ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

Written By:

ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ സന്തോഷമില്ലാത്ത ആരുമുണ്ടാവില്ല. അതിപ്പോള്‍ നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുകയാണ്. പക്ഷേ, ഈയിടെ ഡെന്‍മാര്‍ക്കില്‍ നടന്നൊരു പഠനം തെളിയിക്കുന്നത് ഫേസ്ബുക്ക് ഉപയോഗം കുറച്ചാല്‍ നമ്മള്‍ കൂടുതല്‍ സന്തോഷവാന്മാരാകുമെന്നാണ്.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലേക്ക് നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

ഡെന്‍മാര്‍ക്കിലെ ഹാപ്പിനെസ്സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണ്ടെത്തലാണിത്.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

പങ്കെടുത്ത 1095 ആളുകളുടെ ദിനചര്യകളെ ആസ്പദമാക്കിയുള്ള പഠനമാണ് അവര്‍ നടത്തിയത്.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

ഇതില്‍ പകുതിപേരെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അനുവദിക്കുകയും ബാക്കി പകുതിയിലുള്ളവരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തി രണ്ട് ഗ്രൂപ്പായാണ് പഠനം നടത്തിയത്.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

ഒരാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്ക് ഉപയോഗിക്കാത്ത 88% പേരും വളരെ സന്തോഷവാന്മാരായി കാണപ്പെട്ടു.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

അകാരണമായ വിഷമം, ഒറ്റപെടല്‍ എന്നിവയില്‍ നിന്ന് മോചിതരായി നല്ല ഉത്സാഹത്തോടെയാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചവരെ കാണപ്പെട്ടതെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

സോഷ്യല്‍ മീഡിയക്ക് വിട പറഞ്ഞ് അവര്‍ കൂടുതല്‍ സമയം കുടുംബത്തോടും കൂട്ടുകാരോടും ചേര്‍ന്ന് ചിലവഴിച്ചു. അപ്പോഴും മറുപകുതിയിലുള്ളവര്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ നോക്കുകയായിരുന്നു.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

നമുക്ക് എന്താണ് വേണ്ടത് എന്നത് മറന്ന് നാം ബാക്കിയുള്ളവര്‍ക്ക് എന്താണുള്ളത് എന്ന് ശ്രദ്ധിക്കുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്.

ഫേസ്ബുക്ക് ഉപേക്ഷിക്കൂ, ഹാപ്പിയാകൂ

"മറ്റുള്ളവരുടെ ജീവിതത്തിലെ വലിയ കാര്യങ്ങളുടെ ബോംബ്‌ സ്ഫോടനങ്ങളാണ് ഫേസ്ബുക്ക് നിറയെ" എന്നാണ് ഹാപ്പിനെസ്സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ മെക്ക് വിക്കിംഗ് പരാമര്‍ശിച്ചത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Avoid facebook, be happy: A study conducted by 'Happiness Research Institute'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot