ശല്യംചെയ്യുന്നവരെ ഒഴിവാക്കാന്‍ പുതിയ ഫീച്ചറുകളുമായി ഫേസ്‌ബുക്ക്‌

Posted By: Archana V

ഡിജിറ്റല്‍ ലോകത്ത്‌ സുരക്ഷിതമായ സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്വന്തം പ്ലാറ്റ്‌ഫോമിലെയും മെസ്സഞ്ചറിലെയും ശല്യപ്പെടുത്തലുകള്‍ തടയുന്നതിന്‌ ഫേസ്‌ബുക്ക്‌ പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി.

ശല്യംചെയ്യുന്നവരെ ഒഴിവാക്കാന്‍ പുതിയ ഫീച്ചറുകളുമായി ഫേസ്‌ബുക്ക്‌

ഫേസ്‌ബുക്കില്‍ സ്‌ത്രീകള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി പലര്‍ക്കും നേരിടേണ്ടി വരുന്ന ശല്യപ്പെടുത്തലുകളും ഉപദ്രവങ്ങളും തടയുന്നതിനായി ജനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചുള്ള ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ നീക്കം.

" ആവശ്യമില്ലാത്ത കോണ്ടാക്ടുകളും ഫ്രണ്ട്‌ റിക്വസ്റ്റുകളും മെസ്സേജുകളും സുരക്ഷിതമായി തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്‌ ഫേസ്‌ബുക്ക്‌ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍.

നിങ്ങള്‍ ബ്ലോക്‌ചെയ്‌ത ആളുകള്‍ പുതിയ അക്കൗണ്ട്‌ വഴിയോ മറ്റൊരു അക്കൗണ്ട്‌ വഴിയോ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ ബ്ലോക്‌ ചെയ്യാതെ തന്നെ മെസ്സഞ്ചറിലെ സംഭാഷണം അവഗണിക്കാനും സ്വയമേവ ഇന്‍ബോക്‌സില്‍ നിന്നും നീക്കം ചെയ്യാനും പുതിയ ഫീച്ചര്‍ സഹായിക്കും".

കൂടാതെ പേഴ്‌സണല്‍ പ്രൊഫലുകള്‍ക്ക്‌ വേണ്ടിയുള്ള പുതിയ ഫീച്ചറുകള്‍ ഫേസ്‌ബുക്ക്‌ അനുഭവം നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുമെന്നും ഫേസ്‌ബുക്ക്‌ പറഞ്ഞു. 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അനാവശ്യ ഫ്രണ്ട്‌ റിക്വസ്റ്റുകൾ എളുപ്പം ബ്ലോക്‌ ചെയ്യാം

ഫേസ്‌ബുക്കിന്‌ നിലവില്‍ വ്യാജവും അനധികൃതവുമായ അക്കൗണ്ടുകള്‍ പ്രതിരോധിക്കാനുള്ള ഫീച്ചറുകള്‍ ഉണ്ട്‌. .എന്നാല്‍ ചില ആളുകളെ ബ്ലോക്‌ ചെയ്‌താല്‍ അവര്‍ പുതിയ അക്കൗണ്ട്‌ തുടങ്ങി അതിലൂടെ ശല്യം ചെയ്യന്നതായുള്ള നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന്‌ കമ്പനി ബ്ലോഗ്‌ പോസ്‌റ്റില്‍ പറയുന്നു.

ഇത്തരം മേശം സമീപനങ്ങള്‍ തടയുന്നതിനായി ഫേസ്‌ബുക്ക്‌ നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകള്‍ സഹായിക്കും. വ്യാജ അക്കൗണ്ടുകള്‍ വളരെ വേഗത്തില്‍ തിരിച്ചറിയാനും ദിവസവും രജിസ്‌ട്രര്‍ ചെയ്യുമ്പോള്‍ തന്നെ ഇത്തരം ദശലക്ഷകണക്കിന്‌ അക്കൗണ്ടുകള്‍ ബ്ലോക്‌ ചെയ്യാനും ഇത്‌ സഹായിക്കും.

ഇത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനും യഥാര്‍ത്ഥ അക്കൗണ്ട്‌ ബ്ലോക്‌ ചെയ്‌ത ആള്‍ക്ക്‌ വീണ്ടും മെസ്സേജും ഫ്രണ്ട്‌ റക്വസ്‌റ്റും അയക്കുന്നത്‌ തടയാനും കമ്പനി ഇപ്പോള്‍ വിവിധ സൂചനകള്‍ ( ഐപി അഡ്രസ്സ്‌ പോലെ) ഉപയോഗിക്കുന്നുണ്ട്‌.

യഥാര്‍ത്ഥ അക്കൗണ്ട്‌ ബ്ലോക്‌ ചെയ്‌ത ആളുടെ നിയന്ത്രണത്തിലായിരിക്കും കാര്യങ്ങള്‍. സാധാരണ രീതിയില്‍ ആശയവിനിമയം നടത്തണം എന്നുണ്ടെങ്കില്‍ പുതിയ അക്കൗണ്ടുമായി കോണ്ടാക്ട്‌ ചെയ്യാന്‍ ഇവര്‍ മുന്‍കൈയ്യെടുക്കേണ്ടി വരും.

ഒറ്റ ക്ലിക്കിലൂടെ മെസ്സേജ്‌ അവഗണിക്കാം

മെസ്സേജില്‍ വെറുതെ ക്ലിക്ക്‌ ചെയ്‌തു കൊണ്ട്‌ മെസ്സഞ്ചറിലെ സംഭാഷം അവഗണിക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഇത്‌ നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുകയും ഇന്‍ഫോക്‌സില്‍ നിന്നും സംഭാഷണം ഫില്‍റ്റര്‍ മെസ്സേജ്‌ ഫോള്‍ടറിലേക്ക്‌ മാറ്റുകയും ചെയ്യും.

നിങ്ങള്‍ വായിച്ചോ ഇല്ലയോ എന്ന്‌ അയച്ച ആള്‍ക്ക്‌ മനസ്സിലാകാതെ തന്നെ നിങ്ങള്‍ക്ക്‌ മെസ്സേജ്‌ വായിക്കാനും കഴിയും. വ്യക്തിഗത മെസ്സേജില്‍ മാത്രമാണ്‌ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്‌ ഗ്രൂപ്പ്‌ മെസ്സേജിലും ഉടന്‍ തന്നെ ലഭ്യമായി തുടങ്ങും.

മീ ആരാധകര്‍ക്ക് ആകര്‍ഷകമായ ഇയര്‍-എന്‍ഡ് ഓഫറുകള്‍

വിദഗ്‌ധരുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം

പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കുന്നതിന്‌ പുറമെ ജനങ്ങള്‍ക്ക്‌ സുരക്ഷ ഉപാധികള്‍ ലഭ്യമാക്കുന്നതിന്‌ വിവിധ മേഖലകളിലുള്ള വിദഗ്‌ധരുമായി ഫേസ്‌ബുക്ക്‌ സഹകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വരികയാണ്‌. ഗാര്‍ഹിക പീഢനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ദേശീയ ശൃംഖലയമായി സഹകരിച്ച്‌ ഗാര്‍ഹിക പീഡനങ്ങളെ പ്രതിരോധിക്കാനുള്ള പുതിയ ഉപാധികള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

ഇന്ത്യ, അയര്‍ലന്‍ഡ്‌ , കെനിയ,നെതര്‍ലാന്‍ഡ്‌ , സ്‌പെയ്‌ന്‍ , ടര്‍കി, സ്വീഡന്‍ ,യുഎസ്‌ തുടങ്ങിയ രാജ്യങ്ങളിലെ നൂറ്റമ്പതോളം സുരക്ഷ വിദഗ്‌ധരുമായി കഴിഞ്ഞ വര്‍ഷം സഹകരിച്ചതായി ഫേസ്‌ബുക്ക്‌ പറഞ്ഞു. പ്രതികരണങ്ങളിലൂടെയാണ്‌ മെച്ചപ്പെടുത്തുന്നത്‌ .

"ഫേസ്‌ബുക്ക്‌ കമ്യൂണിറ്റിയിലെ ജേര്‍ണലിസ്റ്റുകളുടെ പ്രത്യേക അനുഭവം മനസിലാക്കുന്നതിന്‌ ഫേസ്‌ബുക്ക്‌ ജേര്‍ണലിസം പദ്ധതിയോടൊപ്പം വട്ടമേശസമ്മേളനങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ്‌ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും ഫേസ്‌ബുക്കില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക്‌ സ്വയം സുരക്ഷയ്‌ക്കുള്ള ഉപാധികള്‍ ലഭ്യമാക്കാനും കഴിഞ്ഞത്‌ " കമ്പനി പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
As parts of its ongoing efforts to build a safe community in the digital world, Facebook is now announcing new tools to prevent harassment on its platform and in Messenger.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot