'ഫേസ്ബുക്ക് ഡാറ്റ, കോള്‍ ഇനി ശേഖരിക്കില്ല', ഇവരുടെ ഈ വാക്കുകള്‍ വിശ്വസിക്കാമോ? നോക്കാം..!

Posted By: Samuel P Mohan

ഇന്റര്‍നെറ്റ് നിലവില്‍ വന്ന ശേഷം വ്യക്തികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇപ്പോള്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ എല്ലാം ചോര്‍ന്നിരിക്കുകയാണ്.

'ഫേസ്ബുക്ക് ഡാറ്റ, കോള്‍ ഇനി ശേഖരിക്കില്ല', ഇവരുടെ ഈ വാക്കുകള്‍ വിശ്വസ

ലോകത്തിലാകമനം 9 കോഡി ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് സമ്മതിച്ചിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. അഞ്ചരലക്ഷം ഇന്ത്യാക്കരുടെ വിവരങ്ങളും ഇതില്‍ പെടും. ബ്രട്ടീഷ് ഏജന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്ക വഴി ചോര്‍ന്ന വിവരങ്ങളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത് അമേരിക്കക്കാരുടേതാണ്, അതായത് 80 ശതമാനം. ഇതില്‍ 562,455 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

എന്നാല്‍ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയാണ് ഫേസ്ബുക്ക്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങളില്‍ അവര്‍ക്കു തന്നെ കൂടുതല്‍ നിയന്ത്രണം വയ്ക്കാനുളള ഓപ്ഷനുകളും ഉള്‍പ്പെടുത്തി ഫേസ്ബുക്ക് പ്രൈവസി സെറ്റിംഗ്‌സില്‍ ഉള്‍പ്പെടെയാണ് മാറ്റങ്ങള്‍.

ഫേസ്ബുക്ക് വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ നിന്നും കോള്‍ റെക്കോര്‍ഡ്, എസ്എംഎസ് ഡാറ്റ എന്നിവ ശേഖരിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം വെളിപ്പെടുത്തിയതാണ്. എന്നാല്‍ ഈ ശേഖരണത്തില്‍ നിന്നും മാറ്റം വരുത്തുന്നുവെന്ന് ഫേസ്ബുക്ക് പറയുന്നു.

ഫേസ്ബുക്ക് സന്ദേശങ്ങളുടെ ഉളളടക്കം ശേഖരിക്കില്ലെന്നും ഒരു വര്‍ഷത്തിലേറെ പഴക്കം ചെന്ന എല്ലാ രേഖകളും ഇല്ലാതാക്കുമെന്നും ഫേസ്ബുക്ക് ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് ഷ്രോപ്പ്‌ഫെര്‍ പറഞ്ഞു. ഭാവിയില്‍ ഈ സവിശേഷത വാഗ്ദാനം ചെയ്യാന്‍ ആവശ്യമായ സെര്‍വറുകളിലേക്ക് മാത്രമേ ക്ലയന്റ് അപ്‌ലോഡ് ചെയ്യുകയുളളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സ്വാഗതാര്‍ഹമായ മാറ്റം ഇതു തന്നെയാണ്. കോള്‍ ലോഗുകളും എസ്എംഎസ് ഡാറ്റയും ആക്‌സസ് ചെയ്യാന്‍ ഐഒഎസിന് യാതൊരു ആപ്പും അനുവദിക്കില്ലെന്നതിനാല്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ സുരക്ഷിതമാണ്.

ഫേസ്ബുക്ക് ഡാറ്റ കൈമാറിയ ആ 562,455 ഇന്ത്യക്കാരിൽ നിങ്ങളുണ്ടോ എന്നറിയാം..

ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വഴികള്‍ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫേസ്ബുക്കിന്റെ ഒരു പ്രശ്‌നം. സേവനങ്ങളെ ദുരുപയോഗം ചെയ്യാനുളള സാധ്യതകളെ കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടത്ര സമയം ചിലവഴിച്ചില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

English summary
Facebook To Cut Down On Its Collection Of Call,SMS Records

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot