ഫേസ്ബുക്കിന്റെ ഫേസ് റെകഗ്നിഷനിലെ പരാജയമാണോ ഈ പത്ര പ്രവര്‍ത്തകന് കിട്ടിയ അറിയിപ്പുകള്‍!!

Posted By: Samuel P Mohan

ബോളിവുഡ് സിനിമ രംഗത്തെ ഒരു പ്രശസ്ഥ നടനാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിംഗ് വിവിധ ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്കിന്റെ ഫേസ് റെകഗ്നിഷനിലെ പരാജയമാണോ ഈ പത്ര പ്രവര്‍ത്തകന് കിട്ടി

ഏതൊരു സിനിമയുടെ ചിത്രീകരണം നടന്നാലും അതിലെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കാണപ്പെടുത്തത് ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്. അങ്ങനെ ടെക് വിദഗ്ദ്ധനായ മുന്‍സിര്‍ അഹമദിന്റെ ഫേസ്ബുക്കിലും സല്‍മാന്‍ ഖാന്റെ റേസ് 3യുടെ ഫോട്ടോ ലഭിച്ചു.

എന്നാല്‍ മറ്റുളളവര്‍ കണ്ടതു പോലെയല്ല അദ്ദേഹം ഈ ഫോട്ടോയെ കണ്ടത്. ചിലപ്പോള്‍ നല്ല കാര്യമാകാം അല്ലെങ്കില്‍ ഭീകരമോ ആകാം. എല്ലാം എങ്ങനെ നിങ്ങള്‍ അതിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ഇതിനെ കുറിച്ച് പറയുന്നതിനു മുന്‍പ് ആദ്യം ഫേസ്ബുക്കിന്റെ ഫേസ് റെകഗ്നിഷന്‍ ഫീച്ചറിനെ കുറിച്ച് അറിയാം. ഇമേജ് പ്രോസസിംഗ് എന്ന പഴക്കം ചെന്ന ഒരു റിസര്‍ച്ച് ഫീല്‍ഡിന്റെ സബ്-ടോപിക് ആണ് ഫേസ് റെകഗ്നിഷന്‍. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം പഴക്കം ഈ റിസര്‍ച്ച് ഫീല്‍ഡില്‍ ഉണ്ട്. എന്നാല്‍ ഇന്നും ഏറ്റവും കൂടുതല്‍ റിസര്‍ച്ച് നടക്കുന്ന ഒരു ഫീല്‍ഡ് കൂടിയാണ് ഫേസ് റെകഗ്നിഷന്‍. കാരണം ഇന്നേക്ക് ഇതു വരെ ഒരു മികച്ച രീതിയിലുളള ഫേസ് റെകഗ്നിഷന്‍ ഡവലപ്പ് ചെയ്തിട്ടില്ല.

ഓരോ ഇന്ത്യക്കാരന്‍റ് കയ്യിലും ഉണ്ടായിരിക്കേണ്ട 10 ഗവൺമെന്‍റ് ആപ്പുകൾ

എന്നാല്‍ ഫേസ്ബുക്കില്‍ എത്തിയ ഈ സവിശേഷത കൂടുതല്‍ സുരക്ഷിതമായ ബയോമെട്രിക് സാങ്കേതികവിദ്യയ്ക്ക് വഴിയൊരുക്കും എന്നായിരുന്നു വാര്‍ത്തകള്‍ എത്തിയിരുന്നത്. നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോകള്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഫേസ്ബുക്ക് തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഒരു സംവിധാനമാണിത്.

അതായത് ഫേസ്ബുക്കില്‍ നിങ്ങള്‍ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ ഓട്ടോമാറ്റിക് ആയി മുഖം കണ്ടെത്തുകയും ചിലപ്പോള്‍ ഇന്നയാളെ ടാഗ് ചെയ്യണമെന്നും ചോദിക്കുയും ചെയ്യാറില്ലേ? ഇത് ഫേസ്ബുക്കിന്റെ അല്‍ഗോഗിതം ഉപയോഗിച്ചുളള ഫേസ് റെകഗ്നിഷന്‍ ചെയ്യുന്ന പണിയാണ്.

എന്നാല്‍ ഫേസ്ബുക്കിന്റ ഫേഷ്യല്‍ റെകഗ്നിഷന്‍ പരാജയപ്പെട്ടു. ടെക് വിദഗ്ദ്ധനായ മുന്‍സിര്‍ അഹമദിന്റെ ഫേസ്ബുക്കില്‍ അയാള്‍ ഫേഷ്യല്‍ റെകഗ്നിഷന്‍ ഫീച്ചര്‍ ഓണ്‍ ചെയ്തു വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ ആളുകള്‍ സല്‍മാന്‍ ഖാന്റെ റേസ് 3 പോസ്റ്ററുകള്‍ അപ്‌ലോഡ് ചെയ്യുന്ന സമയങ്ങളില്‍ എല്ലാം മുന്‍സില്‍ അഹമദിന് നിരന്തരം നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. നോട്ടിഫിക്കേഷന്‍ ഇങ്ങനെയായിരുന്നു, 'XYZ Uploaded a photo you might be in.WTF? Do I like Salman Khan? Is anyone else facing this?

ഇത്തരത്തിലുളള നാല് നോട്ടിഫിക്കേഷനുകള്‍ ലഭിച്ചതിനു ശേഷം മുന്‍സിര്‍ ഓരോ പോസ്റ്റിലേക്കും പോയി 'Not me' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയോ ഫോട്ടോയോ പങ്കിട്ടില്ല എന്നാണ് മുന്‍സിര്‍ പറയുന്നത്. ഇതിന്റെ കൂടുതല്‍ അപാകതകള്‍ കണ്ടെത്താനായി ഫേഷ്യല്‍ റെകഗ്നിഷന്‍ ഫീച്ചര്‍ സ്വിച്ച് ഓണ്‍ ചെയ്തിരിക്കുകയാണ് ഇയാള്‍.

English summary
Facebook's all-new face recognition feature, which was rolled out recently, looked for user's face in each photo that was uploaded on the site and then it notified the user on finding a match. But now this feature failed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot