വർക്ക് ഫോഴ്സ് ട്രാക്കുചെയ്യുന്ന സോഫ്റ്റ്വെയർ നൽകുന്നതാമ്. ലോജിസ്റ്റിക്സ് മാനേജ്മെന്റ് സോഫ്റ്റ്വെയറിലൂടെ ലോജിസ്റ്റിക്സ് ഡാറ്റ അനലിറ്റിക്സ്, വെയർഹൗസ് മാനേജ്മെന്റ്, അസറ്റ് ട്രാക്കിംഗ് സേവനങ്ങൾ എന്നിവ ലഭിക്കും. കമ്പനികൾക്ക് അവരുടെ ഡിസ്പാച്ച് ഷെഡ്യൂൾ, ഡെലിവറി റൂട്ടുകൾ, കപ്പാസിറ്റി എന്നിവ ചെലവ് കുറഞ്ഞ രീതിയിൽ ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു. ഡാറ്റ വിർച്ച്വലൈസേഷൻ, എന്റർപ്രൈസ് സോഫ്റ്റ്വെയർ, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ ശ്രദ്ധ കൊടുക്കുന്ന എന്നതാണ് കമ്പനിയുടെ പ്രത്യേകത.

ക്രോപ്പിൻ (CropIN)

ക്രോപ്പിൻ (CropIN)

ഫണ്ടിങ്: 32.6 മില്ല്യൺ ഡോളർ

ആഗോളതലത്തിൽ കാർഷിക ബിസിനസ്സുകൾക്ക് സോഫ്റ്റ്വയർ സൊല്യൂഷൻസ് നൽകുന്ന ഒരു പ്രമുഖ അഗ്രി-ടെക് ഓർഗനൈസേഷനാണ് ക്രോപിൻ. ക്രോപിന്റെ തനതായ ഉൽപ്പന്നങ്ങളുടെ സ്യൂട്ട് വിവിധ പാർട്ട്ണർമാരെ അവരുടെ പ്രവർത്തനങ്ങളിൽ ഡിജിറ്റലായി തന്ത്രം സ്വീകരിക്കാനും ലീഡ് ചെയ്യാനും സഹായിക്കുന്നു. ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ് എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്രോപ്പിൻ കാർഷിക പ്രവർത്തനങ്ങളുടെ വിവിധ തലങ്ങളിൽ പരസ്പരബന്ധിതമായ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നത്.

ജിഫി.എഐ (JIFFY.ai)

ജിഫി.എഐ (JIFFY.ai)

ഫണ്ടിങ്: 18 മില്ല്യൺ ഡോളർ

ആധുനിക ഡിജിറ്റൽ എന്റർപ്രൈസിനായി AI- പവർഡ് ഇന്റലിജന്റ്, ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോംസ് നൽകുന്ന ഒരു സോഫ്റ്റ്വെയർ കമ്പനിയാണ് Jiffy.ai. മാറ്റത്തെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി സാഹചര്യങ്ങൾ കണ്ടെത്താനും പൊരുത്തപ്പെടുത്താനും കഴിയുന്ന ഇന്റലിജന്റ് ആയ റോബോട്ടുകൾ വഴി ടാസ്ക്കുകൾ ഓട്ടോമേറ്റ് ചെയ്യാൻ ഇത് ബിസിനസുകളെ സഹായിക്കുന്നു. ജീവനക്കാരെ കൂടുതൽ ഉൽപാദനക്ഷമമായി ഉപയോഗിക്കാൻ കമ്പനികളെ ഇത് സഹായിക്കുന്നു. വ്യത്യസ്ത ഫോർമാറ്റുകളിൽ ലഭ്യമായ സ്ട്രെച്ചറൽ ഡാറ്റ പ്രോസസ്സ് ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും, എൻ‌എൽ‌പി, എം‌എൽ അടിസ്ഥാനമാക്കിയുള്ള അൽ‌ഗോരിതങ്ങൾ ഉപയോഗിക്കുന്നതിലൂടെയും കമ്പനി ശ്രദ്ധിക്കപ്പെട്ടു.

ഷിപ്പ്സി (Shipsy)

ഷിപ്പ്സി (Shipsy)

ഫണ്ടിങ്: 7.7 മില്ല്യൺ ഡോളർ

ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ കമ്പനികളുടെ പ്രവർത്തനക്ഷമതയും സേവന നിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു സമഗ്ര സോഫ്റ്റ്‌വെയർ സ്യൂട്ടാണ് ഷിപ്‌സി. ഈ പ്ലാറ്റ്ഫോം ഷിപ്പിങ് കമ്പനിയുടെ നിലവിലുള്ള ഡാറ്റയെ ഉപയോഗിച്ച് സ്ഥാപനങ്ങൾക്ക് നിർണായകമായ ബിസിനസ്സ് ഇൻസൈറ്റ്സ് നൽകുകയും, മികച്ച ബിസിനസ്സ് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുക്കുകയും ചെയ്യുന്നു. ഷിപ്സി ലൈവ് ഡാറ്റാ പ്രോസസിങ് എനേബിൾ ചെയ്യുകയും മെഷീൻ ലേണിംഗ് മോഡലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ലൈവ് അലേർട്ടുകൾ നൽകുകയും ചെയ്യുന്നു.

Best Mobiles in India

English summary
There are many artificial intelligence start-ups in India. All of these are well funded.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X