ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

Written By:

ഇത്രയും വര്‍ണ്ണാഭമായ ഒരു സോഷ്യല്‍ മീഡിയ സൈറ്റ് എന്തിനാണ് ഉപേക്ഷിക്കുന്നതെന്നാണോ? കണ്‍മുന്നില്‍ കാണുന്ന നിറങ്ങള്‍ക്ക് ചില ദൂഷ്യവശങ്ങളുമുണ്ട്. ആ മറുപുറം തിരിച്ചറിയാത്തവരുടെ ജീവിതമാണ് പല പ്രശ്നങ്ങളിലും ചെന്നെത്തുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

ഒരു ദിവസം ശരാശരി ഒരു മണിക്കൂര്‍ ഫേസ്ബുക്കില്‍ ചിലവിക്കുന്ന ഉപഭോക്താവിന് 10 വര്‍ഷമാകുമ്പോഴേക്കും അയാളുടെ 150 ദിവസമാണ് ഫേസ്ബുക്ക് കവര്‍ന്നെടുക്കുന്നത്. ചിന്തിക്കൂ, നിങ്ങള്‍ എത്ര മണിക്കൂറാണ് ഒരു ദിവസം ഫേസ്ബുക്കില്‍ ചിലവഴിക്കുന്നത്?

ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

എന്തെങ്കിലുമൊരു സാധനം കൂടുതല്‍ പ്രാവശ്യം സെര്‍ച്ച് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ പരസ്യം നിങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍ കാണാന്‍ സാധിക്കും. അതിലൂടെ ആ വസ്തു വാങ്ങിക്കാന്‍ നിങ്ങളെ കൂടുതല്‍ പ്രജോദിപ്പിക്കുകയാണ് ഫേസ്ബുക്കിന്‍റെ ലക്ഷ്യം.

ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

ഒരു കളര്‍ഫുള്‍ സോഷ്യല്‍ മീഡിയ സൈറ്റ് എന്ത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമെന്നാണോ? ഇല്ലായെന്ന്‍ തീര്‍ത്ത് പറയാന്‍ വരട്ടെ, പഠനങ്ങള്‍ തെളിയിച്ച കുറച്ച് പ്രശ്നങ്ങളിലേക്ക് നമുക്ക് കടക്കാം:

* വളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണുകളുടെ ഉല്പ്പാദനം കുറയ്ക്കുന്നു.

* കാഴ്ചയ്ക്കും ദഹനത്തിനും പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു.

* ചിന്താശക്തിയെ കുറയ്ക്കുന്നതിലൂടെ നമ്മുടെ ക്രിയാത്മകത നഷ്ട്ടമാകുന്നു.

* ഉപഭോക്താക്കളുടെ ഉറക്കത്തിന്‍റെ അളവിനെ ബാധിക്കുകയും തുടര്‍ന്ന്‍ വിഷാദരോഗങ്ങളിലേക്കും നയിക്കുന്നു.

 

ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

നിങ്ങളുടെ ഫ്രണ്ട്-ലിസ്റ്റിലെ 10% ആളുകള്‍ മാത്രമായിരിക്കും. അതില്‍ ഭൂരിഭാഗംപേരും അവരുടെ പുതിയ ജീവിതത്തിലേക്ക് ചേക്കേറി കഴിഞ്ഞവരായിരിക്കും. ചുരുക്കത്തില്‍ ചുറ്റുമുള്ള കൂട്ടുകാരെ മറന്നിട്ട് നിങ്ങള്‍ ഒരുകൂട്ടം അപരിചിതര്‍ക്കിടയിലാണ് നിങ്ങളുടെ ജീവിതം ഹോമിക്കുന്നത്.

ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

നിങ്ങളുടെ പോസ്റ്റിന് എത്ര ലൈക്ക് കിട്ടിയെന്നതിനെ അടിസ്ഥാനത്തിലാണ് പലരും സ്നേഹിതരുടെ എണ്ണമെടുക്കുന്നത്. പ്രത്യേകിച്ചുമിത് കുട്ടികളെ പലവിധത്തിലുള്ള മാനസികപിരിമുറുക്കങ്ങളിലേക്ക് നയിക്കുന്നു. ഒരുകാര്യം മനസിലാക്കുക, നിങ്ങളുടെ യഥാര്‍ഥ സ്നേഹിതര്‍ നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടാവും. അവര്‍ ഒരിക്കലും നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ മഹത്വം കണ്ടിട്ടല്ല നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. ഫേസ്ബുക്ക് ലൈക്കുകള്‍ വച്ച് സുഹൃത്തുക്കളെ വിലയിരുത്താതിരിക്കുക.

ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ 6 കാരണങ്ങള്‍

പ്രൈവസി സെറ്റിങ്ങ്സിനെയൊക്കെ വളരെ ലാഘവത്തോടെ കാണുന്നവരാണ് നമ്മളില്‍ പലരും. മോര്‍ഫ് ചെയ്ത ചില ഫോട്ടോകള്‍ മാത്രം മതി പലരുടെയും ജീവിതം തന്നെ ഇല്ലാതാക്കാനെന്ന്‍ ഓര്‍ക്കുക. പ്രൈവസിയെ അത്ര നിസ്സാരമായി തള്ളികളയാതിരിക്കുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
6 reasons to avoid facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot