ഫെയ്‌സ്ബുക്കിന്റെ 'ഫ്രണ്ട്‌സ് അവാര്‍ഡ്'

Posted By: Lekshmi S

പേഴ്‌സണലൈസ് വീഡിയോ അല്ലെങ്കില്‍ ഹ്രസ്വചിത്രങ്ങളിലൂടെ പ്രിയപ്പെട്ട അഞ്ച് സുഹൃത്തുക്കളെ ഉയര്‍ത്തി കാണിക്കാന്‍ സഹായിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ 'ഫ്രണ്ട്‌സ് അവാര്‍ഡ്'. സവിശേഷമായ മൂന്ന് ക്യാമറ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് വീഡിയോകള്‍ ഷെയര്‍ ചെയ്യാനും അവസരമുണ്ട്. ഫ്രണ്ട്‌സ് ഡേയോട് അനുബന്ധിച്ചാണ് ഫെയ്‌സ്ബുക്ക് 'ഫ്രണ്ട്‌സ് അവാര്‍ഡ് 'പ്രഖ്യാപിച്ചത്.

ഫെയ്‌സ്ബുക്കിന്റെ 'ഫ്രണ്ട്‌സ് അവാര്‍ഡ്'

ഇതു സംബന്ധിച്ച സന്ദേശം ന്യൂസ് ഫീഡില്‍ മുകളിലായി പ്രത്യക്ഷപ്പെടും. ഫെയ്‌സ് ബുക്കില്‍ ലഭ്യമായ ടെമ്പ്‌ളേറ്റുകള്‍ ഉപയോഗിച്ചോ സ്വന്തമായി ടെമ്പ്‌ളേറ്റുകള്‍ ഉണ്ടാക്കിയോ വീഡിയോകള്‍ തയ്യാറാക്കാവുന്നതാണ്.

ബെസ്റ്റീ, ഗ്രേറ്റ് ലിസണര്‍, നോസ് ഹൗ ടു മേക്ക് മീ ലാഫ് മുതലായ ടെമ്പ്‌ളേറ്റുകളാണ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന വീഡിയോകള്‍ കൂട്ടുകാരുമായി പങ്കുവച്ച് സൗഹൃദം ആഘോഷിക്കുന്നതിനൊപ്പം പ്രിയ കൂട്ടുകാരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യാം.

സോണി എക്‌സ്‌പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍ എത്തി

2017-ല്‍ ഇത്തരത്തിലുള്ള 600 ദശലക്ഷം വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടതെന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. ഫെയ്‌സ്ബുക്കില്‍ ശരാശരി 750 ദശലക്ഷം പുതിയ സൗഹൃദങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

2017 ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷത്തെ കണക്ക് പ്രകാരം ഫെയ്‌സ്ബുക്ക് നേടിയ വളര്‍ച്ച 47 ശതമാനമാണ്. ഓരോ മാസവും 2.1 ബില്യണ്‍ ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നു. ദിവസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 1.4 ബില്യണ്‍ ആണ്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

എന്നിരുന്നാലും കടന്നുപോയ വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അപവാദ പ്രചരണങ്ങള്‍ക്കും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മറ്റും ഫെയ്‌സ്ബുക്ക് ഉപയോഗിക്കപ്പെട്ടും. ഇതിനിടെ ചില രാജ്യങ്ങള്‍ ഫെയ്‌സ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായി. ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കി മുന്നോട്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

English summary
Facebook also claims that more than 600 million 'Friendversary' videos were shared in 2017 and people in India made most friends in the last year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot