Home
Social media

ലോകം മൊത്തം ഭീതി പരത്തിയ 10 ചിത്രങ്ങൾ! കഴിവതും ഇവ തനിയെ കാണാതിരിക്കുക!

By Shafik

പല തരത്തിലുള്ള വ്യത്യസ്തങ്ങളായ ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയും ഇന്റർനെറ്റുമെല്ലാം പലപ്പോഴും നമ്മുടെ ശ്രദ്ധ നേടാറുണ്ട്. മനസ്സിൽ തട്ടുന്ന ചിത്രങ്ങൾ, രസകരമായ ചിത്രങ്ങൾ, ട്രോൾ ചിത്രങ്ങൾ തുടങ്ങി പല അദ്ഭുതകരമായ ചിത്രങ്ങളും നമ്മളെ ഇത്തരത്തിൽ മനംകവരാറുണ്ട്. എന്നാൽ ഇവിടെ ഇന്ന് നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്നത് അതിൽ നിന്നുമെല്ലാം ഏറെ വ്യത്യസ്തങ്ങളായിട്ടുള്ള ചില ചിത്രങ്ങളാണ്. ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ കണ്ടു പേടിച്ചിട്ടുള്ള, പലരും കാണരുത് എന്ന് ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുള്ള ചിത്രങ്ങളാണ് ഇവ.

കാണുന്നവന്റെ മനസ്സിൽ ചെറുതല്ലാത്ത ഒരു പേടി സൃഷ്ടിക്കുകയും ഒരുപക്ഷെ പിന്നീട് മനസ്സിനെ വേട്ടയാടുകയും ചെയ്യുന്നവയാണ് ഈ ചിത്രങ്ങൾ. ഇതിൽ പല ചിത്രങ്ങളെ കുറിച്ചും നമ്മൾ കാര്യമായി ആലോചിക്കാൻ നിൽക്കുകയാണെങ്കിൽ അതും ഭീതിജനകമായിരിക്കും. എല്ലാവരുടെയും മനസ്സ് ഒരേപോലെ ആയിരിക്കണം എന്നില്ല എന്നതിനാൽ ഒരാൾക്ക് പേടി തോന്നുന്നത് മറ്റൊരാൾക്ക് ചിലപ്പോൾ പേടിവന്നേക്കില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും ആ ചിത്രങ്ങൾ ഓരോന്നായി കണ്ടുനോക്കാം.

10. താഴേക്ക് പോകരുത്!

10. താഴേക്ക് പോകരുത്!

ഒരു വീടിന്റെ അടിത്തറയിൽ നിന്നും എടുക്കപ്പെട്ടതാണ് ഈ ചിത്രം. ആ വീടും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒന്നും തന്നെ അത്തരം പ്രശസ്തമല്ല എങ്കിലും ഈ ചിത്രം ഏറെ പ്രശസ്തവും അതിലേറെ ഭീതിജനകവുമാണ്. ഇനി ആരെങ്കിലും ഒരു മുഖമൂടി ധരിച്ചെടുത്ത വ്യാജ ചിത്രം ആണ് എങ്കിൽ കൂടെ കാണുന്നവന്റെ മനസ്സിൽ ഒരു പേടിയുണ്ടാക്കും എന്ന് തീർച്ച.

9. മുകളിലൊട്ടും പോകരുത്!

9. മുകളിലൊട്ടും പോകരുത്!

The Grudge സിനിമ ഓർമ്മയില്ലേ.. അത് കണ്ടവരെ സംബന്ധിച്ചെടുത്തോളം ഏറെ പേടിപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുള്ള രംഗമാണ് അതിലെ ആത്മാവ് സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന രംഗം. അതിനോട് സമാനമായി തോന്നുന്ന ചിത്രമാണ് ഇത് എന്നതിനാൽ ഈ ചിത്രവും നിങ്ങളെ ഒന്ന് പേടിപ്പിച്ചേക്കാം. പ്രതേകിച്ചും ഇത് യഥാർത്ഥ ചിത്രം ആണെന്ന വാദം ഇന്നും നിലനിൽക്കെ.

(ചിത്രം: pinterest.com)

8. പേടിപ്പിക്കുന്ന ഇരട്ടകൾ!

8. പേടിപ്പിക്കുന്ന ഇരട്ടകൾ!

ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല എന്ന് തോന്നുന്നു. കണ്ടമാത്രയിൽ തന്നെ കാണുന്നവന്റെ മനസ്സിൽ അല്പം ഞെട്ടൽ ഈ ചിത്രം ഉളവാക്കും. ഒരു യുട്യൂബ് ഫൗണ്ട് ഫൂട്ടേജ് വിഡിയോയിൽ നിന്നുമാണ് ഈ ചിത്രം വന്നിരിക്കുന്നത്.

(ചിത്രം: യുട്യുബ്)

7. ഇതെന്ത് ജീവി??

7. ഇതെന്ത് ജീവി??

ദുർമന്ത്രവാദത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഏറെ പ്രസിദ്ധനായ ഒരാളാണ് ഈ ചിത്രത്തിൽ കാണുന്ന ഗെറാൾഡ് ഗാർഡ്നർ. ഇദ്ദേഹം ഒരു പൈശാചിക ശക്തിയെ വിളിച്ചുവരുത്തി വരുതിയിൽ വരുത്തുന്നതിന്റെ ചിത്രം എന്ന നിലയിലാണ് ഈ ഫോട്ടോ ഏറെ പ്രശസ്തമായത്. ഈ ചിത്രം രാത്രി മുറിയിൽ ഇരുട്ടിൽ കണ്ടുനോക്കൂ.. നിങ്ങൾ പേടിക്കുമോ ഇല്ലയോ എന്ന് അപ്പോൾ അറിയാം.

(ചിത്രം: tumblr.com)

6. ഈ ചിത്രം എങ്ങനെയുണ്ട്?

6. ഈ ചിത്രം എങ്ങനെയുണ്ട്?

പഴയ കാലത്തെ പല ചിത്രങ്ങളും ഇത്തരത്തിൽ നമ്മളെ പേടിപ്പെടുത്താൻ കെൽപ്പുള്ളവയാണ്. അതിൽ ഒന്നാണ് ഈ ചിത്രം. ഇതുമായി ബന്ധപ്പെട്ട കഥകളും മറ്റും പലവിധമാണെങ്കിലും പലപ്പോഴും അതൊന്നും അറിയേണ്ട ആവശ്യം തന്നെ വരില്ല, ഈ ചിത്രം തന്നെ ഇരുട്ടത്ത് കണ്ടാൽ മതിയാകും ഒന്ന് ഞെട്ടാൻ.

(ചിത്രം: livejournal.com)

5. ആരായിരിക്കും ഇത്?

5. ആരായിരിക്കും ഇത്?

ആരായിരിക്കും ഈ ചിത്രത്തിൽ കാണുന്നത്? അല്ലെങ്കിൽ എന്താണ് ഈ ചിത്രത്തിൽ നമ്മൾ കാണുന്നത്??. ഒറ്റ ചോദ്യത്തിൽ നമുക്ക് ഉത്തരം പറയാൻ പറ്റില്ല. വെറും വ്യാജം എന്ന് മാത്രം പറഞ്ഞുകൊണ്ട് തള്ളിക്കളയാൻ വരട്ടെ, ഇരുട്ടിൽ ഒറ്റക്ക് ഈ ചിത്രം കണ്ടുനോക്കൂ.. ഒരുപക്ഷെ നിങ്ങൾ പേടിച്ചേക്കും.

(ചിത്രം: യുട്യൂബ്)

 

4. ഈ കുട്ടിയുടെ കൂടെ കളിക്കുന്നുവോ??

4. ഈ കുട്ടിയുടെ കൂടെ കളിക്കുന്നുവോ??

ഈ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെയാണ്: ഈ കുട്ടിക്ക് ഒരു പാവയെ കിട്ടി. തുടർന്ന് അതുമായി കളിക്കുകയും അതിനോട് സംസാരിക്കുകയും എല്ലാം ചെയ്ത കുട്ടി എപ്പോഴും അതിനോട് ചേർന്നായി കിടപ്പും സഹവാസവും. ഒരു ദിവസം കുട്ടിയുടെ മുറിയിലേക്ക് കയറിയ മാതാപിതാക്കൾ കണ്ടത് പാവയുടെ തലയെടുത്ത് കുട്ടി തന്റെ തല മാറ്റി അവിടെ വെച്ച കാഴ്ചയാണ്. എങ്ങനെയുണ്ട് കഥ?

(ചിത്രം: യുട്യൂബ്)

 

3. പ്രേതബാധ കൂടിയ സ്ത്രീ

3. പ്രേതബാധ കൂടിയ സ്ത്രീ

കണ്ടതിൽ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ ഫോട്ടോ. പ്രേത ബാധ കൂടിയ ഒരു സ്ത്രീയുടെ ചിത്രം പോലെയാണ് ഈ ചിത്രം നമുക്ക് മനസ്സിലാക്കാൻ പറ്റുക. ഈ ഫോട്ടോ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന കാര്യം നമുക്ക് വിടാം. എങ്കിൽ പോലും അതിഭയാനകം തന്നെയായിരിക്കും ഈ ചിത്രം. കണ്ടിട്ട് പേടി വരുന്നില്ല എന്ന് തോന്നുന്നവർ നേരത്തെ പറഞ്ഞ പോലെ രാത്രി സ്വന്തം മുറിയിൽ ഒറ്റക്ക് ഇരുട്ടിൽ ഒന്ന് കണ്ടു നോക്കൂ..

(ചിത്രം: tumblr.com)

 

ഈ ചിത്രം നിങ്ങളിൽ എത്രയാളുകൾ കണ്ടിട്ടുണ്ട്?

ഈ ചിത്രം നിങ്ങളിൽ എത്രയാളുകൾ കണ്ടിട്ടുണ്ട്?

ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് യാതൊരു കെട്ടുകഥകളും ഇല്ല. കാരണം ഇതൊരു സിനിമയിലെ രംഗമാണ്. കണ്ടവർക്കറിയാം. Grave Encounters എന്ന ഫൗണ്ട് ഫൂട്ടേജ് ഹൊറർ സിനിമയിലെ ഈ രംഗം കണ്ട ഏതൊരാളുടെയും മനസ്സിൽ നിന്നും അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കിയാ ശേഷം വെറുതെ മനസ്സിൽ ഇതിനെ കുറിച്ച് ആലോചിച്ചു നോക്കൂ..

(ചിത്രം: tumblr.com)

1. ആരാണിവൾ??

1. ആരാണിവൾ??

കാലിഫോർണിയയിലെ La LLorena എന്ന പ്രേതബാധയുള്ള വീട്ടിൽ നിന്നും എടുത്തതാണ് ഈ ചിത്രം. പേടിക്കേണ്ട, ഇത് ഒറിജിനൽ അല്ല. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി രൂപകൽപ്പന ചെയ്ത ഒരു രംഗത്തിന്റെ ചിത്രമാണിത്. ഒരുപാട് കാലമായി ഈ ചിത്രം ഇന്റർനെറ്റിൽ ചുറ്റിത്തിരിയുന്നുണ്ടെങ്കിലും പലർക്കും ഇതിന്റെ ഉറവിടം അറിയില്ലായിരുന്നു. സംഭവം ഉണ്ടാക്കിയെടുത്തതാണെങ്കിലും പേടിപ്പെടുത്തുന്നതിൽ ഈ ചിത്രത്തിന് തന്നെയിരിക്കട്ടെ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനം.

ഈ ചിത്രങ്ങൾ കണ്ടിട്ട് നിങ്ങളിൽ എത്ര പേര് പേടിച്ചു? അതോ ഇതൊക്കെ എന്ത്, ഇതിലും വലുത് കണ്ടിട്ട് പേടിച്ചില്ല എന്നുപറയുകയാണെങ്കിൽ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. നിങ്ങളുടെ ധൈര്യം അപാരം തന്നെ. എന്നാൽ എല്ലാവരും അതുപോലെ ആവണം എന്നില്ല. പേടിച്ചവർക്കും പേടിക്കാത്തവർക്കും എന്തുതന്നെ ആയാലും അഭിപ്രായങ്ങൾ താഴെ പങ്കുവെക്കാം.

ഈ പറഞ്ഞതെല്ലാം അതിന്റേതായ ലാഘവത്തിൽ മാത്രം എടുക്കുക. ഒരിക്കലും ഇതിനോട് ഗൗരവകരമായ ഒരു സമീപനം പുലർത്താതിരിക്കുക. ഇവയിൽ പലതും വ്യാജമാണെന്ന് നമുക്കറിയാം. അത് മനസ്സിലിരിക്കട്ടെ..

More from GizBot

Best Mobiles in India

English summary
10 Disturbing Images Gone Viral in Internet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X