നക്ഷത്രം പൊട്ടിത്തെറിക്കുന്നത് എങ്ങനെ?, അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

|

ഓരോ നക്ഷത്രവും അതിന്റെ ആയുസ് കഴിയുമ്പോൾ ഇല്ലാതെയാകുമെന്ന് നമ്മൾ സ്കൂളിൽ വച്ച് തന്നെ പഠിച്ചിട്ടുള്ളതാണ്. എന്നാൽ ആയുസ് തീരുന്ന ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നത് ആരും കണ്ടിട്ടുണ്ടാകില്ല. ഒരു നക്ഷത്രം അതിന്റെ ആയുസ് അവസാനിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുന്നത്. സൂപ്പർ കമ്പ്യൂട്ടറാണ് ഇത്തരമൊരു ചിത്രം നൽകിയത്. ഓസ്‌ട്രേലിയയിലെ സൂപ്പർ കമ്പ്യൂട്ടറാണ് നക്ഷത്രം പൊട്ടിത്തെറിക്കുന്ന ചിത്രം വിവിധ ഡാറ്റകളുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചത്.

 
നക്ഷത്രം പൊട്ടിത്തെറിക്കുന്നത് എങ്ങനെ?, അതിശയിപ്പിക്കുന്ന ചിത്രങ്ങൾ

10,000-15,000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് പൊട്ടിത്തെറിച്ചത്. 1967ൽ CSIRO ശാസ്ത്രജ്ഞനായ ഇ ആർ ഹിൽ ആണ് ഈ നക്ഷത്രം ആദ്യമായി കണ്ടെത്തിയത്. ഈ നക്ഷത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ വജാരി യമാത്‌ജി കൺട്രിയിലെ ഓസ്‌ട്രേലിയയുടെ ദേശീയ സയൻസ് ഏജൻസിയുടെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയൻ സ്‌ക്വയർ കിലോമീറ്റർ അറേ പാത്ത്‌ഫൈൻഡർ (ASKAP) റേഡിയോ ടെലിസ്‌കോപ്പാണ് ചിത്രം നിർമ്മിക്കാനുള്ള ഡാറ്റ നൽകിയത്.

റേഡിയോ ടെലസ്കോപ്പ് നൽകിയ ഡാറ്റ പ്രോസസ്സിങ് നടത്തിയത് പെർത്തിലെ പാവ്‌സി സൂപ്പർകമ്പ്യൂട്ടിങ് റിസർച്ച് സെന്ററിലുള്ള സൂപ്പർ കമ്പ്യൂട്ടറാണ്. മനുഷ്യർക്ക് കാണാൻ കഴിയുന്ന ഏറ്റവും വലിയ സ്ഫോടനമാണ് സൂപ്പർനോവ. ഒരു നക്ഷത്രം അവസാനിക്കുന്നത് ഇങ്ങനെയാണ്. ഒരു നക്ഷത്രം സൂര്യന്റെ പിണ്ഡത്തിന്റെ (Mass) അഞ്ചിരട്ടിയെങ്കിലും പുറത്ത് വിടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നക്ഷത്രങ്ങൾ അവയുടെ കേന്ദ്രങ്ങളിൽ വൻതോതിൽ ആണവ ഇന്ധനം കത്തിക്കുന്നതായി നാസ പറയുന്നു.

നക്ഷത്രങ്ങൾ ടൺ കണക്കിന് ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ കേന്ദ്രം വളരെ ചൂടാകുന്നു, ഒരു ഭീമൻ നക്ഷത്രത്തിലുള്ള ഇന്ധനം തീർന്നാൽ അത് തണുക്കുന്നു. ഇത് സമ്മർദ്ദം കുറയുന്നതിന് കാരണമാകുന്നു. ഇതാണ് നക്ഷത്രം പെട്ടെന്ന് തകരാനുള്ള കാരണം. ഇത്തരമൊരു നക്ഷത്ര സ്ഫോടനത്തിന്റെ ചിത്രങ്ങളാണ് ടെലിസ്കോപ്പിക് ഡാറ്റ ഉപയോഗിച്ച് ആസ്ട്രേലിയയിലെ ഒരു സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ചിരിക്കുന്നത്.

സെറ്റോണിക്സ് എന്ന് പേരുള്ള സൂപ്പർ കമ്പ്യൂട്ടറാണ് നക്ഷത്ര സ്ഫോടനത്തിന്റെ ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയൻ മൃഗമായ ക്വോക്ക അഥവാ സെറ്റോണിക്സ് ബ്രാച്യുറസ് എന്നതിൽ നിന്നാണ് ഈ കമ്പ്യൂട്ടറിന് പേരിട്ടിരിക്കുന്നത്. പാവ്സി സെന്ററിന്റെ 70 മില്യൺ ഡോളർ മൂലധന നവീകരണത്തിന്റെ ഭാഗമാണ് ഈ സൂപ്പർ കമ്പ്യൂട്ടർ. രണ്ട് ഘട്ടങ്ങളിലായാണ് സൂപ്പർ കമ്പ്യൂട്ടർ സ്ഥാപിക്കുന്നത്, ആദ്യ ഘട്ടം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് നക്ഷത്രം ഇല്ലാതാക്കുന്നതിന് മുമ്പുള്ള ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.

സങ്കീർണ്ണമായ ഒരു വസ്തുവിനെ ചിത്രീകരിക്കുന്നതിലുള്ള വെല്ലുവിളികൾ കണക്കിലെടുത്ത് സെറ്റോനിക്സിലെ പ്രോസസ്സിങ് സോഫ്റ്റ്‌വെയർ സൂപ്പർനോവ അവശിഷ്ടത്തിന്റെ ഡാറ്റാസെറ്റ് തിരഞ്ഞെടുത്ത് പരിശോധിച്ചിട്ടുണ്ട്. ചിത്രത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന അവശിഷ്ടത്തിന്റെ രൂപഘടന, അവശിഷ്ടത്തെയും അതിന്റെ ചുറ്റുമുള്ള മീഡിയത്തിന്റെയും സ്വഭാവം എന്നവി വിശദമായി പഠിക്കാൻ ഈ ചിത്രം സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ അവശിഷ്ടത്തിന്റെ വലിപ്പം, തരം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൂപ്പർ കമ്പ്യൂട്ടറിലുള്ള ഈ ഡാറ്റയിൽ നിന്ന് ഭാവിയിൽ വീണ്ടെടുക്കാനാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. പാവ്സി സെന്ററിന്റെ നേരത്തെയുള്ള ഗാലക്‌സി, മാഗ്നസ് സിസ്റ്റങ്ങളെക്കാൾ 30 മടങ്ങ് കൂടുതൽ ശക്തമായിരിക്കും സെറ്റോണക്സ്. ഇത് പല പ്രോജക്റ്റുകളിൽ നിന്നും വരുന്ന വലിയ അളവിലുള്ള ഡാറ്റ കൂടുതൽ പ്രോസസ്സ് ചെയ്യാൻ അനുവദിക്കും.

Most Read Articles
Best Mobiles in India

English summary
The image of the exploding star was created by a supercomputer in Australia based on various data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X