Home
Social media

ഫേസ്ബുക്ക് അടിമുടി മാറുന്നു: സ്‌റ്റോറി ആര്‍കൈവ്, സേവ് സ്‌റ്റോറീസ്, ഓഡിയോ സ്‌റ്റോറീസ്..ഇനി എന്തു വേണം..!

By Samuel P Mohan

ഫേസ്ബുക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. പ്രധാനമായും സുഹൃത്തുക്കളുമായുളള നിങ്ങളുടെ ബന്ധം നിലനിര്‍ത്താനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

ഫേസ്ബുക്ക് അടിമുടി മാറുന്നു: സ്‌റ്റോറി ആര്‍കൈവ്, സേവ് സ്‌റ്റോറീസ്, ഓഡി

നിലവില്‍ മൂന്നു സവിശേഷതകളാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാണ് ഇവ മൂന്നും ആദ്യമായി എത്തുന്നത്. അതിനു ശേഷം മറ്റു രാജ്യങ്ങളിലും എത്തും.

സ്‌റ്റോറി ആര്‍കൈവ്, സേവ് സ്‌റ്റോറീസ്, ഓഡിയോ സ്‌റ്റോറീസ് എന്നിവയാണ് മൂന്നു പുതിയ സവിശേഷതകള്‍.

സ്‌റ്റോറി ആര്‍കൈവ്

ഫേസ്ബുക്ക് സ്‌റ്റോറി ബോര്‍ഡില്‍ വരുന്ന സ്‌റ്റോറികള്‍ ആര്‍കൈവ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയും ഇനി ഫേസ്ബുക്കിന്. ഇന്‍സ്റ്റാഗ്രാം ആര്‍കൈവ് പോലെ തന്നെയാണ് ഇതും. ഫേസ്ബുക്കിലെ സ്‌റ്റോറികള്‍ ശേഖരിക്കണോ വേണ്ടയോ എന്ന ഒരു ഓപ്ഷന്‍ നിങ്ങള്‍ക്കു ലഭിക്കും. എപ്പോള്‍ വേണമെങ്കിലും ഈ സ്‌റ്റോറികള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും. കൂടാതെ വീണ്ടും നിങ്ങള്‍ക്ക് അതേ പോസ്റ്റ് ഷെയര്‍ ചെയ്യാം. നിങ്ങള്‍ സ്‌റ്റോറിയില്‍ ഒരു വോയിസ് പോസ്റ്റ് ഷെയര്‍ ചെയ്യുകയാണങ്കില്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ അത് അപ്രത്യക്ഷമാകും. നിങ്ങള്‍ ഷെയര്‍ ചെയ്യാതെ ഒരിക്കും നിങ്ങളുടെ ആര്‍കൈവ് സ്‌റ്റോറികള്‍ മറ്റുളളവര്‍ക്ക് കാണാന്‍ സാധിക്കില്ല.

സേവ് സ്‌റ്റോറീസ്

ഫേസ്ബുക്ക് അവതരിപ്പിച്ച മറ്റൊരു സവിശേഷതയാണ് സേവ് സ്‌റ്റോറീസ്. അതായത് ഫേസ്ബുക്ക് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങള്‍ നേരിട്ട് ഫേസ്ബുക്ക് ക്ലൗഡിലേക്ക് സേവ് ചെയ്യാനുളള സംവിധാനമാണിത്. ഇത് നിങ്ങള്‍ക്ക് പിന്നീട് ഉപയോഗിക്കാം.

ഓഡിയോ സ്‌റ്റോറീസ്

ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പുറമേ ഇനി ഓഡിയോ പോസ്റ്റുകളും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാം. ഫേസ്ബുക്ക് സ്‌റ്റോറികളിലെ ഏറ്റവും മികച്ച അനുഭവമായിരിക്കും ഓഡിയോ സ്‌റ്റോറികള്‍. ഇതിനായി കമ്പനി ഉടന്‍ തന്നെ ഫേസ്ബുക്ക് ക്യാമറയിലേക്ക് പുതിയ ' ഓഡിയോ മോഡ്' ചേര്‍ക്കുകയും ചെയ്യും. ഓഡിയോ സ്‌റ്റോറികള്‍ മാത്രം പോസ്റ്റ് ചെയ്യാനായിരിക്കും ഇത് നിങ്ങളെ അനുവദിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Facebook Is coming With Three New Features:Archive Stories, Save Stories, Audio Stories
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X