ഫേസ്‌ബുക്കിലെ ഈ ക്രിസ്‌തുമസ്‌ തട്ടിപ്പ്‌ സൂക്ഷിക്കുക

Posted By: Archana V

ഇന്ന്‌ ഏറ്റവും പ്രചാരമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഒന്നാണ്‌ ഫേസ്‌ബുക്ക്‌. ഈ പ്രചാരത്തിന്റെ ആനുകൂല്യം നേടാനായി നിരവധി അഴിമതികളും ,തട്ടിപ്പുകളും അവസരം കാത്ത്‌ കറങ്ങി നടക്കുന്നുണ്ട്‌.

ഫേസ്‌ബുക്കിലെ ഈ ക്രിസ്‌തുമസ്‌ തട്ടിപ്പ്‌ സൂക്ഷിക്കുക

പ്രൊഫൈല്‍ വ്യുവര്‍ ആപ്പ്‌ , പ്രശസ്‌തരുടെ മരണം പറഞ്ഞുള്ള കബളിപ്പിക്കല്‍, സൗജന്യ ഐഫോണ്‍/ സാംസങ്ങ്‌ ഓഫറുകള്‍ എന്നിവയാണ്‌ ഇതില്‍ ചിലത്‌. ഇത്തരം ഭീഷണികള്‍ എപ്പോഴും ഉണ്ട്‌ അതിനാല്‍ മുന്‍കരുതലോടെ വേണം ഫേസ്‌ബുക്കിലെ ഇത്തരം തട്ടിപ്പുകളെ നേരിടാന്‍.

ക്രിസ്‌തുമസ്‌ കാലമായതോടെ ഫേസ്‌ബുക്കില്‍ പുതിയ ഒരു തട്ടിപ്പ്‌ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. . ക്രിസ്‌തുമസ്‌ ദാനം നല്‍കലിന്റെ കാലമായാണ്‌ കണക്കാക്കുന്നത്‌ എന്നാല്‍, തട്ടിപ്പുകാര്‍ ഇത്‌ തട്ടിപ്പിനുള്ള അവസരമായാണ്‌ കാണുന്നതെന്ന്‌ എക്‌സ്‌പ്രസ്സ്‌.കോ.യുകെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അതിനാല്‍ ഫേസ്‌ബുക്കില്‍ ഗിഫ്‌റ്റ്‌ എക്‌സ്‌ചേഞ്ച്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുള്ളവര്‍ വളരെ സൂക്ഷിക്കേണ്ട സമയമാണിത്‌.

ഫേസ്‌ബുക്കില്‍ ഇപ്പോള്‍ ഇത്തരത്തില്‍ കറങ്ങി നടക്കുന്ന ക്രിസ്‌തുമസ്‌ തട്ടിപ്പുകളില്‍ ഒന്നാണ്‌ " സീക്രട്ട്‌ സിസ്റ്റര്‍ ഗിഫ്‌റ്റ്‌ എക്‌സ്‌ചേഞ്ച്‌്‌്‌ " . ഉത്സവകാലത്തോട്‌ അനുബന്ധിച്ച്‌ ആളുകളില്‍ കാണപ്പെടുന്ന ദാനശീലനത്തെ മുതലെടുക്കുക എന്നതാണ്‌ ഇവരുടെ ലക്ഷ്യം.

ന്യൂസ്ഫീഡ് നിയന്ത്രണം ഉപയോക്താവിന് നല്‍കാന്‍ ഫെയ്‌സ്ബുക്കിന്റെ സ്‌നൂസ്

ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ 10 ഡോളര്‍ മൂല്യം വരുന്ന ഒരു സമ്മാനം അയച്ചാല്‍ മറ്റൊരു സമ്മാനം നേടാം എന്നാണ്‌ ഈ ഓണ്‍ലൈന്‍ സ്‌കീം അവകാശപ്പെടുന്നത്‌.

കൂടാതെ, ഈ തട്ടിപ്പ്‌ പദ്ധതിയില്‍ പറയുന്നത്‌ ഒരാള്‍ ഒരു അപരിചിതനുവേണ്ടി ഒരു സമ്മാനം വാങ്ങിയാല്‍ , തിരിച്ച്‌ 36 ഓളം സമ്മാനങ്ങള്‍ ലഭിക്കുമെന്നാണ്‌. അതേസമയം ഈ സമ്മാനം കൈമാറല്‍ ആരംഭിക്കുന്നതിന്‌ മുമ്പായി ഉപയോക്താക്കള്‍ അവരുടെ മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തണം.

വിപണിയില വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിന്‌ വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്ഥാപനമായ ബെറ്റര്‍ ബിസിനസ്സ്‌ ബ്യൂറോ( ബിബിബി) സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ എക്‌സ്‌ചേഞ്ച്‌ സ്‌കീം പ്രചരിക്കുന്നുണ്ടെന്ന്‌ മുന്നറിയപ്പ്‌ നേരത്തെ നല്‍കിയിരുന്നു.

പണ്ടത്തെ കത്തുകള്‍ക്ക്‌ പകരം സോഷ്യല്‍ മീഡിയയാണ്‌ ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌ , കാരണം പ്രചാരം വളരെ വേഗത്തിലായിരിക്കും ഉയരുന്നതെന്ന്‌ ബിബിബി പറയുന്നു. " ഈ തട്ടിപ്പ്‌ ഒഴിവാക്കുന്നതിന്‌ ഇത്‌ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്‌ ഏറ്റവും മികച്ച വഴി . ആര്‍ക്കും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത്‌" ബിബിബി മുന്നറിയിപ്പ്‌ നല്‍കുന്നു.

English summary
Facebook is most popular social media platform and to take advantage of its popularity there are several scams and hoaxes always circulating around.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot