ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ഇനി ആധാര്‍ കാര്‍ഡ് വേണം

Posted By: Samuel P Mohan

ഇപ്പോള്‍ ആധാര്‍ കാര്‍ഡ് എല്ലാത്തിനും വേണ്ടി വരുന്ന കാലഘട്ടമായി മാറുകയാണ്. ആധാര്‍ കാര്‍ഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇതാണ്, അതായത് ഇനി മുതല്‍ പുതുതായി ഫേസ്ബുക്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ഇനി ആധാര്‍ കാര്‍ഡ് വേണം

ഈ ഒരു ഫീച്ചര്‍ കൊണ്ടു വരാനുളള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളെ നിരോധിക്കാനാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളെ കണ്ടെത്തി തടയാനുളള മാര്‍ഗ്ഗങ്ങള്‍ ഇതിനു മുന്‍പു തന്നെ ഫേസ്ബുക്ക് ആരംഭിച്ചു തുടങ്ങി.

ആധാര്‍ കാര്‍ഡിലുളള പോലെ പേരും മേല്‍ വിലാസവും അടിസ്ഥാനമാക്കി മാത്രമേ പുതിയ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുകയുളളൂ. നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ എങ്ങനെയാണോ പേര് നല്‍കിയിരിക്കുന്നത് അതു പോലെ തന്നെയാകണം ഫേസ്ബുക്ക് അക്കൗണ്ടിലും.

93 രൂപയ്ക്ക് എയര്‍ടെല്‍ തകര്‍ക്കും, എന്നാല്‍ ജിയോ ഞെട്ടും

ആധാര്‍ ബന്ധപ്പെടുത്തി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ വേഗത്തില്‍ ആ വ്യക്തിയെ തിരിച്ചറിയാനാകും. എന്നാല്‍ ഇതിന് വ്യാപകമായ പരാതിയും ഉയരുന്നുണ്ട്, അതായത് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും ചോര്‍ത്തപ്പെടുന്നു എന്ന വാര്‍ത്ത ഇതിനു മുന്‍പ് വന്നിട്ടുണ്ട്, അതിനാല്‍ ഇത് എത്രമാത്രം സുരക്ഷിതമാകുമെന്നും പറയാന്‍ സാധിക്കില്ല.

ഫേസ്ബുക്കില്‍ പുതിയ അക്കൗണ്ടിനായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കുമായി ആധാര്‍ പ്രോംപ്റ്റ് കാണില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അത് ഞങ്ങള്‍ക്ക് ദൃശ്യമാകില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പുതിയ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുമ്പോള്‍ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുമ്പോള്‍, ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും നിലവിലുളള അക്കൗണ്ടുകളിലേക്ക് ലിങ്ക് ചെയ്യുന്നതിനുളള സാധ്യതയുണ്ട്. ആധാര്‍ ഫേസ്ബുക്ക്മായി ലിങ്ക് ചെയ്യുന്നതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ എത്തിയിട്ടില്ല.

English summary
It looks like the Aadhaar verification has made its way to the social media as a recent report tips that Facebook could be testing Aadhaar integration by prompting new users to type the name as in the Aadhaar card. This might curb the menace of fake profiles and put an end to the growing online harassment.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot