ജിയോയുടെ ചാർജറില്ലാതെ ഫോൺ ചാർജ് ചെയ്യുന്ന 'ജിയോ ജ്യുസ്' സിം കാർഡിന് പിന്നിൽ..

Written By:

ഏപ്രിൽ ഫൂൾ ദിനത്തിൽ നമ്മളെപ്പോലെ തന്നെ ടെക് കമ്പനികളും ആളുകളെ മണ്ടന്മാരാക്കാറുണ്ട്. ചെറിയ കമ്പനികൾ മുതൽ വമ്പൻ കമ്പനികൾ വരെ വർഷംതോറും മുടങ്ങാതെ ഇത് ചെയ്തുപോരുന്നുണ്ട്. ഇക്കൊല്ലവും അതിൽ മാറ്റമൊന്നും വന്നില്ല. എങ്ങനെയാണ് ടെക് ലോകത്തെ വമ്പന്മാർ ഇക്കൊല്ലം ആളുകളെ മണ്ടന്മാരാക്കിയത് എന്ന് നോക്കാം.

ജിയോയുടെ ഫോൺ ചാർജ് ചെയ്യുന്ന 'ജിയോ ജ്യുസ്' സിം കാർഡിന് പിന്നിൽ..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയുടെ ചാർജ് ചെയ്യും സിം

പ്രത്യേകിച്ച് ചാർജ്ജറോ പവർബാങ്കോ ഒന്നുമില്ലാതെ വയർലെസ്സ് ആയി ചാർജ്ജ് ചെയ്യാൻ സഹായിക്കുന്ന ഒരു സിം ഉണ്ടെങ്കിലോ. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഈ സംഭവം അവതരിപ്പിച്ചത് ജിയോ ആണ്. ഏപ്രിൽ ഫൂൾ ദിനത്തിൽ ആളുകളെ ജിയോ മണ്ടന്മാരാക്കിയത് ഇങ്ങനെയായിരുന്നു. ഏതായാലും ജിയോ ഇട്ട വിഡിയോ ഇതിനോടകം തന്നെ നിരവധി പേർ കണ്ടുകഴിയുകയും സംഭവം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആകുകയും ചെയ്തു.

ഗൂഗിളിന്റെ 'ബാഡ് ജോക്ക് ഡിറ്റക്ടർ'

എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഗൂഗിൾ ഏപ്രിൽ ഒന്നിന് ആളുകളെ പറ്റിക്കാൻ എത്തിയപ്പോൾ കൊണ്ടുവന്നത് 'ബാഡ് ജോക്ക് ഡിറ്റക്ടർ' എന്നൊരു ഉദ്യമം ആണ്. ഇത് ഉപയോഗിച്ച് മോശം തമാശകളെ തിരിച്ചറിയാൻ സാധിക്കും എന്നായിരുന്നു വാദം. ഫയൽസ് ഗോ ആപ്പിലായിരുന്നു ഇത് വന്നത്.

നിങ്ങള്‍ അറിയാതെ പോകുന്ന മികച്ച ഗൂഗിള്‍ ആപ്‌സുകള്‍

വൺപ്ലസിന്റെ കറൻസി

വൺപ്ലസും ഏപ്രിൽ ഒന്നിന് ആളുകളെ മണ്ടന്മാരാക്കാൻ എത്തിയിരുന്നു. ഒരു വിഡിയോ ആയിരുന്നു കമ്പനി പങ്കുവെച്ചത്. നിലവിലുള്ള കറൻസി സങ്കല്പങ്ങൾക്ക് ഒരു പൊളിച്ചെഴുത്ത് എന്ന രീതിയിൽ ആളുകൾക്ക് തോന്നിപ്പിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. അവസാനം വൺപ്ലസിന്റെ ലോഗോയോട് കൂടിയ ഒരു സ്വർണ്ണനാണയവും കാണിച്ചിരുന്നു.

യൂബർ ഈറ്റ്സിന്റെ പ്രായം കുറയ്ക്കും ഐസ്ക്രീം

അല്പം രസകരമായ ഒരു ആശയവുമായിരുന്നു യൂബർ ഈറ്റ്സ് ഏപ്രിൽ ഒന്നിന് എത്തിയത്. പ്രായം കൂടുന്നത് കുറയ്ക്കുന്ന ഒരു ഐസ്ക്രീം ഉണ്ടെന്നും ആവശ്യക്കാർ മുൻകൂട്ടി തന്നെ ഓർഡർ ചെയ്യണമെന്നും കമ്പനി പറയുകയുണ്ടായി.

വരുന്നു മോട്ടോയുടെ മൂന്ന് തകർപ്പൻ ഫോണുകൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google, Jio, Oneplus, Uber Eats pranked consumers by telling some unbelivable products and services on April fool's day. So have a look at those well made april fool pranks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot