ഒറ്റയടിക്ക് 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു ഐഎസ്ആര്‍ഒ

Written By:

ബഹിരാകാശ വിമാനത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഏറ്റവും വലിയ വാണിജ്യ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. ഒറ്റ വിക്ഷേപണത്തിന് 22 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് പദ്ധതി. 22 ഉപഗ്രഹങ്ങളില്‍ 19എണ്ണം വിദേശ ഉപഗ്രഹങ്ങളാണ് ബാക്കിയുളളവ ഇന്ത്യയുടേതും.

ട്രയിനില്‍ വെയിറ്റിംഗ് ലിസ്റ്റ് ആണോ? എങ്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാം...

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ജൂണ്‍ അവസാനവാരം വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്. PSLV 34 റോക്കറ്റാകും വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.

#2

ഐഎസ്ആര്‍ഒ യുടെ വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷനാണ് വിദേശ രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തുന്നത്.

#3

710 കിലോഗ്രാം ഭാരമുളള നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -2 സി, രണ്ട് നാനോ ഉപഗ്രഹങ്ങളാണ് ഇന്ത്യയുടേത്. സാധാരണയായി സൈനികാവശ്യത്തിനാണ് കാര്‍ട്ടോസാറ്റ് 2 ഉപയോഗിക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.

#4

2008ല്‍ വിക്ഷേപിച്ച് കാര്‍ട്ടോസാറ്റ് 2 എയുടെ മറ്റൊരു പതിര്‍പ്പാണ് ഇത്. അയല്‍ രാജ്യങ്ങളുടെ സൈനിക നീക്കങ്ങള്‍ അറിയാന്‍ കാര്‍ട്ടോസാറ്റിന് കഴിയും.

#5

വിവരങ്ങള്‍ ചിത്രങ്ങളായും വീഡിയോയായും ഭൂമിയിലെ നിയന്ത്രണ മുറിയിലെത്തും. യുഎസ്, ഇസ്രായേല്‍, ചൈന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഇത്തരം സംവിധാനങ്ങള്‍ ഉളളത്.

#6

പൂനെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ചെനൈ സത്യഭാമ സര്‍വ്വകലാശാല എന്നീ വിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് നാനോ ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ചത്. യുഎസ്, കാനഡ, ഇന്തോനേഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളുടേതാണ് മറ്റു ഉപഗ്രഹങ്ങള്‍.

#7

കഴിഞ്ഞ വര്‍ഷം ജൂലായില്‍ 1,439 കിലോഗ്രാം ഭാരമുളള ബ്രിട്ടീഷ് ഉപഗ്രഹമാണ് പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചത്. ഐഎസ്ആര്‍ഒ ഇതു വരെ ഭ്രമണപഥത്തില്‍ എത്തിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായിരുന്നു അത്. 2008 ല്‍ എട്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു കൊണ്ട് ഐഎസ്ആര്‍ഒ ചരിത്രം രചിച്ചിരുന്നു.

#8

സ്വകാര്യ ബഹിരാകാശ എതിര്‍പ്പ് മറികടന്നാണ് അമേരിക്ക ഐഎസ്ആര്‍ഒ യുടെ സഹകരണത്തോടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.

ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് മലയാളം ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഒരു സെക്കന്‍ഡ് കൊണ്ട് 200 HD ഫിലിം BT's 5.6Tbps ഫൈബര്‍ കണക്ഷന്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot