ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

Written By:

ചില സിനിമകളിലൊക്കെ കാണുന്നപോലെ ഒരു മെസ്സേജ് അയച്ച് മറുഭാഗത്തുള്ളയാള്‍ വായിച്ച് തീരുമ്പോഴേക്കും അത് അപ്രത്യക്ഷമായാല്‍ ഒരു രസമായിരിക്കുമല്ലേ. അതിനുമുപരി ഉപഭോക്താവിന്‍റെ പ്രൈവസി അവിടെ സുരക്ഷിതമാകുന്നു. അത്തരത്തിലുള്ള 'വാനിഷിംഗ് മെസ്സേജുകളുമായാണ്' ഫേസ്ബുക്ക് നമുക്ക് മുന്നിലെത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

ഫ്രാന്‍സിലെ ഫേസ്ബുക്ക് ഉപഭോക്താകള്‍ക്കാണ് അപ്രത്യക്ഷമാകുന്ന മെസ്സേജുകള്‍ അയക്കാന്‍ കഴിഞ്ഞത്.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

ഒരു മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാക്കുന്ന തരത്തിലുള്ള മെസ്സേജുകള്‍ അയച്ചാണ് ഫേസ്ബുക്ക് അധികൃതര്‍ ഈ പരീക്ഷണം നടത്തിയത്.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

മെസ്സഞ്ചര്‍ സ്ക്രീനിന്‍റെ വലതുഭാഗത്ത് മുകളിലായുള്ള ഹവര്‍ ഗ്ലാസില്‍(hour glass) ടച്ച് ചെയ്യുന്നതിലൂടെ ഈ രീതിയിലുള്ള മെസ്സേജുകള്‍ അയക്കാന്‍ സാധിക്കും.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

2011ല്‍ ഇറങ്ങിയ സ്നാപ്പ്ചാറ്റ് എന്ന ആപ്ലിക്കേഷന്‍ ഈ സവിശേഷത കാഴ്ചവെച്ചിരുന്നു.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

ഉപഭോക്താകളുടെ പ്രൈവസി ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

ഫേസ്ബുക്ക് 3 ബില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് സ്നാപ്പ്ചാറ്റ് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, സ്നാപ്പ്ചാറ്റ് ഈ ഓഫര്‍ നിരസിച്ചു.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

അതിനുള്ള മറുപടിയെന്നോണമാണ് ഫേസ്ബുക്ക് അപ്രത്യക്ഷമാകുന്ന സവിശേഷത അവരുടെ മെസ്സഞ്ചറില്‍ ഉള്‍പ്പെടുത്തിയത്.

ഇനി ഫേസ്ബുക്ക് മെസ്സേജുകള്‍ അപ്രത്യക്ഷമാകും

ഇത് ആപ്പിള്‍/ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ കൂടുതല്‍ പരീക്ഷണവിധേയമാക്കി വിജയിച്ചാല്‍ മാത്രമേ പുറത്തിറക്കൂയെന്ന്‍ ഫേസ്ബുക്ക് അധികൃതര്‍ സൂചിപ്പിച്ചു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook messenger with vanishing messages

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot