മെസ്സഞ്ചര്‍കിഡ്‌സ്‌: കുട്ടികള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ ആപ്പ്‌

Posted By: Archana V

കുടുംബാംഗങ്ങളെ തമ്മില്‍ മികച്ച രീതിയില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്‌ബുക്ക്‌ മെസ്സഞ്ചര്‍കിഡ്‌സ്‌ എന്ന ആപ്പ്‌ അവതരിപ്പിച്ചു.

മെസ്സഞ്ചര്‍കിഡ്‌സ്‌: കുട്ടികള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ ആപ്പ്‌

കുട്ടികള്‍ക്ക്‌ അകലയുള്ള കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വളരെ എളുപ്പത്തില്‍ സുരക്ഷിതമായി വീഡിയോ ചാറ്റും മെസ്സേജും ചെയ്യാന്‍ അനുവദിക്കുന്നതാണ്‌ പുതിയ ആപ്പ്‌. യുഎസ്‌ വിപണിയില്‍ പുറത്തിറക്കിയ മെസ്സഞ്ചര്‍ കിഡ്‌സ്‌ ഒരു സ്റ്റാന്‍ഡ്‌എലോണ്‍ ആപ്പ്‌ ആണ്‌. കിഡ്‌സ്‌ ടാബ്ലെറ്റുകളിലും സ്‌മാര്‍ട്‌ഫോണുകളിലും ലഭ്യമാകുന്ന ഈ ആപ്പ്‌ മാതാപിതാക്കളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ വഴി നിയന്ത്രിക്കാന്‍ കഴിയും.

" മുത്തശ്ശനോടും മുത്തശ്ശിയോടും വീഡിയോ ചാറ്റ്‌ നടത്തുക, അകലെയുള്ള സഹോദരങ്ങളോട്‌ ചാറ്റ്‌ ചെയ്യുക, അമ്മയ്‌ക്ക്‌ ഫോട്ടോസ്‌ അയക്കുക തുടങ്ങി കുടംബാംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയത്തിന്റെ പുതിയ ലോകമാണ്‌ മെസ്സഞ്ചര്‍ കിഡ്‌സ്‌ തുറക്കുന്നത്‌. ഐപോഡ്‌, ഐപോഡ്‌ ടച്ച്‌, ഐഫോണ്‍ എന്നിവയ്‌ക്കായി ആപ്‌ സ്റ്റോറില്‍ പ്രിവ്യൂ ലഭ്യമാകും " ഫേസ്‌ബുക്കിലെ പ്രോഡക്ട്‌ മാനേജ്‌മെന്റ്‌ ഡയറക്ടര്‍ ലോറന്‍ ചെങിന്റെ ബ്ലോഗ്‌ പോസ്‌റ്റില്‍ പറയുന്നു.

മെസ്സഞ്ചര്‍കിഡ്‌സ്‌: കുട്ടികള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ ആപ്പ്‌

കുട്ടികള്‍ക്ക്‌ അവര്‍ ഇഷ്ടപ്പെടുന്നവരുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്ന ഒരു മെസ്സേജിങ്‌ ആപ്പ്‌ ആവശ്യമാണന്ന്‌ ആയിരകണക്കിന്‌ രക്ഷിതാക്കളോടും നാഷണല്‍ പിടിഎ പോലുള്ള സമതികളോടും പേരന്റിങ്‌ വിദഗ്‌ധരോടും സംസാരിച്ചതിന്‌ ശേഷം ഫേസ്‌ബുക്ക്‌ കണ്ടെത്തി. മാതാപിതാക്കളുടെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം ഇതെന്നതും ആവശ്യമായിരുന്നു.

" രക്ഷകര്‍ത്താക്കള്‍ക്ക്‌ ഒപ്പമുള്ള ഗവഷണങ്ങള്‍ കൂടാതെ കുട്ടികളുടെ വികസനം, ഓണ്‍ലൈന്‍ സേഫ്‌റ്റി , ചില്‍ഡ്രന്‍സ്‌ മീഡിയ , ടെക്‌നോളജി എന്നീ മേഖലകളിലെ വിദഗ്‌ധരുടെ ഉപദേശവും തേടിയതിന്‌ ശേഷമാണ്‌ കുട്ടികള്‍ക്ക്‌ വേണ്ടി ആദ്യമായി ഇത്തരത്തില്‍ ഒരു ആപ്പ്‌ നിര്‍മ്മിച്ചത്‌" ചെങ്‌ പറയന്നു.

മെസ്സഞ്ചര്‍കിഡ്‌സ്‌: കുട്ടികള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ ആപ്പ്‌

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്‌ രക്ഷകര്‍ത്താക്കള്‍ വളര്‍ന്ന്‌ വരുന്ന കുട്ടികളെ എങ്ങനെ സമീപിക്കണം എന്ന്‌ മനസ്സിലാക്കി കൊണ്ടും ഉത്തരവാദിത്തപൂര്‍ണമായ ഓണ്‍ലൈന്‍ ആശയവിനിമയം , രക്ഷകര്‍ത്താക്കളുടെ നിയന്ത്രണം തുടങ്ങിയ വിഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുമാണ്‌ ഫേസ്‌ബുക്ക്‌ പുതിയ നീക്കം നടത്തിയിരിക്കുന്നത്‌.

മാതാപിതാക്കള്‍ അക്കൗണ്ട്‌ ഉണ്ടാക്കി കഴിഞ്ഞാല്‍ കുട്ടികള്‍ക്ക്‌ മാതാപിതാക്കള്‍ അനുമതി നല്‍കിയിട്ടുള്ള കോണ്‍ണ്ടാക്ട്‌സിലെ ആളുകളുമായി വീഡിയോ ചാറ്റ്‌ നടത്തി തുടങ്ങാം. ഗ്രൂപ്പ്‌ വീഡിയോ ചാറ്റും അനുവദിക്കുന്നുണ്ട്‌. ചാറ്റ്‌സജീവമാക്കുന്നതിനായി മാസ്‌ക്കുകള്‍ ,ഇമോജികള്‍, സൗണ്ട്‌ ഇഫക്ട്‌സുകള്‍ എന്നിവയും ലഭ്യമാകും.

യൂട്യൂബിലെ പോലെ ഫേസ്‌ബുക്ക്‌ വാച്ച്‌ വീഡിയോകളിലും പരസ്യം തുടങ്ങും

വീഡിയോ ചാറ്റിന്‌ പുറമെ കുട്ടികള്‍ക്ക്‌ ഫോട്ടോസ്‌ , വീഡിയോ, ടെക്‌സ്‌റ്റ്‌ മെസ്സേജുകള്‍ എന്നിവയും മാതാപിതാക്കള്‍ അംഗീകരിച്ചിട്ടുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കാം. സാധാരണ മെസഞ്ചര്‍ ആപ്പ്‌ വഴി അവര്‍ക്ക്‌ ഈ മെസ്സേജുകള്‍ സ്വീകരിക്കാന്‍ കഴിയും.

"മെസ്സേജില്‍ ഉള്‍പ്പെടുത്തുന്നതിനായി കുട്ടികള്‍ക്ക്‌ ഇണങ്ങുന്ന ഗിഫ്‌സ്‌ ,സ്റ്റിക്കറുകള്‍ മാസ്‌കുകള്‍, ഫ്രെയിമുകള്‍, ഡ്രോയിങ്‌ ടൂളുകള്‍ എന്നിവയുടെ വലിയ ഒരു ലൈബ്രറി തന്നെ ലഭ്യമാക്കുന്നുണ്ട്‌ " ചെങ്‌ പറഞ്ഞു.

എങ്ങനെ തുടങ്ങണം

മാതാപിതാക്കള്‍ക്ക്‌ നാല്‌ സ്റ്റെപ്പുകളിലൂടെ മെസഞ്ചര്‍ കിഡ്‌സ്‌ അക്കൗണ്ട്‌ ഉണ്ടാക്കാം.

സ്റ്റെപ്‌ 1

ആദ്യം കുട്ടികളുടെ ഐപാഡ്‌, ഐപോഡ്‌ ടച്ച്‌ അല്ലെങ്കില്‍ ഐഫോണ്‍ എന്നിവയില്‍ ആപ്പ്‌ സ്റ്റോറില്‍ നിന്നും മെസ്സഞ്ചര്‍ കിഡ്‌സ്‌ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക.

സ്റ്റെപ്‌ 2

അതിന്‌ ശേഷം കുട്ടികളുടെ ഡിവൈസിന്‌ സ്വന്തം ഫേസ്‌ബുക്ക്‌ യൂസര്‍നെയിമും പാസ്സ്‌വേഡും ഉപയോഗിച്ച്‌ ആധികാരികത നല്‍കുക. ഇതിലൂടെ നിങ്ങളുടെ കുട്ടിക്ക്‌ ഒരു ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടാവുകയോ അവര്‍ക്ക്‌ നിങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ എടുക്കാന്‍ കഴിയുകയോ ഇല്ല.

സ്റ്റെപ്‌ 3

കുട്ടിക്കായി ഒരു അക്കൗണ്ട്‌ ഉണ്ടാക്കി കൊണ്ട്‌ സെറ്റ്‌അപ്‌ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, ഇതിനായി മാതാപിതാക്കള്‍ അവരുടെ പേര്‌ വിവരം നല്‍കണം . അതിന്‌ ശേഷം കുട്ടിക്ക്‌ ഡിവൈസ്‌ കൈമാറാം. അവര്‍ക്ക്‌ ഇതിലൂടെ കുടംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ്‌ ചെയ്യാന്‍ സാധിക്കും.

സ്റ്റെപ്‌ 4

അവസാനമായി മാതിപിതാക്കള്‍ക്ക്‌ അവരുടെ ഫേസ്‌ബുക്ക്‌ ആപ്പിലെ മെസ്സഞ്ചര്‍ കിഡ്‌സ്‌ പേരന്റല്‍ കണ്‍ട്രോള്‍ പാനലില്‍ പോയി കുട്ടികളുടെ അംഗീകൃത കോണ്ടാക്ട്‌ലിസ്‌റ്റില്‍ ആളുകളെ ചേര്‍ക്കാം. ഇതോടെ സെറ്റ്‌അപ്‌ പൂര്‍ത്തിയാകും.

" മെസ്സഞ്ചര്‍കിഡ്‌സില്‍ പരസ്യങ്ങള്‍ ഉണ്ടായിരിക്കില്ല. നിങ്ങളുടെ കുട്ടികളുടെ വിവരങ്ങള്‍ പരസ്യത്തിന്‌ വേണ്ടി ഉപയോഗിക്കുകയുമില്ല. സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം ആപ്പ്‌ പര്‍ച്ചേഴ്‌സ്‌ ഉണ്ടായിരിക്കില്ല. ചില്‍ഡ്രന്‍സ്‌ ഓണ്‍ലൈന്‍ പ്രൈവസി ആന്‍ഡ്‌ പ്രൊട്ടക്ഷന്‍ ആക്ടിന്‌ അനുസൃതമായിട്ടാണ്‌ മെസ്സഞ്ചര്‍കിഡ്‌സ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌ " ഫേസ്‌ബുക്ക്‌ പറയുന്നു.

നിലവില്‍ യുഎസില്‍ ആപ്പിള്‍ ആപ്പ്‌ സ്‌റ്റോറില്‍ മാത്രമാണ്‌ മെസ്സഞ്ചര്‍ കിഡ്‌സിന്റെ പ്രിവ്യൂ ലഭ്യമാകുന്നത്‌. വരും മാസങ്ങളില്‍ ആമസോണ്‍ ആപ്പ്‌ സ്റ്റോറിലും ഗൂഗിള്‍ പ്ലെ സ്‌റ്റോറിലും ലഭ്യമായി തുടങ്ങും.

Read more about:
English summary
Messenger Kids is a new app that makes it easier for kids to safely video chat and message with family and friends when they can’t be together in person.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot