ന്യൂസ്ഫീഡ് നിയന്ത്രണം ഉപയോക്താവിന് നല്‍കാന്‍ ഫെയ്‌സ്ബുക്കിന്റെ സ്‌നൂസ്

By: Lekshmi S

ന്യൂസ്ഫീഡില്‍ എന്ത് കാണണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താവിന് നല്‍കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഇതിനായി സ്‌നൂസ് എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിക്കും. അടുത്ത ആഴ്ചയോടെ സ്‌നൂസ് സംവിധാനം ഉപയോഗിക്കാനാകും.

ന്യൂസ്ഫീഡ് നിയന്ത്രണം ഉപയോക്താവിന് നല്‍കാന്‍ ഫെയ്‌സ്ബുക്കിന്റെ സ്‌നൂസ്

എന്താണ് സ്‌നൂസ്? ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ പേജിനെയോ 30 ദിവസത്തേക്ക് അണ്‍ഫോളെ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. പോസ്റ്റിന്റെ വലതുവശത്ത് മുകളില്‍ കാണുന്ന ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്ന് ഇത് തിരഞ്ഞെടുക്കാം.

ഏതെങ്കിലും പോസ്റ്റ് സ്‌നൂസ് ചെയ്തുകഴിഞ്ഞാല്‍, ആ വ്യക്തി അല്ലെങ്കില്‍ പേജില്‍ നിന്നുള്ള പോസ്റ്റുകള്‍ നിശ്ചിതകാലത്തേക്ക് നിങ്ങളുടെ ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുകയില്ല.

ന്യൂസ്ഫീഡില്‍ ഒരു നിയന്ത്രണവുമില്ലാതെ പോസ്റ്റുകള്‍ വന്നുമറിയുന്ന സാഹചര്യത്തില്‍ ഇത് വലിയൊരു അനുഗ്രഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്റുകളുടെ കുത്തൊഴുക്കിനെ കുറിച്ചുള്ള പരാതികള്‍ വ്യാപകമായതോടെയാണ് ന്യൂസ്ഫീഡില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്ക് ആരംഭിച്ചത്.

സ്‌നൂസ് സംവിധാനം നിലവില്‍ വരുന്നതോടെ സ്ഥിരമായി അണ്‍ഫോളോ അല്ലെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.

നിങ്ങള്‍ സ്‌നൂസ് ചെയ്ത വിവരം വ്യക്തികള്‍ക്കോ പേജിനോ ഗ്രൂപ്പുകള്‍ക്കോ അറിയാന്‍ കഴിയില്ല. അതേസമയം സ്‌നൂസ് സമയപരിധി അവസാനിക്കാറാകുമ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കും. മാത്രമല്ല ഏത് സമയത്ത് വേണമെങ്കിലും നിങ്ങള്‍ക്ക് സ്‌നൂസ് മാറ്റാനും കഴിയും.

ഫേസ്ബുക്ക് ആഡ്‌സില്‍ ക്ലിക്-ടൂ-വാട്ട്‌സാപ്പ് ബട്ടണ്‍

ന്യൂസ്ഫീഡില്‍ ഫെയ്‌സ്ബുക്ക് നിയന്ത്ര സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് ആദ്യമായല്ല. അണ്‍ഫോളോ, ഹൈഡ്, റിപ്പോര്‍ട്ട്, സീഫസ്റ്റ് തുടങ്ങിയവയുടെ ലക്ഷ്യവും ഇത് തന്നെയാണ്.

ഫെയ്‌സ്ബുക്ക് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനി സ്‌നൂസ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

സ്‌നൂസ് വലിയൊരു മാറ്റമാണെന്ന് കരുതാനാവില്ല. എന്നാല്‍ ഇത് ഫെയ്‌സ്ബുക്ക് അനുഭവം കൂടുതല്‍ അനായാസമാക്കും. ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അനുഭവം പ്രദാനം ചെയ്യുന്ന അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന ടൂളുകള്‍ ഫെയ്‌സ്ബുക്കിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.Read more about:
English summary
The Snooze feature allows Facebook users to temporarily unfollow a person, Page or group for 30 days.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot