''നീയൊക്കെ ഒരു മനുഷ്യനോണോ''; മസ്കിന്റെ രണ്ടുവയസുള്ള മകനെ പിന്തുടർന്ന 'ഭ്രാന്തൻ വേട്ടക്കാരൻ'

|

ട്വിറ്റർ ( twitter ) നന്നാക്കാനുള്ള ഓട്ടത്തിൽ മാത്രമല്ല, മറ്റൊരാൾക്കായുള്ള അ‌ന്വേഷണത്തിൽക്കൂടിയാണ് ഇലോൺ മസ്ക്. രണ്ടു വയസുള്ള തന്റെ മകനെ കാറിൽ പിന്തുടരുകയും ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്ത മാസ്ക് ധരിച്ച ഒരു യുവാവിനെയാണ് മസ്ക് ഇപ്പോൾ ​അ‌ന്വേഷിക്കുന്നത്. മകൻ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന ഇയാൾ താൻ കാറിൽ ഉണ്ടെന്നു കരുതിയാണ് പിന്തുടർന്നത് എന്നാണ് മസ്ക് പറയുന്നത്.

അ‌ജ്ഞാതനായ ആ യുവാവിന്റെ വീഡിയോ

മാസ്ക് ധരിച്ചിരുന്ന അ‌ജ്ഞാതനായ ആ യുവാവിന്റെ വീഡിയോയും കാർ നമ്പരും മസ്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഈ ഭ്രാന്തൻ വേട്ടക്കാരനെ അ‌റിയാവുന്നവർ വിവരം അ‌റിയിക്കണം എന്ന് അ‌ഭ്യർഥിച്ചത്. കാർ സംബന്ധിച്ച വിവരങ്ങൾ കിട്ടിയാലും അ‌റിയിക്കണം എന്നാണ് നിർദേശം. തന്നെയും കുടുംബത്തെയും ദ്രോഹിക്കാൻ നടക്കുന്ന എല്ലാവർക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും മസ്ക് മുന്നറിയിപ്പ് നൽകി.

മസ്കിന് ധനനഷ്ടം, മാനഹാനി, ശത്രുദോഷം, സ്ഥാനനഷ്ടം; സമ്പത്തിന്റെ ഒരു വളർച്ചയേ! അർനോൾട്ട് ലോക കോടീശ്വരൻമസ്കിന് ധനനഷ്ടം, മാനഹാനി, ശത്രുദോഷം, സ്ഥാനനഷ്ടം; സമ്പത്തിന്റെ ഒരു വളർച്ചയേ! അർനോൾട്ട് ലോക കോടീശ്വരൻ

മസ്ക് പൂട്ടിച്ചു

ഇതിനു പിന്നാലെ തന്നെ തന്റെ ​ഫ്ലൈറ്റ് റൂട്ടുകൾ പിന്തുടർന്ന് വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ട്വിറ്റർ അ‌ക്കൗണ്ടും മസ്ക് പൂട്ടിച്ചു. @ElonJet എന്നായിരുന്നു ഈ അ‌ക്കൗണ്ടിന്റെ പേര്. ഈ അ‌ക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ചിരുന്ന ജാക്ക് സ്വീനിയുടെ സ്വകാര്യ അക്കൗണ്ടും മസ്കിന്റെ ട്വിറ്റർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ശാരീരിക സുരക്ഷാ ലംഘനം ചൂണ്ടിക്കാട്ടിയാണ് അ‌ക്കൗണ്ടിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.

തത്സമയ ലൊക്കേഷൻ
 

മറ്റൊരു വ്യക്തിയുടെ തത്സമയ ലൊക്കേഷൻ പങ്കിടുന്നതിൽ ഏർപ്പെടുന്ന ഏതൊരു ട്വിറ്റർ അക്കൗണ്ടും പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ട ട്വീറ്റിൽ മസ്‌ക് അറിയിച്ചു. തത്സമയ ലൊക്കേഷൻ സേവനങ്ങൾ നൽകുന്ന ലിങ്കുകൾ പങ്കിടുന്ന ആളുകളെ പോലും താൽക്കാലികമായി സസ്പെൻഡ് ചെയ്യും. കാരണം അത് ശാരീരിക സുരക്ഷാ ലംഘനമാണ്. തത്സമയ ലൊക്കേഷൻ വിവരങ്ങളുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകൾ പോസ്റ്റുചെയ്യുന്നതും നടപടിയുടെ പരിധിയിൽ വരും.

ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

യാത്ര ചെയ്ത ലൊക്കേഷനുകൾ

ആരെങ്കിലും യാത്ര ചെയ്ത ലൊക്കേഷനുകൾ പിന്നീട് പോസ്റ്റുചെയ്യുന്നത് ഒരു സുരക്ഷാ പ്രശ്‌നമല്ല, അതിനാൽ കുഴപ്പമില്ല എന്നും മസ്ക് ഇതു സംബന്ധിച്ച ട്വീറ്റിൽ വ്യക്തമാക്കി. ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ തന്റെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്തണമെന്ന് മസ്‌ക് സ്വീനിയോട് അഭ്യർത്ഥിച്ചിരുന്നു. എങ്കിലും ട്രാക്കർ മസ്കിന്റെ ഫ്ലൈറ്റ് വിശദാംശങ്ങൾ പങ്കിടുന്നത് തുടർന്നു.

ജാക്ക് സ്വീനി

എലോൺ മസ്‌കിന്റെ സ്വകാര്യ വിമാനത്തിന്റെ ലൊക്കേഷനുകളുടെ വീഡിയോകൾ ആണ് ജാക്ക് സ്വീനി പോസ്റ്റ് ചെയ്തിരുന്നത്. ഇത്തരം വീഡിയോകളിലൂടെയാണ് തന്റെ വിവരങ്ങൾ ചോരുന്നത് എന്നാണ് മസ്കിന്റെ നിഗമനം. മസ്ക് ട്വിറ്ററിന്റെ ചുമതലയേറ്റതോടെ ഫ്ലൈറ്റ് ട്രാക്കറിന്റെ അക്കൗണ്ട് നിരോധിക്കുമെന്ന് ഏവരും കരുതിയിരുന്നു. എന്നാൽ അ‌ത് ഉണ്ടാകാഞ്ഞതോടെ സ്വാതന്ത്ര്യം അ‌നുവദിക്കുന്ന മസ്കിനെ ആളുകൾ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇപ്പോൾ അ‌ക്കൗണ്ട് നിരോധനം ചെയ്തതോടെ എല്ലാത്തിന്റെയും കഥകഴിഞ്ഞു.

ആപ്പിളിന്റെ അ‌ദ്ഭുതപ്രവൃത്തി വീണ്ടും; മലയിടുക്കിൽനിന്ന് ഇത്തവണ രക്ഷിച്ചത് ഒന്നല്ല, രണ്ട് ജീവൻആപ്പിളിന്റെ അ‌ദ്ഭുതപ്രവൃത്തി വീണ്ടും; മലയിടുക്കിൽനിന്ന് ഇത്തവണ രക്ഷിച്ചത് ഒന്നല്ല, രണ്ട് ജീവൻ

ലോക കോടീശ്വരന്മാരിൽ

ലോക കോടീശ്വരന്മാരിൽ ഒന്നാമനായിരുന്ന മസ്ക് കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മസ്ക് ട്വിറ്ററിൽ നടത്തിയ പരിഷ്കരണങ്ങളുടെ അ‌നന്തരഫലമായിട്ടാണ് ലോകം അ‌ത് വിലയിരുത്തിയത്. ട്വിറ്ററിൽ കൂടുതൽ നേരം ചെലവഴിക്കാനുള്ള മസ്‌കിന്റെ തീരുമാനം ടെസ്ല നിക്ഷേപകരെ ചൊടിപ്പിച്ചിരുന്നു. തുടർന്ന് മസ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ട ടെസ്ല ഓഹരിയുടമകൾ നിക്ഷേപം പിൻവലിച്ചതാണ് മസ്കിന്റെ പതനത്തിന് ഇടയാക്കിയത്.

ബെർണാഡ് അർണോൾട്ട്

ഫോബ്‌സ് റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷൻ രംഗത്തെ പ്രമുഖരായ എൽ.വി.എം.എച്ചിന്റെ ചെയർമാനുമായ ബെർണാഡ് അർണോൾട്ട് ആണ് ഇപ്പോൾ ഏറ്റവും സമ്പന്നൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 176.8 ബില്യൺ ഡോളർ ആണ് ഇലോൺ മസ്‌കിന്റെ ആസ്തി. ഒന്നാമതുള്ള ബെർണാഡുമായി 11.8 ബില്യണിന്റെ വ്യത്യാസമാണ് മസ്‌കിനുള്ളത്. 188.2 ബില്യൺ ആണ് ബെർണാഡ് അർണോൾട്ടിന്റെ ആസ്തി.

കാറ്റടിച്ചതാണോ...? അല്ല ഞാനൊന്ന് ഊതിയതാ; ആപ്പിളിനെ ചൊറിഞ്ഞ് സാംസങ്കാറ്റടിച്ചതാണോ...? അല്ല ഞാനൊന്ന് ഊതിയതാ; ആപ്പിളിനെ ചൊറിഞ്ഞ് സാംസങ്

Best Mobiles in India

English summary
Elon Musk is asking for help to find the masked man who followed his two-year-old son in his car and tried to take pictures of him. Musk posted the video and car number of the young man on Twitter. Musk also warned that he will take legal action against anyone who tries to harm him.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X