India

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ റോക്കറ്റ് ബഹിരാകാശത്തേക്ക്, ലോഞ്ച് ലൈവായി കാണാം

|

ജെഫ് ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ വികസിപ്പിച്ചെടുത്ത റോക്കറ്റ് ബഹിരാകാശത്തേക്ക് പോകുന്നു. കഴിഞ്ഞ ആഴ്ച റിച്ചാർഡ് ബ്രാൻസൺ തന്റെ സ്വന്തം കമ്പനിയായ വിർജിൻ ഗാലക്റ്റിക്സിനറെ സ്പൈസ് ഫ്ലൈറ്റിൽ ബഹിരാകശത്തേക്ക് പോയി തിരിച്ച് വന്നതിന് പിന്നാലെയാണ് ആമസോൺ മുൻ സിഇഒ ബഹിരാകാശ യാത്ര നടത്തുന്നത്. ബെസോസിന്റെ റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിൻ നിർമ്മിച്ച ഒരു കാപ്സ്യൂൾ വെസ്റ്റേൺ ടെക്സാസിൽ നിന്നാണ് ലോഞ്ച് ചെയ്യുന്നത്. ഇസ്റ്റേൺ ടൈം രാവിലെ 9നാണ് ലോഞ്ച് നടക്കുന്നത്. ഇത് ഇന്ത്യൻ സമയം വൈകിട്ട് 6.30 ആണ്. യൂട്യൂബ് ചാനലിൽ ഒന്നര മണിക്കൂർ മുമ്പ് തന്നെ കമ്പനി ലോഞ്ചിന്റെ ലൈവ് കവറേജ് ആരംഭിക്കും.

 

ബ്ലൂ ഒറിജിൻ

ബ്ലൂ ഒറിജിൻ റോക്കറ്റിന്റെ ലോഞ്ച് തിയ്യതി അപ്പോളോ 11 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന്റെ 52-ാം വാർഷികത്തിലാണ് നടത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ബഹിരാകാശത്തെത്തിയ ആദ്യത്തെ അമേരിക്കക്കാരനായ അലൻ ഷെപ്പേഡിന്റെ പേരിലാണ് ഈ ബഹിരാകാശ പേടകം. ന്യൂ ഷെപ്പേർഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഒരു ബൂസ്റ്ററും മുകളിൽ ഒരു ക്യാപ്‌സ്യൂളും അടങ്ങുന്നതാണ് ഈ ബഹിരാകാശ പേടകം. വിർജിൻ ഗാലക്‌ടിക്കിന്റെ ബഹിരാകാശ വിമാനത്തിൽ നിന്ന് വ്യത്യസ്‌തമായി ന്യൂ ഷെപ്പേർഡ് പരമ്പരാഗത റോക്കറ്റ് പോലെ ലംബമായിട്ടാരിക്കും പറന്നുയരുന്നത്.

ന്യൂ ഷെപ്പേർഡ്

ന്യൂ ഷെപ്പേർഡ് ബഹിരാകാശ പേടകത്തിന്റെ ബൂസ്റ്റർ അതിന്റെ പ്രൊപ്പല്ലന്റായ ലിക്വിഡ് ഹൈഡ്രജൻ, ലിക്വിഡ് ഓക്സിജൻ എന്നിവ ഉപയോഗിച്ചുകഴിഞ്ഞാൽ കാപ്സ്യൂൾ ബൂസ്റ്ററിൽ നിന്ന് വേർപെടുത്തും. രണ്ട് ഭാഗങ്ങളും 62 മൈൽ അതിർത്തിക്ക് മുകളിലേക്ക് നീങ്ങും. ഈ അതിർത്തിയാണ് ബഹിരാകാശം തുടങ്ങുന്ന സ്ഥലമായി കണക്കാക്കുന്നത്. പാതയിൽ വച്ച് യാത്രക്കാർ സീറ്റ്ബെൽറ്റുകൾ അഴിച്ച് മാറ്റി നാലു മിനിറ്റോളം ഇതിന് അകത്ത് തന്നെ സ്വതന്ത്രമായി പറന്ന് നടക്കുകയും ഭൂമിയുടെ കാഴ്ചകൾ കാപ്സ്യൂളിന്റെ വലിയ വിൻഡോകളിലൂടെ കാണുകയും ചെയ്യും.

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്

ജെഫ് ബെസോസ്
 

സ്‌പെയ്‌സ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റുകൾ ഭൂമിയിലേക്ക് തിരിച്ചെത്തിയതിന് സമാനമായി ബൂസ്റ്റർ ലംബമായി ലാൻഡ് ചെയ്യും. ബൂസ്റ്റർ ലാൻഡ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ക്യാപ്‌സ്യൂളും താഴെ ഇറങ്ങുന്നു. ഒരു പാരച്യൂട്ടിലൂടെയാണ് ഇത് ഇറങ്ങുന്നത്. അവസാന നിമിഷം ജെറ്റ് എയറിലൂടെ ലാൻഡിങ് കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു. മുഴുവൻ പ്രക്രീയയും ഏകദേശം 10 മിനിറ്റ് നീണ്ടുനിൽക്കും. ബ്ലൂ ഒറിജിൻ 15 തവണ ന്യൂ ഷെപ്പേർഡ് ലോഞ്ച് ചെയ്തിട്ടുണ്ട്. ആളുകളെ ഉൾപ്പെടുത്താതെയാണ് ഇത് പരീക്ഷിച്ചത്. ക്യാപ്‌സ്യൂൾ എല്ലാ സമയത്തും സുരക്ഷിതമായി തന്നെ താഴേക്ക് ഇറങ്ങി. ആദ്യ ലോഞ്ചിൽ ബൂസ്റ്റർ തകർന്നുവെങ്കിലും 14 ലോഞ്ചുകളിൽ, ബൂസ്റ്റർ കേടുകൂടാതെ ഇറങ്ങിയിട്ടുണ്ട്.

എസ്‌കേപ്പ് സിസ്റ്റം

2016ൽ നടത്തിയ പരീക്ഷണ പറക്കലിൽ ബ്ലൂ ഒറിജിൻ റോക്കറ്റിന്റെ എസ്‌കേപ്പ് സിസ്റ്റത്തിന്റെ ഇൻ-ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിലാണ് ബൂസ്റ്റർ കത്തിപോയത്. എന്നാൽ കാപ്സ്യൂൾ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. ജെഫ് ബെസോസിനൊപ്പം അദ്ദേഹത്തിന്റെ സഹോദരനായ മാർക്ക് ബെസോസും ന്യൂ ഷെപ്പേർഡിൽ ബഹിരാകാശത്തേക്ക് പോകുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഹൈപോസ്റ്റ് ക്യാപിറ്റലിന്റെ സഹസ്ഥാപകനും പാർട്ട്ണറുമാണ് മാർക്ക് ബെസോസ്. ഇദ്ദേഹം മുമ്പ് ന്യൂയോർക്ക് സിറ്റിയിലെ ദാരിദ്ര നിർമാർജന ശ്രമങ്ങൾക്ക് സഹായിക്കുന്ന റോബിൻ ഹുഡ് ഫൌണ്ടേഷൻ എന്ന ചാരിറ്റിയിൽ കമ്മ്യൂണിക്കേഷൻസ് മേധാവിയായി പ്രവർത്തിച്ചിരുന്നു.

സംഘം

ബ്ലൂ ഒറിജിനിന്റെ ബഹിരാകാശ പേടകത്തിലെ ഒരു സീറ്റ് ലേലം ചെയ്താണ് നൽകുന്നത്. ഇതിൽ നിന്നുള്ള വരുമാനം ബെസോസ് സ്ഥാപിച്ച ബഹിരാകാശ കേന്ദ്രീകൃത ചാരിറ്റിയായ ക്ലബ് ഫോർ ദി ഫ്യൂച്ചറിലേക്കാണ് പോകുന്നത്. ഈ ലേലത്തിൽ വിജയിച്ച ആൾ 28 മില്യൺ ഡോളറാണ് നൽകിയത്. ആരാണ് ഈ ലേലത്തിലൂടെ സീറ്റ് നേടിയത് എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഷെഡ്യൂളിങിലുണ്ടായ പ്രശ്നങ്ങൾ കാരണം അടുത്ത ഫ്ലൈറ്റ് വരെ കാത്തിരിക്കാൻ ലേലത്തിൽ വിജയിച്ച ആൾ തീരുമാനിച്ചതായി കഴിഞ്ഞ ആഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരം ലേലത്തിൽ രണ്ടാമനായ നെതർലാൻഡ്‌സിൽ നിന്നുള്ള 18 കാരൻ ഒലിവർ ഡെമെൻ യാത്ര തിരിക്കും. നാലാമത്തെ യാത്രക്കാരി മേരി വാലസ് ഫങ്ക് ആണ്. ഇവർ പൈലറ്റാണ്.

ബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺ

Most Read Articles
Best Mobiles in India

English summary
The rocket, developed by Jeff Bezos' rocket company Blue Origin, going into space. The New Shepherd spice ship will be launched at 9 a.m. Eastern time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X