കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ സംരംഭങ്ങള്‍

By Archana V
|

മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ്‌ ഫേസ്‌ബുക്കിന്റെ ലക്ഷ്യം എന്ന്‌ മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ്‌ എപ്പോഴും പറയാറുണ്ട്‌.

 
കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ സംരംഭങ്ങള്‍

ഇതിന്‌ ചേരുംവിധം പരസ്‌പരം പിന്തുണയ്‌ക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനും ജനങ്ങളെ സഹായിക്കുന്ന പുതിയ ചില സംരംഭങ്ങളും ഫീച്ചറുകളും സംബന്ധിച്ച്‌ ഫേസ്‌ബുക്ക്‌ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തി.

 

മെന്റര്‍ഷിപ്പ്‌ ആന്‍ഡ്‌ സപ്പോര്‍ട്ട്‌ എന്ന പുതിയ സംരംഭത്തിലൂടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത മാര്‍ഗ്ഗദര്‍ശന പരിപാടികളിലൂടെ ഉപദേഷ്ടാക്കള്‍ക്കും ഉപേദേശം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരസ്‌പരം ബന്ധപ്പെടാനും നേരിട്ട്‌ പ്രവര്‍ത്തിക്കാനും കഴിയും.

ലക്ഷ്യങ്ങള്‍ നേടാന്‍ പിന്തുണയും ഉപേദേശവും ആവശ്യമുള്ളവരെ അവര്‍ക്ക്‌ സഹായം ലഭ്യമാക്കാന്‍ കഴിയുന്ന പരിചയസമ്പത്തും വൈദഗ്‌ധ്യവും ഉള്ളവരുമായി ബന്ധിപ്പെടാന്‍ സഹായിക്കുക എന്നതാണ്‌ ഇതിന്റെ അടിസ്ഥാനപരമായ ലക്ഷ്യം.

തുടക്കമെന്ന നിലയില്‍ ഫേസ്‌ബുക്ക്‌ ഐമെന്റര്‍( വിദ്യാഭ്യാസത്തിനായി) , ദി ഇന്റര്‍നാഷണല്‍ റെസ്‌ക്യു കമ്മറ്റി( അപകടങ്ങളില്‍ നിന്നും രക്ഷപെടുന്നതിനായി) എന്നിവയാണ്‌ ആരംഭിച്ചിരിക്കുന്നത്‌.

200 രൂപയില്‍ താഴെ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍!200 രൂപയില്‍ താഴെ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍!

18 വയസുമുതല്‍ മുകളിലേക്കുള്ളവര്‍ക്ക്‌ മാത്രമാണിത്‌ ലഭ്യമാവുക. നിര്‍ദ്ദേശം തേടുന്നവരുമായി ബന്ധിപ്പിക്കുന്നതിന്‌ മുമ്പ്‌ ഉപദേഷ്ടാക്കളെ സംബന്ധിച്ച്‌ പങ്കാളികളായ സ്ഥാപനങ്ങള്‍ സൂക്ഷ്‌മ പരിശോധന നടത്തും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ആളുകള്‍ക്ക്‌ ഫേസ്‌ ബുക്കില്‍ പരാതിപ്പെടുകയും ചെയ്യാം.

ഇതിന്‌ പുറമെ ഫേസ്‌ബുക്ക്‌ അവരുടെ നോണ്‍പ്രോഫിറ്റ്‌ ഫണ്ട്‌റെയ്‌സിങ്‌ ടൂളുകള്‍( ഡൊണേറ്റ്‌ ബട്ടണ്‍, നോണ്‍പ്രോഫിറ്റ്‌ ഫണ്ട്‌ റെയ്‌സര്‍) യുണൈറ്റഡ്‌ കിങ്‌ഡം, അയര്‍ലാന്‍ഡ്‌, ജര്‍മനി, ഫ്രാന്‍സ്‌, സ്‌പെയ്‌ന്‍, ഇറ്റലി, പോളണ്ട്‌, നെതര്‍ലാന്‍ഡ്‌സ്‌ , ബെല്‍ജിയം, സ്വീഡന്‍, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്‌, നോര്‍വെ, ഓസ്‌ട്രിയ, ഫിന്‍ലാന്‍ഡ്‌ , ലക്‌സംബെര്‍ഗ്‌ തുടങ്ങി കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ വിപുലീകരിച്ചിട്ടുമുണ്ട്‌.

പേഴ്‌സണല്‍ ഫണ്ട്‌റെയ്‌സേഴ്‌സ്‌ ഇപ്പോള്‍ യുണൈറ്റഡ്‌ കിങ്‌ഡം, അയര്‍ലാന്‍ഡ്‌, കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി, സ്‌പെയ്‌ന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്‌, ബെല്‍ജിയം, പോര്‍ച്ചുഗല്‍, ഓസ്‌ട്രിയ, ഫിന്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്‌ , സ്വീഡന്‍, ഡെന്‍മാര്‍ക്‌, ന്യൂസ്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ലഭ്യമാകും.

ഇതിന്‌ പുറമെ ആളുകള്‍ക്ക്‌ ഫേസ്‌ബുക്കിന്‌ പുറമെ ഉള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഫേസ്‌ബുക്കിന്റെ ധനസമാഹരണവുമായി ബന്ധിപ്പിച്ചും നടത്താന്‍ കഴിയും.

ഫേസ്‌ബുക്കിന്‌ അകത്തും പുറത്തുമായുള്ള ധനസമാഹരണത്തിനുള്ള കാരണങ്ങള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും വളരെ എളുപ്പം പറയാന്‍ ഇത്‌ സഹായിക്കും . ഫേസ്‌ബുക്കിന്‌ പുറമെയുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഫേസ്‌ബുക്കുമായി ബന്ധിപ്പിക്കുമ്പോള്‍ ഫേസ്‌ബുക്ക്‌ ഫണ്ട്‌റെയ്‌സറിന്‌ രൂപ നല്‍കുകയും ഇത്‌ കാമ്പെയ്‌നിങ്‌ പേജുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ഫേസ്‌ബുക്ക്‌ ഒരു കമ്യൂണിറ്റി ഹെല്‍പ്‌ എപിഐയും അവതരിപ്പിച്ചിട്ടുണ്ട്‌. പബ്ലിക്‌ കമ്യൂണിറ്റികള്‍ പോസ്‌റ്റ്‌ ചെയ്യുന്ന അപകടഘട്ടങ്ങളില്‍ സഹായം ആവശ്യമുള്ള ആളുകളുടെ വിവരങ്ങള്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ ഇത്‌ സഹായിക്കും.

ഇതിന്‌ പുറമെ ഫേസ്‌ബുക്ക്‌ ബ്ലഡ്‌ ഡൊണേഷന്‍ ഫീച്ചര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പുതിയ ഫീച്ചര്‍ 2018 തുടക്കത്തില്‍ ബംഗ്ലാദേശില്‍ ലഭ്യമായി തുടങ്ങും

Best Mobiles in India

Read more about:
English summary
Facebook is expanding its Nonprofit fundraising tools (including donate buttons and nonprofit fundraisers) to 16 new countries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X