ഫേസ്‌ബുക്കിന്‌ ഐപിഎലിന്റെ ഡിജിറ്റല്‍ അവകാശം നേടാനായില്ല

By: Archana V

ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഫേസ്‌ബുക്കിന്റെ ശ്രമം പരാജയപ്പെട്ടു.ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ വിതരണ അവകാശങ്ങള്‍ അഞ്ച്‌ വര്‍ഷത്തേക്ക്‌ നേടിയെടുക്കുന്നതിന്‌ വേണ്ടി നടന്ന ലേലത്തില്‍ ഫേസ്‌ബുക്ക്‌ സമര്‍പ്പിച്ച്‌ 600 ദശലക്ഷം ഡോളറിന്റെ ബിഡ്‌ പിന്തള്ളപ്പെട്ടു.

ഫേസ്‌ബുക്കിന്‌ ഐപിഎലിന്റെ ഡിജിറ്റല്‍ അവകാശം നേടാനായില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌( ഐപിഎല്‍) മാച്ചുകളുടെ ഡിജിറ്റല്‍ അവകാശം സ്റ്റാര്‍ ഇന്ത്യയാണ്‌ നേടിയത്‌. ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണങ്ങളുടെ അവകാശം 16,347.50 കോടി രൂപയ്‌ക്ക്‌ ആഗോളതലത്തില്‍ നടന്ന ഒരൊറ്റ ലേലത്തിലൂടെ സ്റ്റാര്‍ ഇന്ത്യ നേടിയെടുക്കുകയായിരുന്നു.

ഫേസ്‌ബുക്ക്‌ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനായി ആപ്പിലും വെബ്‌സൈറ്റിലും നിരവധി പുതിയ സവിശേഷതകള്‍ കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്‌ കമ്പനി. ഇതിന്റെ ഭാഗമായാണ്‌ ഇന്ത്യയിലെ ഫേസ്‌ബുക്ക്‌ ഉപയോക്താക്കള്‍ക്കായി ഐപിഎലിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം നടത്തിയത്‌.

ഈ നീക്കത്തിലൂടെ ഫേസ്‌ബുക്ക്‌ യഥാര്‍ത്ഥത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ജനശ്രദ്ധ ആകര്‍ഷിക്കുന്ന കായിക പരിപാടികളുടെ ഡിജിറ്റല്‍ അകാശങ്ങള്‍ക്കായി പണം ചെലവഴിക്കാനുള്ള മാര്‍ക്‌ സുക്കന്‍ബര്‍ക്കിന്റെ തീരുമാനം വളരെ ശക്തമാണന്നാണ്‌്‌ ഇത്‌ സംബന്ധിച്ച്‌ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം!

ഐപിഎലിന്റെ ഡിജിറ്റല്‍ സംപ്രേഷണത്തിനുള്ള അവകാശം ഫേസ്‌ബുക്കിന്‌ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യയിലെ ഫേസ്‌ബുക്ക്‌ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു.

പ്രത്യേകിച്ച്‌ പുതിയതായി ഫേസ്‌ബുക്കില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ. ഐപിഎലിന്റെ ഈ സീസണിലെ ആദ്യ മൂന്ന്‌ മാച്ചുകളുടെ മാത്രം പേരക്ഷകര്‍ 185.7 ദശലക്ഷം ആണ്‌, , മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം കൂടുതലാണിത്‌.

ലൈവ്‌ വീഡിയോയ്‌ക്ക്‌ വേണ്ടി ലൈവ്‌ സ്‌പോര്‍ട്‌സ്‌ ഉള്‍പ്പടെയുള്ള യഥാര്‍ത്ഥ കണ്ടന്റുകളാണ്‌ ഫേസ്‌ബുക്ക്‌ തേടുന്നത്‌.

മെക്‌സിക്കന്‍ ഫുട്‌ബാള്‍ ലീഗിന്റെ ഈ സീസണിലെ 46 മാച്ചുകളും ലൈവായി ഡിജിറ്റല്‍ സംപ്രേഷണം ചെയ്യുമെന്ന്‌ ഫേസ്‌ബുക്ക്‌ കഴിഞ്ഞ ഫെബ്രുവരയില്‍ പറഞ്ഞിരുന്നു.

ഇത്തവണ ഐപിഎലിന്റെ ഡിജിറ്റല്‍ അവകാശം നേടിയെടുക്കാനായില്ല എങ്കിലും സ്‌പോര്‍ട്‌സിലുള്ള താല്‍പര്യം എന്താണന്ന്‌ തെളിയിക്കാന്‍ കമ്പനിയ്‌ക്ക്‌ വീണ്ടും കഴിഞ്ഞു. വീഡിയോ കണ്ടന്റുകള്‍ക്കുള്ള അവസാന വാക്കായി മാറാനുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെ ആഗ്രഹമാണ്‌ ഫേസ്‌ബുക്കിന്റെ ഈ ശ്രമം പ്രകടമാക്കുന്നത്‌.

Read more about:
English summary
Facebook has just demonstrated its big ambitions for sports streaming, even as it failed to land a deal for a high-profile cricket tournament.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot