Home
Scitech

ബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺ

വിർജിൻ ഗാലക്റ്റികിന്റെ സ്ഥാപകനായ റിച്ചാർഡ് ബ്രാൻ‌സൺ ബഹിരാകാശത്തേക്ക് യാത്ര ചെയ്തു. ഇതോടെ സ്വന്തമായ പണം മുടക്കി നിർമ്മിച്ച റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ വ്യക്തിയായി ബ്രാൻസൺ മാറി. അദ്ദേഹത്തിന്റെ കമ്പനിയായ വിർജിൻ ഗാലക്റ്റിക് തന്നെ വികസിപ്പിച്ച സൂപ്പർസോണിക് ബഹിരാകാശ വിമാനം ഞായറാഴ്ച പുലർച്ചെയാണ് ന്യൂ മെക്സിക്കോയിൽ നിന്നും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ബ്രാൻസണൊപ്പം മൂന്ന് സഹപ്രവർത്തകരും ഈ റോക്കറ്റിൽ സ്പൈസ് ഷിപ്പിൽ ഉണ്ട്.

സ്പേസ് ഷിപ്പ്

ബ്രാൻസണൊപ്പം വിർജിൻ ഗാലക്റ്റിക്സിലെ ജീവനക്കാരായ ബെത്ത് മോസസ്, കോളിൻ ബെന്നറ്റ്, സിരിഷ ബാൻഡ്‌ല, പൈലറ്റുമാരായ ഡേവ് മാക്കെ, മൈക്കൽ മസൂച്ചി എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. സ്പേസ് ഷിപ്പ് ടുവോയിലാണ് ഇവർ യാത്ര തിരിച്ചത്. വൈറ്റ് നൈറ്റ് ടു എന്ന് പേരുള്ള വലിയ ട്വിൻ-ഫ്യൂസ്ലേജ് മദർഷിപ്പിനടിയിൽ ഘടിപ്പിച്ചിരിക്കുന്ന സ്പേസ് ഷിപ്പ് ടുവേ അമേരിക്കൻ സമയം 8.30ന് ആണ് പുറപ്പെട്ടത്. ആകാശത്തിൽ 50,000 അടി ഉയരത്തിൽ പോയി 9: 15 ന് ശേഷം, സ്പേസ്ഷിപ്പ് ടു അതിന്റെ മദർഷിപ്പിൽ നിന്ന് വേർപെടുത്തി. തുടർന്ന് ഇത് മുകളിലേക്ക് കുതിച്ചു.

സ്പേസ്ഫ്ലൈറ്റ്

വളരെ വലിയ ആക്സിലറേഷനാണ് ഇതിന് ഉണ്ടായിരുന്നത്. യാത്രക്കാർക്ക് മൂന്ന് ജിഎസ് വരെ ശക്തി അനുഭവപ്പെടുകയും നീല നിറമുണ്ടായിരുന്ന ആകാശത്തിൽ നക്ഷത്രം മിന്നുന്നത് പോലെ സ്പേസ്ഫ്ലൈറ്റ് മുകളിലേക്ക് പോവുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഫ്ലൈറ്റ് പാത്തിന്റെ മുകളിൽ 50 മൈലിലധികം ഉയരത്തിൽ സ്പേസ്ഷിപ്പ് ഭാരം കുറഞ്ഞ അവസ്ഥയിൽ കുറച്ച് നേരം നിർത്തി. യാത്രക്കാർക്ക് ഭൂമിയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനായിട്ടാണ് ഇങ്ങനെ നിർത്തിയത്.

പിന്നീട് സ്പൈസ് ഷിപ്പ് അതിന്റെ ഫെതർ സംവിധാനം ഉപയോഗിച്ചു. ഇതിലൂടെ സ്പേസ്ഷിപ്പിന്റെ വിങ്സ് മുകളിലേക്ക് ചുരുട്ടുകയും ബാഡ്മിന്റൺ ഷട്ടിൽകോക്കിന്റെ ആകൃതിയിൽ മാറുകയും ചെയ്യുന്നു. ഇത് സ്പേസ് ഷിപ്പിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ച് ലാൻഡ് ചെയ്യാൻ സാഹായിച്ചു. മൈക്രോ ഗ്രാവിറ്റിയിൽ ചുറ്റിക്കറങ്ങു സ്പേസ് ഷിപ്പിലെ ക്യാമറകളിൽ പകർത്തിയ ദൃശ്യത്തോടൊപ്പം ഒരു ട്വീറ്റും ബ്രാൻസൺ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പരീക്ഷണ പറക്കൽ

ബഹിരാകാശത്തിന്റെ തൊട്ടടുത്ത് വരെ എത്തിയ സ്പൈസ്ഷിപ്പിന്റെ നാലാമത്തെ പരീക്ഷണ പറക്കൽ മാത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ മുൻ സിഇഒ ജെഫ് ബെസോസ് സ്വന്തം കമ്പനിയുടെ ബഹിരാകാശ പേടകത്തിൽ സബോർബിറ്റൽ സ്പൈസിലേക്ക് യാത്രചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ബ്രാൻസൻ ബഹിരാകാശത്തേക്ക് പറന്നത്. ബഹിരാകാശ ടൂറിസം എന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇപ്പോൾ നടന്നുവരുന്നത്.

ടൂറിസം

ഭൂമിയെ കൂടുതൽ നേരം കറങ്ങി കാണാനം ആയിരക്കണക്കിന് ആളുകൾക്ക് പോലും സാധിക്കുന്ന ടൂറിസം സംവിധാനം എന്ന ബിസിനസാണ് വൻകിട കമ്പനികളുടെ ലക്ഷ്യം. ബ്രാൻസന്റെ പുതിയ നീക്കത്തോടെ ബ്രാൻസണും ബെസോസും ഈ ബിസിനസിലെ എതിരാളികളായി മാറുന്നു, ഇരുവരും സമ്പന്നരായ ഉപയോക്താക്കൾക്ക് ബഹിരാകാശ പേടകത്തിൽ യാത്ര വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാണ്.

 വിർജിൻ ഗാലക്റ്റിക്ക്

പണം വാങ്ങി ഉപയോക്താക്കളെ സ്പൈസ് ഷിപ്പിൽ കയറ്റാൻ ആരംഭിക്കുന്നതിന് മുമ്പ് ഒരു ടെസ്റ്റ് ഫ്ലൈറ്റ് കൂടി നടത്താൻ വിർജിൻ ഗാലക്റ്റിക്കിന് പദ്ധിതിയുണ്ട്. 600 ലധികം ആളുകൾ ഇതുവരെ 200,000 മുതൽ 250,000 ഡോളർ വരെ വിലയുള്ള ടിക്കറ്റുകൾ റിസർവ് ചെയ്തിട്ടുണ്ട്. വലിയ വിലയിലാണെങ്കിലും ഇവ സ്വന്തമാക്കാൻ ആളുകൾ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് വിൽ‌പ്പന കമ്പന വൈകാതെ പുനരാരംഭിക്കും.

More from GizBot

Best Mobiles in India

English summary
Richard Branson, founder of the Virgin Galactic, traveled to space. With this, Branson became the first person to go into space on a rocket built at his own expense.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X