എന്താണ് ഫേസ്ബുക്കിലെ വോയിസ് ക്ലിപ്‌സ് ഫീച്ചര്‍?

Posted By: Samuel P Mohan

ഫേസ്ബുക്കില്‍ പുതിയ സവിശേഷത എത്തുന്നു. അതായത് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടാന്‍ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഇനി നിങ്ങള്‍ക്ക് കുറിപ്പുകളും, ചിത്രങ്ങളും വീഡിയോകളും എന്നിവയ്ക്കു പുറമേ ഇനി ശബ്ദ സന്ദേശവും ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ആക്കാം. 'ആഡ് വോയിസ് ക്ലിപ്' എന്ന പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്.

എന്താണ് ഫേസ്ബുക്കിലെ വോയിസ് ക്ലിപ്‌സ് ഫീച്ചര്‍?

ഇന്ത്യയിലെ ഏതാനും ഉപഭോക്താക്കളില്‍ ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. വോയിസ് ക്ലിപ്പുകള്‍ തങ്ങളെ പ്രകടിപ്പിക്കുന്നതിനായി ഒരു പുതിയ മാധ്യമത്തെ സഹായിക്കുന്നു, 'ഫേസ്ബുക്ക് വക്താവ് ടെക് ക്രാഞ്ച്' പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഈ സവിശേഷത എപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയിലും ആഗോള തലത്തിലും പ്രഖ്യാപിക്കുമെന്നും വ്യക്തമല്ല.

വീഡിയോ സ്റ്റാറ്റസിനേക്കാള്‍ വളരെ മികച്ചു നില്‍ക്കുന്നതായിരിക്കും ഓഡിയോ സ്റ്റാറ്റസ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. കൂടാതെ ശബ്ദ സന്ദേശങ്ങള്‍ മറ്റു സന്ദേശങ്ങളേക്കാള്‍ കൂടുതല്‍ ദൃഢവുമായിരിക്കും. കൂടാതെ ഭാഷാ വിനിമയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

സിംഗപൂരില്‍ സോളാര്‍ പവര്‍ വാങ്ങാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു

വോയിസ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ അവര്‍ അവരുടെ ശബ്ദത്തിന്റെ തരംഗദൈര്‍ഘ്യം കാണും, അപ്പോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങാം. റെക്കോര്‍ഡിംഗിനു ശേഷം ഉപയോക്താക്കള്‍ക്ക് വീഡിയോയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും, പക്ഷേ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല.

English summary
Facebook is testing a new feature called "Add Voice Clip" that appears in its status update composer menu that allows users to record a short audio snippet to use as a status update. The new feature was first spotted by an Indian user and the social media giant is testing "Voice Clips" as a status update option with a small percentage of users in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot