സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ലോകപ്രശസ്തരായ 10 സിനിമാ താരങ്ങൾ!

By Shafik
|

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ലോകപ്രശസ്തരായ ചില സിനിമാ താരങ്ങളെയും മറ്റു സെലിബ്രിറ്റികളെയും കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇത്തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ ആരാധകരോടും സുഹൃത്തുക്കളോടും ഇടപഴകുന്നതിൽ നിന്നും മാറിനിൽക്കുന്നതിന് പിന്നിൽ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളും പ്രശ്നങ്ങളും ഉണ്ട്. ഏതായാലും ഓരോരുത്തരെയായി നമുക്ക് പരിചയപ്പെടാം.

 

1. Jennifer Lawrence

1. Jennifer Lawrence

ഇന്നുള്ളതിൽ ഏറ്റവും മികച്ച ഹോളിവുഡ് നടിമാരിൽ ഒരാളാണ് ജെന്നിഫർ ലോറൻസ്. എന്നാൽ സോഷ്യൽ മീഡിയ മാധ്യമങ്ങളിലൊന്നും തന്നെ അക്കൗണ്ടുകൾ ഇല്ല എന്നതാണ് ഏറെ രസകരമായ ഒരു കാര്യം. "ട്വിറ്റർ ഒക്കെ ഉപയോഗിക്കുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടെ പറ്റാത്ത കാര്യമാണ്.. എന്റെ പേരിൽ ഏതെങ്കിലും ട്വിറ്റരർ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരെങ്കിലും കണ്ടാൽ അത് ഞാൻ അല്ല" എന്ന് ഒരിക്കൽ ഒരു വെബ്സൈറ്റിനോട് ജെന്നിഫർ പറയുകയുണ്ടായി.

2. Brad Pitt and 3. Angelina Jolie

2. Brad Pitt and 3. Angelina Jolie

ഇപ്പോൾ പിരിഞ്ഞെങ്കിലും ഒരുകാലത്ത് ഹോളിവുഡിലെ ഏറെ പ്രശസ്തരായിരുന്ന തറ ജോഡികളായിരുന്നു ബ്രാഡ് പീറ്റും ആഞ്ജലീന ജൂലിയും. ഇരുവരും സോഷ്യൽ മീഡിയ ആപ്പുകളും സൈറ്റുകളും ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. താൻ കുട്ടിയായിരുന്ന കാലത്ത് സോഷ്യൽ മീഡിയ ഇല്ലായിരുന്നു എന്നതിനാൽ താൻ ഏറെ സന്തോഷവതിയാണെന്നും ജൂലി ഒരിക്കൽ പറഞ്ഞിരുന്നു.

4. Scarlett Johansson
 

4. Scarlett Johansson

സ്കാർലെറ്റ് ജോൺസൺ ഇല്ലാതെ എന്ത് ഹോളിവുഡ്. തന്റേതായ ശൈലി കൊണ്ടും പ്രകടനം കൊണ്ടും എല്ലാ ജോണറുകളിലും മികച്ച സിനിമകൾ ചെയ്തിട്ടുള്ള സ്കാർലെറ്റ് ജോൺസൺ പക്ഷെ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ല എന്നത് ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശ നൽകുന്ന ഒന്നാണ്. തന്റെ ജീവിതം അത് എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനോട് താല്പര്യമില്ലാത്ത ഒരു വ്യക്തിയാണ് സ്കാർലെറ്റ് എന്നത് തന്നെയാണ് കാരണം.

5. Daniel Radcliffe

5. Daniel Radcliffe

ഹാരിപോർട്ടറിലൂടെ വന്ന് ലോകമൊട്ടുക്കും ആരാധകരെ ചെറുപ്പം തൊട്ടേ സൃഷ്ടിച്ച ഡാനിയൽ റാഡ്ക്ലിഫ് പിന്നീട് Jungle പോലെ The Woman in Black പോലെ ഒരുപിടി സിനിമകളുടെ താൻ ഒരു മികച്ച അഭിനേതാവാണെന്ന് കൂടെ തെളിയിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഡാനിയലിനും അയിത്തമാണ്. ട്വിറ്റർ അക്കൗണ്ട് പോലും ഇദ്ദേഹത്തിന് ഇല്ല.

6. Emma Stone

6. Emma Stone

ഹോളിവുഡിന്റെ ഈ സുന്ദരിക്കും സമൂഹ മാധ്യമങ്ങളിൽ ഒന്നും തന്നെ അകൗണ്ടുകൾ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഏറെ ആരാധകരുള്ള ഈ നടിയുടെ ആരാധകരെ സംബന്ധിച്ചെടുത്തോളം ഏറെ നിരാശ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്.

7. George Clooney

7. George Clooney

പൗരുഷമുള്ള കഥാപാത്രങ്ങളിലൂടെയും എടുപ്പുള്ള രൂപഭാവങ്ങളിലൂടെയും ഏറെ ആരാധകർ ലോകമൊട്ടുക്കുമുള്ള ഒരു നടനാണ് ജോർജ്ജ് ക്ലൂണി. എന്നാൽ സോഷ്യൽ മീഡിയ ഈ താരത്തിനും അയിത്തമാണ്. അല്പം പ്രശസ്തിയിൽ ഉള്ള ഏതൊരാളും ട്വിറ്റർ ഉപയോഗിക്കുന്നത് ശുദ്ധ മണ്ടത്തരമാണ് എന്ന് ഒരിക്കൽ അദ്ദേഹം തുറന്നുപറയുകയുണ്ടായി. വെറും മണ്ടത്തരം മാത്രമാണെന്നു പറഞ്ഞ അദ്ദേഹത്തിന്റെ ആരാധകർ പക്ഷെ ഇന്നും അദ്ദേഹം ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്.

8. Kristen Stewart

8. Kristen Stewart

Twilight ലൂടെ സിനിമാ രംഗത്ത് സ്ഥാനം ഉറപ്പിച്ച് പിന്നീട് തന്മയത്വമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത് ഏറെ ആരാധകരുള്ള ഈ നടിയും സോഷ്യൽ മീഡിയ സേവനങ്ങൾ ഉപയോഗിക്കാറില്ല.

9. Jake Gyllenhaal

9. Jake Gyllenhaal

ഒട്ടേറെ സിനിമകളിലൂടെ നമുക്കേവർക്കും ഏറെ പ്രിയങ്കരനായി മാറിയിട്ടുള്ള ഹോളിവുഡിന്റെ സ്വന്തം Jake Gyllenhaalഉം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്ന ആളാണ്. വിട്ടുനിൽക്കുക എന്നുമാത്രമല്ല, നിശിതമായി ഇതിനെ വിമർശിക്കുകയും കൂടെ ചെയ്തിട്ടുണ്ട്. മുഴുവൻ സമയവും തലയുയർത്തി നടക്കേണ്ടതിന് പകരം ആളുകൾ ഫോണിലേക്കും നോക്കി തലയും താഴ്ത്തി നടക്കുന്നത് എത്ര അരോചകമാണെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. അതുമാത്രവുമല്ല, തന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് ആളുകൾ കടന്നുവരുന്നത് ഏറെ ഇഷ്ടമില്ലാത്ത ആൾ കൂടിയാണ് അദ്ദേഹം.

10. Sandra Bullock

10. Sandra Bullock

ഹോളിവുഡ് സുന്ദരി സാന്ദ്ര ബുള്ളോക്കും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന ഒരു നടിയാണ്. സോഷ്യൽ മീഡിയ കള്ളങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നെന്നാണ് ഓസ്കാർ ജേതാവ് കൂടിയായ സാന്ദ്രയ്ക്ക് പറയാനുള്ളത്. പല അവസരണങ്ങളിലും സോഷ്യൽ മീഡിയയോടുള്ള തന്റെ വിയോജിപ്പ് താരം തുറന്നുപറഞ്ഞതുമാണ്.

Source: americasspotlight.com

Best Mobiles in India

English summary
10 Celebrities Who are not Using Social Media.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X